നായകനാവാന്‍ സുരാജ് മടിച്ചതെന്തിന്?

സുരാജിന്റെ രണ്ടാമത്തെ ചിത്രം ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ റിലീസ് കാത്തിരിക്കുകയാണ്.തന്നെ നായകനാക്കാനുള്ള ക്ഷണം കിട്ടിയപ്പോളെ സുരാജ് ആദ്യം ഉപദേശം തേടിയത് മമ്മൂട്ടിയോടാണ്. ഇപ്പോള്‍ അത്യാവശ്യം സിനിമയുണ്ട് നായകനായി കഴിഞ്ഞാല്‍ നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ ഇല്ലാതാവുമോ എന്നാണ് സുരാജിന്റെ സംശയം.
എന്നാല്‍ മമ്മൂട്ടി നായകന്റെ വേഷത്തില്‍ ധൈര്യമായ് മുന്നോട്ട് പോകുവാന്‍ സുരാജിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.ആദ്യനായക വേഷം ഹിറ്റായതോടെ നിര്‍മ്മാതാക്കളും സംവിധായകരും സുരാജിനെ നായകനാക്കിക്കൊണ്ടുള്ള കൂടുതല്‍ സിനിമകള്‍ പ്‌ളാന്‍ ചെയ്ത് സുരാജിന് പിന്നാലെ കൂടി.
സിനിമയിലെ നായകപരിവേഷം സുരാജ് നന്നായി ആസ്വദിച്ചെങ്കിലും ഉടന്‍ തന്നെ മറ്റൊരു സിനിമയില്‍ നായകനാവാന്‍ ഒന്ന് അമാന്തിച്ചു. വീണ്ടും സൂപ്പര്‍ താരത്തിനോട് ഉപദേശവും തേടി. എടാ നോക്കിയും കണ്ടുമൊക്കെ ചെയ്യ് നല്ലതാണെങ്കില്‍.ആ വാക്കുകളില്‍ ഒളിച്ചിരുന്ന ധ്വനി പിടികിട്ടിയ സുരാജ് അക്ഷരം പ്രതി നടപ്പിലാക്കി.
ഉടനെ മറ്റൊരു നായകനാവണ്ട. ഇപ്പോഴുള്ള തിരക്കുകളുമായ് തന്നെ മുന്നോട്ട് പോകാം.സുരാജിന് നായകനാകാന്‍ പറ്റിയ
പാകത്തിലുള്ള പ്രമേയവുമായ് വന്നുചേര്‍ന്ന സിനിമയില്‍ പെണ്‍ ശബ്ദമുള്ള ഉണ്ണികൃഷ്ണനായി സുരാജ് വീണ്ടും പ്രേക്ഷകന് മുന്നിലെത്തുന്നു. കേട്ടിടത്തോളം ഈ സിനിമയും വിജയപ്രതീക്ഷ നല്‍കുന്നു.


Click it and Unblock the Notifications











