For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംവിധാന വഴിയിലെ ഷാഫി രീതികള്‍

By Ravi Nath
|
Shafi
സിനിമയില്‍ ഏറ്റവും പോപ്പുലാരിറ്റി താരങ്ങള്‍ക്കാണ്. ലൊക്കേഷനില്‍ ചെന്നാല്‍ വെയിറ്റുള്ളത് സംവിധായകനും, പിന്നെ നിവര്‍ന്നു നില്ക്കുന്നത് ചങ്കൂറ്റം ഉള്ളവര്‍ക്കുമാത്രം. സൂപ്പര്‍ മെഗാസ്‌റാറുകള്‍ക്ക്മുമ്പില്‍ വളരെ കൃത്യമായ് കാര്യങ്ങള്‍ പറഞ്ഞ് മുന്നേറാന്‍ സാധിക്കുന്ന പരിണതപ്രഞ്ജര്‍ മലയാളത്തില്‍ ചുരുക്കമാണ്.

സൂപ്പറുകളുടെ വിരട്ടലില്‍ ആത്മവിശ്വാസം ചോര്‍ന്നുപോകുന്ന വരും ഇറിറ്റേറ്റഡ് ആവുന്ന വരുമാണ് കൂടുതലും. എന്നാല്‍ ഷാഫിയുടെ ലൊക്കേഷനുകളില്‍ ചിലരീതികളുണ്ട്. ഒരു സംവിധായകന്റെ കര്‍ത്തവ്യമെന്താണെന്ന ഉത്തമവിശ്വാസത്തില്‍ കൊരുത്ത ലൊക്കേഷന്‍ രീതികള്‍.

വണ്‍മാന്‍ഷോ എന്ന ആദ്യചിത്രം തന്നെ വെറൈറ്റി ആയിരുന്നു. ഒരു നല്ല സിനിമയുടെ അളന്നുതിട്ടപ്പെടുത്തിയ ഒതുക്കം ആ ചിത്രത്തിനുണ്ട്. കല്യാണരാമന്‍, തൊമ്മനുംമക്കളും, മായാവി, ചോക്കലേറ്റ്, മേക്കപ്പ്മാന്‍ ഇപ്പോഴിതാ വെനീസിലെ വ്യാപാരിയും. എല്ലാ ചിത്രങ്ങളും ഹിറ്റ്. ഒരു മിഡില്‍ ക്‌ളാസ്സ് ബുദ്ധിജീവിയും ഛെ.. എന്നുപറയാതെ ആത്മാര്‍ത്ഥമായ് ചിരിച്ചുകൊണ്ട് പറയും....കൊള്ളാം....കൊള്ളാം....മലയാളത്തിലെ ഏറ്റവും ഗ്യാരണ്ടിയുള്ള സംവിധായകന്‍ ഷാഫി എങ്ങിനെയാണ് ഈ മെയ്‌വഴക്കം നേടിയെടുത്തത്.

ഷാഫിയുടെ ലൊക്കേഷനില്‍ ഒരു ടെന്‍ഷനുമില്ല. വലരെ ശാന്തമായ് ഒഴുകുന്ന നദിപോലെ സെറ്റ്. സൂപ്പര്‍ സ്‌റാറായാലും ശാന്തനും പക്വമതിയുമായി ചിരിച്ചുകൊണ്ട് എല്ലാം ഹാന്‍ഡില്‍ ചെയ്യുന്ന ഷാഫി ടെക്‌നിക്‌സ് കണ്ടു പഠിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഷാഫിയുടെ ആത്മവിശ്വാസം അയാളുടെ ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവുമാണ്. ഒരു പാട് കഞ്ഞികുടിച്ചുകഴിഞ്ഞിട്ടുണ്ട്, ആ ഓര്‍മ്മ മനസ്സില്‍ നിന്ന് മായാത്തിടത്തോളം വളരെ ചിന്തിച്ചേ സിനിമ ചെയ്യൂ....ഈ നിലപാട് മര്‍മ്മ പ്രധാനമാണ്. ഒരു സിനിമ തരക്കേടില്ലാതെ ഓടിയാല്‍ ഒരു കൊല്ലത്തിനിടെ പത്തുപേരോട് അഡ്വാന്‍സ് വാങ്ങി തൊട്ടിപടങ്ങള്‍ ചെയ്യുന്നവര്‍ക്കിടയില്‍ ചെയ്ത സിനിമകളൊക്കെയും ഹിറ്റാക്കി അഹങ്കാരത്തിന്റെ മേല്‍മീശയില്ലാതെ ചിരിക്കുന്ന ഷാഫി വേറിട്ടുനില്‍ക്കുന്ന കാര്യം പിടികിട്ടിയാല്ലോ.

