»   » പൃഥ്വിയോട് ആരോ പകവീട്ടുന്നു:ടിനി ടോം

പൃഥ്വിയോട് ആരോ പകവീട്ടുന്നു:ടിനി ടോം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/25-someones-out-to-malign-prithviraj-tini-tom-2-aid0167.html">Next »</a></li></ul>
Prithviraj
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ടിനി ടോം രഞ്ജിത്തിന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ റുപ്പിയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റായി പ്രേക്ഷകരുടെ മനം കവര്‍ന്നു കഴിഞ്ഞു. ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിയ്‌ക്കൊപ്പം ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ടിനി.

നടന്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിയ്ക്കു സന്തോഷമുണ്ടെന്ന് പറഞ്ഞ ടിനി പൃഥ്വിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന അഭിപ്രായക്കാരനാണ്.

പൃഥ്വിയ്‌ക്കെതിരെ പരക്കുന്ന എസ്എംഎസുകളും വീഡിയോകളും നിര്‍മ്മിക്കാന്‍ വിമര്‍ശകര്‍ ആരെയൊക്കെയോ ചുമതലപ്പെടുത്തിയിരിക്കുന്നുവെന്ന് തോന്നുന്നു. ഇത്ര ചെറിയ പ്രായത്തിനുളളില്‍ ഇത്രയധികം പ്രശസ്തി നേടിയ മറ്റൊരു യുവതാരം മലയാളത്തിലുണ്ടായിട്ടില്ല.

പൃഥ്വി കേവലം 19 വയസ്സുള്ളപ്പോള്‍ അഭിനയം തുടങ്ങിയയാളാണ്. അഭിനയം പൃഥ്വിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അഭിനയമെന്നത് തന്റെ പാഷന്‍ ആണെന്ന് പൃഥ്വി പറയാറുണ്ടെന്നും ടിനി ടോം.

പൃഥ്വിയ്‌ക്കെതിരെ ആരോ പകവീട്ടാന്‍ ശ്രമിയ്ക്കുന്നുവെന്നാണ് തനിയ്ക്കു തോന്നിയിട്ടുള്ളത്. എന്നാല്‍ അവര്‍ക്ക് പൃഥ്വിയുടെ വിജയത്തെ തടയാനായില്ല. പൃഥ്വി അഭിനയത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്.

രാവണ്‍ എന്ന മണിരത്‌നം ചിത്രത്തിന്റെ ഭാഗമാവാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞു. അടുത്തതായി റാണി മുഖര്‍ജിയ്ക്കൊപ്പം ബോളിവുഡ് ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നു. പൃഥ്വിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരിക്കലും പൃഥ്വിയെ തളര്‍ത്താനാകില്ലെന്നും ടിനി അഭിപ്രായപ്പെട്ടു.

അടുത്ത പേജില്‍
എന്താണ് പൃഥ്വി ചെയ്ത തെറ്റ്: ടിനി ടോം

<ul id="pagination-digg"><li class="next"><a href="/starpage/25-someones-out-to-malign-prithviraj-tini-tom-2-aid0167.html">Next »</a></li></ul>
English summary
"I suspect Prithviraj's detractors have recruited people just to churn out such SMSes and videos," Tiny lashes out in support of Prithviraj. "No Malayali youngster has achieved the fame and name he has in such a short span of time. Prithvi started his Mollywood innings when he was just 19 and he has been consistently giving a good performance. Acting is in his blood; and films are his passion," says Tini.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam