എന്താണ് പൃഥ്വി ചെയ്ത തെറ്റ്?: ടിനി ടോം

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/starpage/25-someones-out-to-malign-prithviraj-tini-tom-1-aid0167.html">« Previous</a>

Prithviraj
ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്ത ടിനി ടോം പൃഥ്വിയ്‌ക്കൊപ്പമുളള അഭിനയം ഒട്ടേറെ പുതിയ അറിവുകള്‍ പകര്‍ന്നു തന്നുവെന്ന് പറയുന്നു. എന്നാല്‍ അഹങ്കാരി, അനുസരണയില്ലാത്തവന്‍, പൊങ്ങച്ചക്കാരന്‍ തുടങ്ങി പൃഥ്വിയ്ക്ക് ചിലര്‍ ചാര്‍ത്തി കൊടുത്തിട്ടുള്ള വിശേഷണങ്ങളൊന്നും യാഥാര്‍ഥ്യത്തോട് യോജിക്കുന്നവയല്ലെന്നാണ് ടിനിയുടെ അഭിപ്രായം.

പുറമെ പ്രചരിക്കുന്ന കഥകളില്‍ പൃഥ്വി അഹങ്കാരിയും സെറ്റില്‍ സംവിധായകനോട് തട്ടിക്കയറുന്നവനുമാണ്. എന്നാല്‍ ഞാന്‍ കണ്ട പൃഥ്വി വളരെ എളിമയുള്ളവനും സഹതാരങ്ങളോട് നന്നായി പെരുമാറുന്നവനുമാണ്-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടിനി പറഞ്ഞു.

സെറ്റില്‍ ഒരിക്കലും പൃഥ്വി ഒരു തലക്കനമുള്ളവനെ പോലെ പെരുമാറിയിട്ടില്ല. പിന്നെ മറ്റൊരു കാര്യം അയാള്‍ക്ക് മനസ്സില്‍ തോന്നുന്ന കാര്യം വെട്ടിതുറന്ന് പറയാന്‍ മടിയില്ല. മറ്റു പല താരങ്ങള്‍ക്കും മടിയുള്ള കാര്യമാണിത്.

അഭിമുഖത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും പൃഥ്വി കൃത്യമായി ഉത്തരം നല്‍കാറുണ്ട്. ഇത് ഒരു തെറ്റാണെന്ന് താന്‍ കരുതുന്നില്ല. ഒന്നില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ അഥവാ ഒളിച്ചോടാന്‍ പൃഥ്വി ഒരുക്കമല്ല. ഇതാവാം പൃഥ്വിയ്ക്ക് ഇത്തരമൊരു ഇമേജ് വീഴാന്‍ കാരണമെന്ന് ടിനി അഭിപ്രായപ്പെട്ടു. സംവിധായകന്‍ ദീപന്റെ പുതിയ ചിത്രത്തിലാവും ഇനി പൃഥ്വി-ടിനി ടീം ഒന്നിക്കുക.

<ul id="pagination-digg"><li class="previous"><a href="/starpage/25-someones-out-to-malign-prithviraj-tini-tom-1-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X