For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്യുന്ന ആ പെണ്‍കുട്ടി; സ്വപ്‌നക്കൂടിലെ ആ സുന്ദരിയെ കണ്ടതിനെ കുറിച്ച് ആരാധകര്‍

  |

  പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മീര ജാസ്മിന്‍, ഭാവന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് മൂവിയാണ് സ്വപ്‌നക്കൂട്. കമല്‍ സംവിധാനം ചെയ്ത് 2003 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ചില പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു. അതിലൊരാള്‍ പൃഥ്വിരാജിന്റെ കുഞ്ഞുഞ്ഞ് എന്ന കഥാപാത്രത്തെ പ്രൊപ്പോസ് ചെയ്യുന്ന സീനും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ആ സീനില്‍ അഭിനയിച്ച നടിയെ നേരില്‍ കണ്ടതിനെ കുറിച്ച് വിനോദ് എന്നൊരു ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

  അയ്യായിരം രൂപയുടെ സാരി ആണിത്; നെയ്യില്‍ പൊരിച്ച ഷര്‍ട്ടാണ് കിഷോറിന്, കല്യാണ കാസറ്റ് പുറത്ത് വിട്ട് ദേവി ചന്ദന

  '2003 ല്‍ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തില്‍ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയ്യുന്ന പെണ്‍കുട്ടിയുടെ ഒരു ചെറിയ റോളില്‍ ആണ് ഇവരെ ഞാന്‍ ആദ്യമായി കാണുന്നത്... സ്‌ക്രീനില്‍ കണ്ട അന്നേരം തന്നെ ഹൃദയം അങ്ങ് കൊണ്ടു പോയി. അവര്, പലവട്ടം ടിവിയിലും തിയറ്ററിലും അച്ഛന്റെ കൂടെയും സിനിമ കണ്ടു. അവരുടെ കഥാപാത്രം ഒരല്‍പം കൂടി സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു. ആ കണ്ണുകള്‍ നിമിഷ നേരം കൊണ്ട് മാഞ്ഞു പോയ ചെറുപുഞ്ചിരി... കാലം കടന്നു പോയി. പല സിനിമകളിലും അവരെ തിരഞ്ഞു. കണ്ടില്ല. അന്ന് ഇന്നത്തെ പോലെ വളരെ എളുപ്പത്തില്‍ ഇന്റര്‍നെറ്റും മൊബൈലും ഒന്നും ഇല്ല. ഇവര്‍ ആരാണെന്ന് ആരോട് ചോദിക്കാനാണ്.

  swapnakood

  കാലം പിന്നെയും മുന്നോട്ട് പോയി. 2014 സെപ്തംബര്‍ മാസം. ഞാന്‍ ലുലു മാളിലെ ഒരു ഷോപ്പില്‍ നില്‍ക്കുകയാണ്. പരീക്ഷ റിസള്‍ട്ട് വരുന്നതു വരെ ഒരു ജോലി.
  ജോലിക്കിടയില്‍ ഒരു കസ്റ്റമര്‍ എന്റെ അടുത് വന്നു.മോനെ എനിക്ക് ആ ഐറ്റം ഒന്നെടുത്തു തരാമോ? ഞാന്‍ അവരുടെ മുഖത്തക്ക് തലയുയര്‍ത്തി നോക്കി.
  ഇവരെ ഞാന്‍ എവിടെയോ? ഏയ് തോന്നിയതാവും. കുറെ നേരം ആ കസ്റ്റമര്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ആ സമയമത്രയും ഹൃദയം അവരോട് സംസാരിക്കാന്‍ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ക്ഷമ നശിച്ചു ഞാന്‍ അവരോടു പറഞ്ഞു. 'മാഡം തുടക്കം തൊട്ടേ പറയണം എന്നുണ്ടായിരുന്നു. മാഡത്തിനെ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്. വളരെ ഫെമിലിയര്‍ ആയി തോന്നുന്നു.

  ഏഴ് വയസുള്ള മകന്‍ ആ വിഷമത്തിലാണ്; ഏകാന്തത അനുഭവിക്കുന്നതിനെ കുറിച്ച് കുടുംബവിളക്ക് താരം മീര വാസുദേവൻ

  അവര് പറഞ്ഞു, 'ആണോ? എനിക്ക് ഓര്‍മ കിട്ടുന്നില്ല' സ്വഭാവിമകമായും എല്ലാവരും ചോദിക്കുന്ന പോലെ ഞാന്‍ ചോദിച്ചു സിനിമയില്‍ 'അഭിനയിച്ചിട്ടുണ്ടോ?'
  അവരെന്നോട് പറഞ്ഞു. ഉവ്വ്... കമല്‍ സാറിന്റെ സുഹൃത്ത് എന്റെ കസിന്‍ ആണ്. അങ്ങനെ ഒന്ന് തല കാണിച്ചിട്ടുണ്ട്. സ്വപ്നക്കൂട് എന്ന സിനിമയില്‍. (അവര് പറഞ്ഞത് ഓര്‍ത്തെടുത്തു പറയുന്നതിനാല്‍ തെറ്റ് ഉണ്ടാവാം) എന്റെ ഓര്‍മ്മകള്‍ പിന്നിലേക്ക് പോയി. ഹൃദയം കൊണ്ട് ഒരു നിമിഷം തുള്ളിച്ചാടി. ഞാന്‍ കുട്ടിക്കാലത്തു ആരാധിച്ചിരുന്ന ആ കണ്ണുകള്‍. വെപ്രാളം കൊണ്ട് ഞാന്‍ വല്ലാതെ ആയി.

  swapnakood
  Alphonse Puthren’s next is with Prithviraj and Nayanthara? | FIlmiBeat Malayalam

  11 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഞാന്‍ അവരെ തിരിച്ചറിഞ്ഞു എന്നതും ആരാധിച്ചിരുന്നു എന്നതും അവരില്‍ കൗതുകം ഉണര്‍ത്തി. അവരെന്നോട് കുറെ സംസാരിച്ചു. ഞാനും ന്റെ ലൈഫില്‍ ഞാനെടുത്ത ഒരുപാട് ശരിയായ ത്വീരുമാനങ്ങളില്‍ അവരുടെ കുറച്ചു സമയത്തെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്നു. ഇപ്പോ അവര് എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഒരു ഫോട്ടോ പോലും അന്നെടുക്കാന്‍ കഴിഞ്ഞില്ല മൊബൈല്‍ ഇല്ലായിരുന്നു. പേര് പോലും ആ എക്‌സൈറ്റ്‌മെന്റില്‍ ചോദിച്ചില്ല. ഓര്‍മകളാണ്. ഓര്‍മ്മകള്‍ക്കാണ് ചന്തം. കയ്യില്‍ പിടിച്ചു നോക്കുന്ന ഘനമുള്ള ഫ്രയിമുകളെക്കാള്‍ ചന്തം. ഇവര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കില്‍ അവരോടു ഒരു 'hi' പറയണം എന്നുണ്ട്. വെറുതെ ഇരുന്നപ്പോള്‍ ഓരോന്ന് ഓര്‍ത്തപ്പോള്‍ കുത്തി കുറിച്ചതാണ്. അവര് ഈ ഗ്രൂപിലുണ്ടോ? എന്നുമായിരുന്നു ആരാധകന്റെ കുറിപ്പ്.

  English summary
  A Write-up About A Girl Who Proposed Prithviraj In Swapnakoodu Movie Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X