ഇന്ദ്രന്‍-പൃഥ്വിയേക്കാള്‍ കഴിവുള്ള താരം

എന്ന ആണ്‍കുട്ടി, മലബാര്‍ വെഡ്ഡിംഗ്, കര്‍മ്മയോഗി, സിറ്റി ഓഫ് ഗോഡ്, ഏറ്റവും പുതിയതായി ഈ അടുത്തകാലത്ത്
.ഒരു താരതമ്യത്തിന്റെ ആവശ്യമില്ലെങ്കിലും പൃഥ്വിരാജിനേക്കാള്‍ കൂടുതല്‍ അഭിനയ സാദ്ധ്യത മുന്നോട്ട് വെക്കുന്നത് ഇന്ദ്രജിത്ത് ആണെന്ന് പറയാം. ടീം വര്‍ക്കിന്റെ സിനിമകളില്‍ ശക്തമായ നേതൃത്വം നല്കാന്‍ പ്രാപ്തനായ ഇന്ദ്രജിത്ത്, നായകനും തന്നില്‍ ഭദ്രമെന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു. യുവസംവിധായകരുടെ പുതിയ ചിന്തകളുടേയും കഥാപാത്രങ്ങളുടെയും ഭാഗമാവുകയും അതിനെ കൂടുതല്‍ പൊലിപ്പിച്ചെടുക്കുകയുമാണ് ഇന്ദ്രന് അഭികാമ്യമായിട്ടുള്ളത്.
വ്യത്യസ്തമായ തന്റെ രൂപഭാവങ്ങളും കഥാപാത്രങ്ങളോട് തന്മയത്വം പ്രാപിക്കാനുള്ള കഴിവും കണ്ടറിഞ്ഞ് ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് വലിയകാര്യം.അതിനു മാധ്യമങ്ങളുടെ കണ്ണ് ഇന്ദ്രജിത്തില്‍ പതിയേണ്ടത് അനിവാര്യമായിരിക്കുന്നു. പരസ്പരം അനാരോഗ്യകരമായ് മത്സരിക്കുന്ന മലയാളിയും അവന്റെ കലാരൂപങ്ങളും
എപ്പോഴും മലിനമായ ഇടങ്ങളില്‍ ചെന്ന് ഇരിപ്പുറപ്പിഇടങ്ങളില്‍ ചെന്ന് ഇരിപ്പുറപ്പിക്കാന്‍ ശ്രമിക്കുന്ന ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
വര്‍ഷങ്ങളായി പ്രേക്ഷകന്റെ മനസ്സില്‍ സിനിമ പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുന്ന സാംസ്‌ക്കാരിക മാലിന്യം ഭീകരമായ്
ഏറ്റെടുത്തിരിക്കുന്നത് ടിവി ചാനലുകളിലെ സീരിയലുകളാണ്.അവിഹിതവും അനാശാസ്യവും അസൂയയും അളിഞ്ഞതും ചീഞ്ഞതും മാത്രമേ ഏതു സീരിയലുകളും പുറന്തള്ളുന്നുള്ളൂ.
ഏറ്റവും വിദ്യാസമ്പന്നര്‍, വൃത്തിയുംവെടിപ്പുമുള്ളവര്‍ എന്തുകൊണ്ട് കലാസാംസ്‌കാരികരംഗത്ത് അളിഞ്ഞതു തേടുന്നു എന്നു ചോദിച്ചാല്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമങ്ങളുടെ കച്ചവട തന്ത്രം തന്നെയാണ്. ഈ നയം തന്നെയാണ് പലപ്പോഴും പൃഥ്വിരാജിനെ ആക്രമിക്കുന്നതിനും വിവാദങ്ങളില്‍ നിന്നൊഴിഞ്ഞു നടക്കുന്നതുകൊണ്ട് ഇന്ദ്രജിത്തിനെ ഒഴിവാക്കപ്പെടുന്നതിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ അവസ്ഥയെ മറികടക്കാനുള്ള സിനിമയുടെ ശ്രമങ്ങള്‍ക്ക് പ്രേക്ഷകരുടെ പിന്തുണയാണ് അവശ്യം വേണ്ടത്. അല്ലെങ്കില്‍ പൃഥ്വിരാജ് , ദിലീപ്, കാവ്യ, അനന്യ ഈ ലിസ്റ്റ് നീണ്ടു പോകും. കാരണം ഇവരിലെ പ്രതിഭകളേക്കാള്‍ ആസ്വാദന
കൗതുകം മാധ്യമങ്ങള്‍ക്ക് പിന്നാമ്പുറകഥകളാണ്. അവിടെ ഇന്ദ്രജിത്തിനെ പോലുള്ളവര്‍ നിസ്സഹായരായ് വിയര്‍ത്തു കുളിച്ച് അഭിനയിക്കുന്നുണ്ട് എന്ന് ആരും അറിയുന്നില്ല.
ആദ്യ പേജില്‍


Click it and Unblock the Notifications