»   » പൃഥ്വിയുമായുള്ള വിവാദം മാധ്യമസൃഷ്ടി:ആസിഫ്

പൃഥ്വിയുമായുള്ള വിവാദം മാധ്യമസൃഷ്ടി:ആസിഫ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/24-my-dream-girl-is-a-monjathi-says-asif-ali-2-aid0167.html">Next »</a></li></ul>
Asif Ali-Prithviraj
പ്രേക്ഷകര്‍ക്കിടയില്‍ ആസിഫ് അലിയ്ക്ക് ഒരു നല്ലപിള്ള ഇമേജാണ്. അതുകൊണ്ടു തന്നെ അടുത്തിടെ നടന്‍ പൃഥ്വിരാജുമായുണ്ടായ വിവാദത്തില്‍ പലരും ആസിഫിന്റെ ഭാഗത്താണ് ന്യായമെന്ന് വിശ്വസിച്ചു. മറ്റെല്ലാവിവാദങ്ങളിലുമെന്ന പോലെ പൃഥ്വി വീണ്ടും പ്രതിക്കൂട്ടിലായി.

പൃഥ്വിയേയും തന്നേയും ചേര്‍ത്ത് പരന്ന വിവാദത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ആസിഫ് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണ്. ചെറിയൊരു കാര്യത്തെ അവര്‍ വലിയൊരു സംഭവമാക്കി മാറ്റുകയായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് തങ്ങളുടെ സൗഹൃദത്തെ തകര്‍ക്കാനായിട്ടില്ല.

പൃഥ്വി ഒരു സിനിമാകുടുംബത്തില്‍ നിന്ന് വന്നയാളാണ്. ഞാനാകട്ടെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ നിന്ന് സിനിമയിലെത്തിപ്പെട്ടയാളും. പൃഥ്വിയ്ക്ക് സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയം ഉണ്ട്. ഞാന്‍ വെറുമൊരു തുടക്കക്കാരന്‍ മാത്രം. മാഞങ്ങളുടെ ചിന്താഗതികളില്‍ മാറ്റമുണ്ടാവും-ആസിഫ് പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ പൃഥ്വിയുമൊത്ത് കളിക്കാനാവുന്നതില്‍ സന്തോഷമുണ്ടെന്നും ആസിഫ് പറഞ്ഞു.

അടുത്ത പേജില്‍
വധു സിനിമയില്‍ നിന്നുമാകാം

<ul id="pagination-digg"><li class="next"><a href="/starpage/24-my-dream-girl-is-a-monjathi-says-asif-ali-2-aid0167.html">Next »</a></li></ul>
English summary
With his pleasant manner and charming personality, one wonders how Asif Ali bagged the best villain award for his performance in Apoorvaragam in 2010. The star, however, says that he is not such a nice boy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam