»   » ഇന്ദ്രജിത്തിനെ അവഗണിക്കുന്ന മാധ്യമലോകം

ഇന്ദ്രജിത്തിനെ അവഗണിക്കുന്ന മാധ്യമലോകം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/28-indrajith-having-fun-at-work-2-aid0166.html">Next »</a></li></ul>
Indrajith
മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് താനെന്ന് പൃഥ്വിരാജ് പറയുമ്പോള്‍ മറ്റൊരാള്‍ക്കും കിട്ടാത്ത മാധ്യമങ്ങളുടെ അത് തനിയ്ക്ക് കരിയറില്‍ ഗുണം ചെയ്‌തെന്നു കൂടി പൃഥ്വി സമ്മതിക്കുന്നുണ്ട്. എത്രയോ സിനിമകള്‍ പൃഥ്വിരാജിന്റേതായ് പുറത്തുവന്നു കഴിഞ്ഞു. ഒരു ബ്രേക്ക് നല്‍കുന്ന
കഥാപാത്രമോ, സൂപ്പര്‍ ഹിറ്റോ ഇതുവരെ സമ്മാനിക്കാന്‍ കഴിയാത്ത പൃഥ്വിരാജ് പക്ഷേ സൂപ്പറുകളുടെ റേഞ്ചില്‍ തന്നെ നിലയുറപ്പിക്കുന്നതാണ് പൃഥ്വിയ്ക്ക്‌ മാത്രം സ്വന്തമായ ഹൈടെക് തന്ത്രം.

ഇതില്‍ മാധ്യമങ്ങള്‍ക്ക് നല്ല പങ്കുണ്ടെന്ന് പൃഥ്വിരാജ് സമ്മതിക്കുമ്പോഴും അതിലപ്പുറം ഒരു നിലവാരത്തിലേക്ക് പൃഥ്വിരാജ് എന്ന വ്യക്തി ഉയര്‍ന്നു നില്ക്കുന്നുണ്ട്. ഇവിടെ പറഞ്ഞു വരുന്ന കാര്യം അതല്ല, പൃഥ്വിരാജിനുമുമ്പേ സിനിമയിലെത്തിയ
ജ്യേഷ്ഠന്‍ ഇന്ദ്രജിത്ത് പ്രസക്തമായ എത്രയോ കഥാപാത്രങ്ങളെ മലയാളത്തിന് നല്‍കി കഴിഞ്ഞു. അര്‍ഹിക്കുന്ന യാതൊരു പരിഗണനയും മാധ്യമങ്ങള്‍ ഇന്ദ്രജിത്തിന് നല്‍കുന്നില്ല എന്ന പരമയാഥാര്‍ത്ഥ്യം ഇവിടെ നിലനില്ക്കുന്നുണ്ട്.

സുന്ദരമായ സൗധം പണിതു വരുമ്പോള്‍ കണ്ണു പറ്റാതിരിക്കാന്‍ മുമ്പില്‍ കെട്ടിതൂക്കുന്ന പൊയ്‌ക്കോലം നാട്ടുമ്പുറ കാഴ്ചയാണ്, ശ്രദ്ധയത്രയും അങ്ങോട്ട് പോകും എന്നതു പോലെയാണിത്. അതുപോലെ രണ്ടു അഭിനേതാക്കള്‍ ഒരേ വീട്ടില്‍ നിന്നു വരുമ്പോള്‍ വിവാദങ്ങളുടെ പ്രതിപുരുഷനായ് പൃഥ്വിരാജ് നിറഞ്ഞുനില്‍ക്കുകയും അര്‍ഹിക്കുന്ന പരിഗണനപോലും ലഭിക്കാതെ ഇന്ദ്രജിത്ത് അപ്രസക്തനാവുകയും ചെയ്യുന്നു.

അടുത്ത പേജില്‍
ഇന്ദ്രന്‍-പൃഥ്വിയേക്കാള്‍ കഴിവുള്ള താരം

<ul id="pagination-digg"><li class="next"><a href="/starpage/28-indrajith-having-fun-at-work-2-aid0166.html">Next »</a></li></ul>
English summary
In fact, the actor, who is currently shooting for Amal Neerad's Bachelor Party, is in high spirits and having a whale of a time at that. He thanks his co-stars for the experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam