അര്‍ച്ചന കവി കാമുകിയല്ല, വധു മലബാറുകാരി-ആസിഫ്

ഈ ഗോസിപ്പുകളൊന്നും സത്യമല്ലെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും തങ്ങള്‍ അടുത്തസുഹൃത്തുക്കളാണെന്നും നടന്‍ പറയുന്നു. ഇപ്പോഴും പല ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുക്കാറുണ്ട്. പക്ഷേ സിനിയിലെ അകത്തും പുറത്തുമുള്ള സുഹൃത്തുക്കള്‍ക്കുമൊക്കെ മനസ്സിലായിട്ടുണ്ട് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം.
വിവാഹം ഉടന്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിനോടും പോസറ്റീവായാണ് നടന്‍ പ്രതികരിയ്ക്കുന്നത്. ഉമ്മയും വാപ്പയും അന്വേഷിയ്ക്കുന്നുണ്ടെന്നും പിന്നെ അധികം ബുദ്ധിജീവി ജാഡകളുമൊന്നുമില്ലാത്തെ മലബാറിലെ ഒരു മൊഞ്ചത്തിമുസ്ലീ പെണ്‍കുട്ടിയെ കല്യാണം ആഗ്രഹിയ്ക്കുന്നതെന്നും ആസിഫ് വ്യക്തമാക്കി.
മലബാറിലെ മൊഞ്ചത്തിപ്പെണ്ണിന് വേണ്ടി വീട്ടുകാര്‍ക്ക് സമാന്തരമായി സ്വന്തം രീതിയിലൊരു അന്വേഷണവും ആസിഫ് നടത്തുന്നുണ്ട്. മലബാറുകാര്‍ക്ക് സ്‌നേഹവും ആത്മാര്‍ത്ഥയും കൂടുമെന്നതു കൊണ്ടാണ് അവിടെ നിന്നൊരു മൊഞ്ചത്തിയെ വിവാഹം കഴിയ്ക്കാന്‍ ആസിഫ് മോഹിയ്ക്കുന്നത്.
അസുരവിത്ത് എന്ന ചിത്രം പൂര്‍ത്തിയാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഉന്നം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് ആസിഫ് ഇനിയിപ്പോള്‍ പോകുന്നത്.
മുന്‍പേജില്‍
അഹങ്കാരിയല്ലെന്ന് ആസിഫ് അലി


Click it and Unblock the Notifications