ഒരുകഥയോ വണ്‍ലൈനോ കിട്ടിയാല്‍ നിരന്തരമായ ചര്‍ച്ചകളിലൂടെ വ്യത്യസ്തമായ രീതിയില്‍ ഉടച്ചുവാര്‍ക്കുന്ന ശൈലി.തിരക്കഥയ്ക്കു ശേഷവും ചര്‍ച്ച. ഹ്യൂമറും, സസ്‌പെന്‍സും, ആക്ഷനും, സോങ്ങുമെല്ലാം അവസരത്തിനൊത്തുമാത്രം ചേര്‍ത്ത് ആസ്വാദകന്റെ താല്പര്യങ്ങളെ ബഹുമാനിച്ച് ഷാഫി സിനിമകള്‍ ചെയ്യുന്നു.

ഗൃഹപാഠങ്ങളുടെ ചര്‍വ്വിതചര്‍വ്വണം സിനിമയെ ടെന്‍ഷനില്ലാതെ ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. തിയറ്ററില്‍ പ്രേക്ഷകന്റെ ആസ്വദിക്കുന്ന മുഖം കണ്ടുകൊണ്ട് ഓരോ ഫ്രെയിമും ഒരുക്കുമ്പോള്‍ ഷാഫി സിനിമകള്‍ വിജയകരമാവുന്നു. ഇനി പറയാമോ...ഇതൊക്കെ ആര്‍ക്കും സാധിക്കുമെന്ന്..അല്ലെങ്കില്‍ കണ്ട് പഠിക്കാമെന്ന്. ടെന്‍ഷനില്ലാതെ സിനിമ ചെയ്യുന്നവര്‍ വേറെയും കണ്ടേക്കാം...സിനിമയില്‍ സില്‍വര്‍ ജൂബിലി പിന്നിട്ട സത്യന്‍ അന്തിക്കാടിനെപോലെയുള്ളവര്‍. എന്നാല്‍ പുതിയ സംവിധായകനിരയിലെ ഷാഫിയുടെ സമകാലീനര്‍ ആരും തന്നെ ഇത്രയും തയ്യാറെടുപ്പുകള്‍ ചെയ്യുന്നില്ല എന്നത് ഖേദകരമാണ്.

കോടികള്‍ മുടക്കി വിരിയിച്ചെടുക്കുന്ന സിനിമയോട് അങ്ങേയറ്റം പ്രതിബദ്ധത കാണിച്ചാല്‍ ഒരു നഷ്ടവും വരില്ല എന്ന സത്യം സ്വയം ബോദ്ധ്യപ്പെടണം. അതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. മമ്മൂട്ടി ഷാഫി ടീമിന്റെ ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥയില്‍ ഒരുങ്ങുന്ന വെനീസിലെ വ്യാപാരിയും ഈ യഥാര്‍ത്ഥ്യങ്ങള്‍ക്ക് കൈയ്യൊപ്പുചാര്‍ത്തും, തീര്‍ച്ച...

English summary
The hit maker Shafi will kick off the shoot of his new film 'Venicile Vyaapary' by the 10th of July. The movie featuring Mammootty and Kavya Madhavan in the lead will be a humorous family flick.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more