»   » ഞാന്‍ താരസിംഹാസനത്തിലെ റാണി

ഞാന്‍ താരസിംഹാസനത്തിലെ റാണി

Posted By:
Subscribe to Filmibeat Malayalam
Amala Pail
സ്വയം താരസിംഹാസനത്തിലെ റാണിയായ് അവരോധിക്കുന്നത് അമലപോളാണ്. പ്രതീക്ഷിതമായ് തനിക്കുകിട്ടിയ വലിയ പ്രമോഷനില്‍ അഹങ്കരിച്ചു തുടങ്ങിയിരിക്കുന്ന ഈ മലയാളി പെണ്‍കുട്ടിക്ക് തനിക്കുമുമ്പേ നടന്നവരുടെ അനുഭവങ്ങള്‍ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും.

മോഡല്‍ രംഗത്തും തിളങ്ങാനൊന്നും കഴിയാതിരുന്ന അമലയ്ക്ക് മലയാളസിനിമയിലും നല്ല ഒരു എന്‍ട്രി ലഭിച്ചില്ല.ലാല്‍ ജോസിന്റെ നീലത്താമരയില്‍ കൊച്ചുമോളുടെ വേഷം ആരും കാര്യമായെടുത്തില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലെ നായികയായ് വന്ന അസിനുപോലും വീണ്ടുമൊരു സിനിമ മലയാളത്തില്‍ ലഭിച്ചില്ല.

അമലയ്ക്കും, അസിനുമൊക്കെ തിളങ്ങാനുള്ള വേദിയൊരുക്കിയത് കോളിവുഡ്ഡാണ്. അസിന്റെ തിരക്കുകളൊക്കെ നിന്നുതുടങ്ങിയവിധമാണ് കാര്യങ്ങള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ അമലയ്ക്കുള്ള പങ്കും ചെറുതല്ല. സിന്ധു സമവെളിയിലൂടെ അമല തമിഴകത്തു തുടങ്ങിയപ്പോള്‍ നെഗറ്റീവ് കഥാപാത്രത്തിന്റെ സ്വാധീനമൊന്നും മനസ്സിലാക്കിയിരുന്നില്ല.

മൈനയിലൂടെ ഹീറോയിനായ് മുഖ്യധാരയില്‍ അടയാളപ്പെടുത്തിയ ശേഷമാണ് അതിന്റെ ഇംപാക്ട് തിരിച്ചറിഞ്ഞത്.ഒരു അഭിനേതാവെന്ന നിലയില്‍ ഏതുകഥാപാത്രവും സ്വീകാര്യമാണെന്ന നിലപാടിലല്ലെങ്കിലും സിന്ധുവിനെ അമല തള്ളിപറയുന്നില്ല എന്നു മാത്രമല്ല അതിന്റെ സംവിധായകന്‍ സാമിയാണ് തന്റെ വളര്‍ച്ചയ്ക്കുകാരണമെന്ന് ഓര്‍ക്കുന്നുമുണ്ട്.

ഒപ്പം മൈനയുടെ പ്രഭു സോളമനോടുള്ള കടപ്പാടും നന്ദിയോടെ സൂക്ഷിക്കുന്നു.ആത്മവിശ്വാസം അമലയെ പോലുള്ള തുടക്കകാരിക്ക് നല്ലതാണ്. വളരെ താഴ്ന്ന നിലയില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന അമലപോള്‍ മലയാളിക്ക് അഭിമാനമാണെങ്കിലും സ്വയം താരറാണി പട്ടവും സിംഹാസനവുമൊക്കെ പണിയുന്നത് വളരെ ക്ഷമയോടുകൂടിയാവുന്നതാണ് നല്ലത്.

English summary
Amala Paul is a busy actress in Tamil. Recently she has tasted another hit in Kollywood with Vettai. This film has upped her star power and Amala is cautious about her next moves. She is waiting for good offers from Telugu too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam