For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  By Aswathi
  |

  ഭാഷയുടേയോ സംസ്‌കാരത്തിന്റെയോ അതിര്‍വരമ്പുകളില്ലാതെ ഇന്ത്യയിലെ എല്ലാ ജനങ്ങളും ഒരുപോലെ ആസ്വദിക്കും എആര്‍ റഹ്മാന്‍ ഗാനങ്ങള്‍. പറഞ്ഞ് വിവരിക്കാന്‍ കഴിയാത്ത സംഗീതമാധുര്യം പോലെ തന്നെയാണ് റഹ്മാനും. ജനുവരി ആറിന് റഹ്മാന്‍ 48 വയസ്സിലേക്ക് തിരിയുന്നു.

  പതിനൊന്നാം വയസ്സില്‍ തുടങ്ങിയതാണ് എആര്‍ റഹ്മാന്‍ തന്റെ സംഗീതയാത്ര. അവിടെ നിന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1992ല്‍ റോജ എന്ന തമിഴ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹച്ചുകൊണ്ടാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. ആദ്യചിത്രത്തിലെ ഗാനങ്ങള്‍ക്ക് തന്നെ ദേശീയ പുരസ്‌കാരവും, സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചു.

  മലയാളികള്‍ക്ക് അഭിമാനിക്കാം. രണ്ടാമത് സംഗീത സംവിധാനം നിര്‍വഹിച്ചത് മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന ചിത്രത്തിന് വേണ്ടിയാണ്. പിന്നീട് തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് വേണ്ടിയും ഈണം നല്‍കി. റഹ്മാന്റെ സംഗീത ജീവിതത്തില്‍ ഒരെത്തി നോട്ടം, ചിത്രങ്ങളിലൂടെ.

  ജനനം

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  മലയാളം,തമിഴ് ചലച്ചിത്രങ്ങള്‍ക്ക് സംഗിതം നല്‍കിയിരുന്ന ആര്‍കെ ശേഖറിന്റെ മകനായി 1966 ജനുവരി 6 ന് ജനിച്ചു. എസ് എസ് ദിലീപ് കുമാര്‍ എന്നായിരുന്നു ജനനനാമം. ഒമ്പത് വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു.

  പിതാവിന്റെ മരണശേഷം

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  പിതാവിന്റെ വിയോഗത്തിന് ശേഷം നിത്യജീവിതത്തിലെ വരുമാനത്തിന് വേണ്ടി പിതാവിന്റെ സംഗിതോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കിയാണ് കുടുംബം കഴിഞ്ഞത്.

  ഹിന്ദുവില്‍ നിന്ന് മുസല്‍മാനിലേക്ക്

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  1989 ല്‍ എ.ആര്‍. റഹ്മാനടക്കമുള്ള കുടുംബം ഹിന്ദുമതം വിട്ട് ഇസ്‌ലാം സ്വീകരിച്ചു. പേര് അല്ല രാഖ് റഹ്മാന്‍(എ ആര്‍ റഹ്മാന്‍)

  ട്രൂപ്പുകളിലൂടെ

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  ആ കാലത്ത് പിഎസ്ബിബിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു. ആദ്യകാലങ്ങളില്‍ ശിവമണി, ജോണ്‍ അന്തോണി, രാജ തുടങ്ങിയ ബാല്യകാല സുഹൃത്തുക്കളോടൊപ്പം 'റൂട്ട്‌സ്' പോലെയുള്ള സംഗീത ട്രൂപ്പുകളില്‍ കീബോര്‍ഡ് വായനക്കാരനായും ബാന്‍ഡുകള്‍ സജ്ജീകരിക്കുന്നതിലും പ്രവര്‍ത്തിച്ചു. ചെന്നൈ ആസ്ഥാനമായ 'നെമിസിസ് അവെന്യു' എന്ന റോക്ക് ഗ്രൂപ്പിന്റെ സ്ഥാപകനാണ് റഹ്മാന്‍.

   സംഗീതോപകരണങ്ങള്‍

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  കീബോര്‍ഡ്, പിയാനോ, സിന്തസൈസര്‍, ഹാര്‍മോണിയം, ഗിറ്റാര്‍ തുടങ്ങിയ ഉപകരണങ്ങള്‍ അദ്ദേഹത്തിന് പരിചിതമായിരുന്നു. സിന്തസൈസറില്‍ ഉണ്ടായിരുന്ന താല്പര്യം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

   ഗുരു

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  മാസ്റ്റര്‍ ധനരാജിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം. പതിനൊന്നാം വയസ്സില്‍ ഇളയരാജയുടെ സംഗീത ട്രൂപ്പില്‍ കീബോര്‍ഡ്സ്റ്റായി ചേര്‍ന്നു. അക്കാലത്ത് ഇളയരാജയടക്കം നിരവധി സംഗീതഞ്ജര്‍ റഹ്മാന്റെ കുടുംബത്തില്‍ നിന്ന് അദ്ദേഹത്തിന്റെ അച്ഛന്റെ സംഗീതോപകരണങ്ങള്‍ വാടകയ്‌ക്കെടുത്തിരുന്നു.

  യാത്ര തുടങ്ങിയപ്പോള്‍

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  പിന്നീട് എം.എസ്. വിശ്വനാഥന്റെ ഓര്‍ക്കസ്ട്രയില്‍ അംഗമായി. സാക്കിര്‍ ഹുസൈന്‍, കുന്നക്കുടി വൈദ്യനാഥന്‍, എല്‍. ശങ്കര്‍ എന്നിവരുടെ കൂടെയും പല സ്ഥലങ്ങളില്‍ സഞ്ചരിച്ച് സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

  പുരസ്‌കാരങ്ങള്‍

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  2010ലെ ഗ്രാമി പുരസ്‌കാരത്തില്‍ മികച്ച ചലച്ചിത്ര ഗാനത്തിനും, ദൃശ്യമാധ്യമത്തിനായി നിര്‍വ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്‌കാരം സംഗീത സംവിധാനം നിര്‍വ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി.

  പത്മഭൂഷന്‍

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരവും റഹ്മാന് ഭാരത സര്‍ക്കാര്‍ നല്‍കുകയുണ്ടായി.

  സ്‌ലംഡോഗ് മില്ല്യണയര്‍

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  സ്‌ലംഡോഗ് മില്ല്യണയര്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് 2009ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എആര്‍ റഹ്മാന് നല്‍കപ്പെട്ടു. ഈ ചിത്രത്തിന് തന്നെ 2009ലെ ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചു. ഓസ്‌കാര്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലേക്കും റഹ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

  കുടുംബം

  എആര്‍ റഹ്മാന്‍ 48ലേക്ക് തിരിഞ്ഞു

  സരിയ ബാബുവാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്. ഖദീജ, റഹീമ, അമീന്‍

  English summary
  Today January 6, the maverick composer A R Rahman, the repository of raga renown, turns 48.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X