»   » കോളിവുഡിലൂടെ തിരിച്ചെത്തുന്ന ചാര്‍മിള

കോളിവുഡിലൂടെ തിരിച്ചെത്തുന്ന ചാര്‍മിള

Posted By:
Subscribe to Filmibeat Malayalam
Charmila
നാടന്‍ പെണ്‍കുട്ടിയുടെ പരിവേഷത്തോടെ ലോഹിതദാസ് സിബിമലയില്‍ ചിത്രമായ ധനത്തിലൂടെ വന്ന ചാര്‍മ്മിള, ഒരു ഇടക്കാലത്തിനുശേഷം തമിഴിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

മലയാളത്തില്‍ നായികവേഷത്തില്‍ തിളങ്ങിനിന്ന സമയത്ത് ബാബുആന്റണിയുമായുള്ള പ്രണയ ബന്ധം ചില്ലറ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ചാര്‍മ്മിളയെ മോശമായ് ബാധിച്ചിരുന്നു. ചെറിയ ഇടവേളയ്ക്കുശേഷം മലയാളത്തിലും തമിഴിലും തിരിച്ചുവന്ന ചാര്‍മ്മിള പിന്നീട് വിവാഹിതയും കുടുംബസ്ഥയുമായ് പിന്‍വാങ്ങി.

കുഞ്ഞിന്റെ കാര്യങ്ങള്‍ശ്രദ്ധിച്ചുകൊണ്ട് വീട്ടില്‍ ഒതുങ്ങിക്കൂടിയ ചാര്‍മ്മിള ഇടയ്ക്ക് മിനിസ്‌ക്രീനില്‍ തന്റെ സാന്നിദ്ധ്യമറിയിച്ചു. ഇപ്പോള്‍ കുഞ്ഞ് വളര്‍ന്നതിനാല്‍ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ്. മഹാന്‍ കണക്ക് എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ ചാര്‍മ്മിളക്ക് ഒന്നില്‍ കൂടുതല്‍ അവസരങ്ങള്‍ കൈവന്നിരിക്കയാണ്.

കാതിലുക്ക് പട, കാതലുക്കുള്‍ കാതല്‍, ഒരു മഴ നാല് സാറല്‍, തുടങ്ങിയ ചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യപ്പെട്ട ചാര്‍മ്മിളയെ തേടി ഗ്ലാമര്‍ വേഷങ്ങളാണെത്തുന്നത്. താല്പര്യമില്ലാതിരുന്നിട്ടും ഇത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയാവുകയാണത്രേ.

സിദ്ദിഖ് ലാലിന്റെ കാബൂളിവാല എന്ന ഹിറ്റ് ചിത്രത്തിലെ നായികയായിരുന്ന ചാര്‍മ്മിളയ്ക്ക് മലയാളത്തിലേക്ക് തിരിച്ചെത്താന്‍ അതിയായ ആഗ്രഹമുണ്ട്. നായികവേഷങ്ങള്‍ക്കപ്പുറം നല്ല കഥാപാത്രങ്ങള്‍ക്ക് മലയാളത്തിനെ ആശ്രയിക്കുകയേ തരമുള്ളൂ. കോളിവുഡ് നിലനില്പ് ഗ്ലാമര്‍ വേഷങ്ങളോടുള്ള ആഭിമുഖ്യത്തെ ആശ്രയിച്ചിരിക്കും എന്ന് ചാര്‍മ്മിള തിരിച്ചറിയുന്നുണ്ട്.

English summary
Charmila, the girl who started off years ago with the Prashanth-starrer Kizhakke Varum Paattu, migrated to Malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X