തിരക്കഥാകൃത്തിനെ മാറ്റാന്‍ ദിലീപ് ആവശ്യപ്പെട്ടു

ദിലീപിനെ നായകനാക്കിയായിരുന്നു ആദ്യം ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്തായ കലൂര്‍ ഡെന്നിസിനെ മാറ്റണമെന്ന് ദിലീപ് ആവശ്യപ്പെട്ടു.
ഡെന്നിസ് പഴയ സ്‌കൂളാണെന്നായിരുന്നു ദിലീപിന്റെ അഭിപ്രായം. തിരക്കഥ എല്ലാവര്‍ക്കും കൂടി ചര്‍ച്ച ചെയ്ത് ഉണ്ടാക്കാമെന്ന് വിനയന്‍ പറഞ്ഞെങ്കിലും ദിലീപ് വഴങ്ങിയില്ല.
ഒടുവില്‍ ചിത്രത്തില്‍ നിന്ന് ഒഴിവായിക്കോളാന്‍ ദീലീപിനോട് വിനയന്‍ പറഞ്ഞു. ഹ്യൂമര്‍ ടച്ചുള്ള ആ ഊമകഥാപാത്രം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ദിലീപിന്റെ ധാരണ. അതിനാല്‍ താന്‍ വീണ്ടും ദിലീപിനെ ആശ്രയിക്കുമെന്നും കരുതി.
പിന്നീട് ജയസൂര്യയെ നായകനാക്കി ചിത്രം ചെയ്തു. ദിലീപിനെ തകര്‍ക്കാന്‍ വിനയന്‍ ഇറക്കിയ തുറുപ്പ് ചീട്ടാണ് ജയസൂര്യ എന്ന രീതിയില്‍ ഒരു ആരോപണമുണ്ടായിരുന്നു. ഇതെ കുറിച്ചും വിനയന്‍ പ്രതികരിച്ചു.
അടുത്ത പേജില്‍


Click it and Unblock the Notifications