»   » സൂപ്പറുകള്‍ വിലക്കി;കാവ്യ ഒഴിഞ്ഞുമാറി

സൂപ്പറുകള്‍ വിലക്കി;കാവ്യ ഒഴിഞ്ഞുമാറി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/30-director-vinayan-slams-malayalam-superstars-2-aid0167.html">Next »</a></li></ul>
 Kavya Madhavan
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിരന്തര വിമര്‍ശനമുയര്‍ത്തി ശ്രദ്ധേയനായ സംവിധായകനാണ് വിനയന്‍. ഈ കാലഘട്ടത്തിലും രാജസംസ്‌കാരവും മാടമ്പിത്തവും നിലനില്‍ക്കുന്ന ഒരേ ഒരിടം മലയാള സിനിമാരംഗമാണെന്ന് സംവിധായകന്‍ പറയുന്നു.

സൂപ്പര്‍താരങ്ങളെ മലയാള സിനിമയിലെ നായികമാര്‍ക്കും പേടിയാണെന്ന് വിനയന്‍ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരിയ്ക്കല്‍ തന്റെ സിനിമയില്‍ അഭിനയിക്കാനായി നടി കാവ്യ മാധവന്‍ അഡ്വാന്‍സ് വാങ്ങി. പിന്നീട് സിനിമയുടെ കാര്യം പറഞ്ഞപ്പോഴൊക്കെ നടി ഉരുണ്ടു കളിച്ചു. അഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ തുറന്നുപറയുകയും അഡ്വാന്‍സ് മടക്കി തരികയും വേണം. അതാണ് മര്യാദ.

അതിന് പകരം കാവ്യ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് രണ്ടു മാസം ഒഴിഞ്ഞു മാറി നടന്നു. കാവ്യയെ വിലക്കിയത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണെന്ന് വിനയന്‍ പറയുന്നു.

പക്ഷേ അവര്‍ വിരട്ടിയാല്‍ നടി ഭയക്കേണ്ട കാര്യമില്ല. കാവ്യ കഴിവുള്ള നടിയാണ്. എന്നാല്‍ കഴിവു കൊണ്ടു മാത്രം മലയാള സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കുകയില്ലെന്നതിന്റെ തെളിവാണിതെന്നും വിനയന്‍ പറയുന്നു.

സിനിമയില്‍ സൂപ്പര്‍താരങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഉള്‍പ്പെടുത്താന്‍ അവര്‍ സമ്മതിയ്ക്കില്ല. ഇത്തരമൊരു കാരണത്തിന്റെ പേരിലാണ് നടന്‍ ദിലീപുമായി താന്‍ അകന്നത് എന്നും വിനയന്‍ വെളിപ്പെടുത്തുന്നു.

അടുത്ത പേജില്‍
തിരക്കഥാകൃത്തിനെ മാറ്റാന്‍ ദിലീപ് ആവശ്യപ്പെട്ടു

<ul id="pagination-digg"><li class="next"><a href="/starpage/30-director-vinayan-slams-malayalam-superstars-2-aid0167.html">Next »</a></li></ul>

English summary
Film director Vinayan, who has a running feud with one of the Malayalam film industry's leading organisations, today slammed the reigning superstars and said they would lose their status within a year.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X