യുവനടന്‍ കൃഷ്ണ വിവാഹമോചനത്തിലേക്ക്
ഭാര്യ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് യുവനടന്‍ കൃഷണ കുലശേഖരന്‍ വിവാഹമോചനത്തിലേക്ക്. 2014 ഫെബ്രുവരി ആറിനായിരുന്നു കൃഷ്ണ ഹേമലതയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ മാനസികമായും ശാരീരികമായും ഭാര്യ തന്നെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് കൃഷ്ണ കോടതിയെ സമീപിച്ചത്.
കൃഷ്ണയുടേത് കൂട്ടുകുടുംബമായതിനാല്‍ പലപ്പോഴും ഹേമലതയ്ക്ക് കുടുംബത്തോട് ഒത്തു പോകാന്‍ കഴിഞ്ഞിരുന്നില്ലന്നും, അതുകൊണ്ട് തന്നെ ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറുകെയും ചെയ്തു.ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ തന്നെ വീട്ടില്‍ കയറ്റാറില്ലെന്നുമാണ് കൃഷ്ണ ഹര്‍ജിയില്‍ പറയുന്നത്. ഭാര്യയുടെ മാനസിക പീഡനം പലപ്പോഴും തന്റെ കരിയറിനെ മോശമായി ബാധിച്ചെന്നും നടന്‍ പറയുന്നു.

സ്ത്രീ ധനം ആവശ്യപ്പെട്ട് നടന്‍ കൃഷ്ണയും കുടുംബവും ഹേമലതയെ പീഡിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഹേമലത നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും സ്ത്രീധനമായി ഒരു പൈസ പോലും ഞാനോ എന്റെ കുടുംബമോ വാങ്ങിട്ടില്ലന്നും കൃഷ്ണ പറയുന്നു.
1990 ലെ മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തില്‍ ബാല താരമായാണ് കൃഷ്ണ സിനിമ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് ഇരുവര്‍, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ദ ടെററിസ്റ്റ് എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കഴുക്, യമരിക്ക് ഭയമേ എന്നീ ചിത്രങ്ങള്‍ കൃഷ്ണയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ആര്യയുടെ യച്ചന്‍ ആണ് കൃഷ്ണയുടെ പുതിയ ചിത്രം.


Click it and Unblock the Notifications











