വില്ലനായി തകര്‍ത്തഭിനയിച്ച നമ്പൂതിരി; പേരില്‍ മാത്രമല്ല യഥാര്‍ഥത്തില്‍ പൂജാരിയായ ബാബു നമ്പൂതിരിയുടെ കഥയിങ്ങനെ

പേരില്‍ നമ്പൂതിരി ഉള്ളത് പോലെ കൂടുതലും നമ്പൂതിരി കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ താരമാണ് ബാബു നമ്പൂതിരി. നിറക്കൂട്ട്, തൂവാനത്തുമ്പികള്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനായി അദ്ദേഹം മാറിയിരുന്നു. ഇടക്കാലത്ത് കിടിലന്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രശംസ നേടി എടുക്കുകയും ചെയ്തു. ഇപ്പോഴിതാ ബാബു നമ്പൂതിരിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

സിനിമാ നടന്‍ ആണെങ്കിലും അദ്ദേഹത്തിന്റെ നാട്ടില്‍ ബാബു നമ്പൂതിരിയ്ക്ക് മറ്റൊരു വേഷം കൂടിയുണ്ട്. അത് ക്ഷേത്രത്തിലെ പൂജാരിയുടേതാണ്. വലിയ തിരുമേനി ആയിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ നോക്കി വിളിക്കുന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെങ്കിലും യഥാര്‍ഥത്തില്‍ ബാബു നമ്പൂതിരി തന്നെയാണ് അവിടുത്തെ വലിയ തിരുമേനി.

കോട്ടയം കുറുവിലങ്ങാടിന് അടുത്ത് മണ്ണനയ്ക്കാട് വലിയപാറചിറ ഗണപതി ക്ഷേത്രത്തില്‍ എത്തിയാല്‍ സിനിമാ നടന്റെ കുപ്പായം അഴിച്ച് വെച്ച് പൂജാരിയായ ബാബു നമ്പൂതിരിയെ കാണാം. 300 വര്‍ഷത്തോളം പഴക്കമുള്ള ഊ കുടുംബക്ഷേത്രത്തില്‍ കാലങ്ങളായി ബാബു നമ്പൂതിരി തന്നെ വലിയ തിരുമേനിയാണ്. പ്രധാന ശാന്തിക്കാരന് അസൗകര്യം വരുമ്പോള്‍ മാത്രമാണ് ബാബു നമ്പൂതിരി വലിയ തിരുമേനി ആവുക.

babu-namboothiri

ബാബു നമ്പൂതിരിയെ കുറിച്ച് കൂടുതല്‍ ചോദിച്ചാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പൂജാ വിധികള്‍ അറിയാവുന്ന ആളായിരുന്നു. അന്നും ശാന്തിക്കാരന് ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ആ ചുമതല താരം ഏറ്റെടുക്കുമായിരുന്നു. അതൊക്കെ തന്‍രെ കര്‍മ്മമാണെന്നാണ് നടന്‍ പറയുന്നത്. നിത്യ പൂജകളുള്ള ക്ഷേത്രമാണിത്. നമ്പൂതിരി സമുദായത്തില്‍ ശാന്തി പണി അറിയുന്നവര്‍ ഇപ്പോള്‍ കുറവാണെന്നും പുതിയ തലമുറയ്ക്ക് അതില്‍ താല്‍പര്യമില്ലെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്.

1982ല്‍ റിലീസായ യാഗം ആണ് ബാബു നമ്പൂതിരിയുടെ ആദ്യ സിനിമ. നിറക്കൂട്ട് (1985) , തൂവാനത്തുമ്പികള്‍ (1987) എന്നീ സിനിമകളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവായി മാറി. മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് മനയില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടേയും സരസ്വതിയുടേയും മകനായി ജനിച്ച ബാബു നമ്പൂതിരിയുടെ യഥാര്‍ത്ഥ പേര് ഋഷികേശന്‍ നമ്പൂതിരി എന്നതാണ്. പത്ത് സഹോദരങ്ങളില്‍ ഏറ്റവും മൂത്ത ആളാണ് ബാബു നമ്പൂതിരി. കുറവിലങ്ങാട് ദേവമാതാ കോളേജില്‍ അദ്ധ്യാപകനായി ജോലി നേടുകയും അവിടെ നിന്ന് കെമിസ്ട്രി വിഭാഗം പ്രൊഫസറായി റിട്ടയര്‍ ചെയ്യുകയും ചെയ്തു. അധ്യാപകനായി ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് നാടക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. നാടകങ്ങളില്‍ നിന്നുള്ള ബന്ധങ്ങള്‍ സിനിമയിലേയ്ക്ക് അവസരമൊരുക്കി.

More from Filmibeat

Read more about: babu namboothiri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X