»   » വിവാഹലോചനകള്‍ വരാറില്ലെന്ന് രഞ്ജിനി ഹരിദാസ്

വിവാഹലോചനകള്‍ വരാറില്ലെന്ന് രഞ്ജിനി ഹരിദാസ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/24-rajini-haridase-bold-cmments-love-marriage-2-aid0032.html">Next »</a></li></ul>
Ranjini Haridas
തന്റെ പേരില്‍ പ്രചരിയ്ക്കുന്ന അശ്ലീല എംഎംസ് ക്ലിപ്പിലുള്ള പെണ്‍കുട്ടി ഏതോ അറബിപെണ്‍കുട്ടിയാവാനാണ് സാധ്യതയെന്ന് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. ക്ലിപ്പിലുള്ള താനാണെങ്കില്‍ അതൊരു ബഹുമതിയായിട്ടെ കാണുള്ളൂവെന്നും കഞ്ജിനി പറയുന്നു.

വീഡിയോയിലെ പെണ്‍കുട്ടി എന്നെക്കാള്‍ ഹോട്ടാണ്. സുന്ദരിയുമാണ്, ആ പെണ്‍കുട്ടി അതില്‍ ചിരിയ്ക്കുന്നുമുണ്ട്. എനിയ്ക്കുമുണ്ടല്ലോ ഒരു കഴുതച്ചിരി., ആ ചിരികള്‍ തമ്മില്‍ ഒരു സാമ്യതയൊക്കെ തോന്നും അത്രമാത്രം. ഒരുപ്രമുഖ മലയാളപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി ചങ്കൂറ്റത്തോടെ രഞ്ജിനി ഇക്കാര്യം പറഞ്ഞത്.

എംഎംഎസ് ക്ലിപ്പ് താന്‍ അമ്മയ്ക്ക് കാണിച്ചുകൊടുത്തപ്പോള്‍ അതിലുള്ളത് താനല്ലെന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ കോടതിയില്‍ നിന്ന് കിട്ടിയ ഉറപ്പിനെക്കാള്‍ വലിയ ഉറപ്പ് എനിയ്ക്കാവശ്യമില്ല-മലയാള ഷോബിസിനസ്സിലെ ഏറ്റവും ബോള്‍ഡെന്ന് വിശേഷിപ്പിയ്ക്കുന്ന രഞ്ജിനിയുടെ വാക്കുകള്‍ക്കും ആ ബോള്‍ഡ്‌നെസ്സ് ഉണ്ട്.

തന്റെ വിവാഹക്കാര്യത്തെപ്പറ്റിയും വിവാഹപൂര്‍വ സെക്‌സിനെപ്പറ്റിയുമെല്ലാം അഭിമുഖത്തില്‍ രഞ്ജിനി വെട്ടിത്തുറന്ന് പറയുന്നുണ്ട്.

എന്റെ സ്വഭാവത്തെപ്പറ്റി അറിയാവുന്നതിനാല്‍ വിവാഹലോചനകള്‍ വരാറില്ല. ഒരുപാടു പേരോട് പ്രണയം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും രണ്ടോ മൂന്നോ മാസത്തിലധികം നീണ്ടുനില്‍ക്കാറില്ലെന്നും രഞ്ജിനി വെളിപ്പെടുത്തുന്നു. മുപ്പത്തിയഞ്ച് വയസ്സിന് ശേഷവും വിവാഹം നടന്നില്ലെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാനോ അതുമല്ലെങ്കില്‍ കൃത്രിമ ബീജസങ്കലനം വഴി കുഞ്ഞിനെ സംഘടിപ്പിയ്ക്കാനോ ആലോചനയെന്ന് രഞ്ജിനി പറയുമ്പോള്‍ പലരുടെയും നെറ്റി ചുളിയുമെന്ന് കാര്യമുറപ്പാണ്.

അടുത്തപേജില്‍
സെക്‌സ് വിലക്കപ്പെട്ട കനിയല്ല- രഞ്ജിനി

<ul id="pagination-digg"><li class="next"><a href="/starpage/24-rajini-haridase-bold-cmments-love-marriage-2-aid0032.html">Next »</a></li></ul>
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam