ഇനി റസ്റ്റ് കിട്ടിയില്ലെന്ന് പരാതി പറയില്ല; കൊവിഡ് കാലത്ത് ജീവിതത്തില്‍ പഠിച്ച കാര്യങ്ങളെ കുറിച്ച് നടി അനുമോൾ
ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് നടി അനുമോള്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയിരുന്നു. ഗ്ലാമറസ് വേഷങ്ങളില്‍ ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ പലപ്പോഴും അനുമോള്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയാവേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ ശക്തമായ നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ച് നിന്ന് നടി പോരാടി. ഇതോടെ മലയാളത്തിലെ മികച്ച നടിമാരേക്കാളും പിന്തുണയും സ്‌നേഹവുമെല്ലാം അനുമോളെ തേടി എത്തുകയും ചെയ്യുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള അനു യൂട്യൂബ് ചാനലിലും സജീവമായി.
പുതിയ ലുക്കിൽ ബോളിവുഡ് താരം രൺവീർ സിംഗ്, ജിമ്മിൽ നിന്നും മസില് കാണിച്ച് നടൻ
തന്റെ നാട്ടിന്‍പുറത്തുള്ള വീടും പറമ്പും തുടങ്ങി ആരാധകരിലേക്ക് കുളിര്‍മ്മയുള്ള ദൃശ്യങ്ങളാണ് നടി പങ്കുവെച്ച് കൊണ്ടിരുന്നത്. എന്നാല്‍ കൊവിഡിന്റെ പ്രതിസന്ധി ഒന്ന് മാറി ആളുകളിലേക്ക് അടുത്തിടപഴകാനും സ്‌നേഹം പങ്കുവെക്കാനും താനും കാത്തിരിക്കുകയാണെന്നാണ് മനോരമയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ അനു വിശദമാക്കുന്നത്. ആദ്യ ലോക്ഡൗണില്‍ ഫുള്‍ റെസ്റ്റ് എടുത്തു. രണ്ടാം തവണ ആയപ്പോഴെക്കും തിരക്കുകളിലേക്ക് മാറിയെന്നും അഭിമുഖത്തില്‍ നടി വ്യക്തമാക്കുന്നു...

'കൊറോണയ്ക്ക് ശേഷം തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ മാറ്റത്തെ കുറിച്ചാണ് അനുമോള്‍ സംസാരിച്ചത്. എല്ലാ കാര്യങ്ങളിലും പരമാവധി യെസ് പറയുക എന്നതായിരുന്നു അത്. നേരത്തെ ഞാന്‍ എന്തിനോടും നോ പറയുന്ന സ്വഭാവക്കാരി ആയിരുന്നു. ഇല്ല എന്ന് പറയാന്‍ അല്ലെങ്കില്‍ വേണ്ട ന്നെ് പറയാന്‍ കാരണങ്ങള്‍ അന്വേഷിച്ച് നടക്കുമായിരുന്ന അനു ആണ് കൊറോണയ്ക്ക് മുന്‍പ് വരെ എന്ന് പറയാം. എന്നാല്‍ ഒരു മുന്ന് നാല് മാസം വെറുതേ ഇരുന്നതോട് കൂടി ഞാന്‍ യെസ് പറയാന്‍ പഠിച്ചതായി നടി വ്യക്തമാക്കുന്നു.

നേരത്തെ എനിക്കൊരു റസ്റ്റുമില്ല, ഇത് ശരിയാവില്ല, അത് ശരിയാവില്ല എന്നൊക്കെ വീട്ടില്‍ ഞാന്‍ എപ്പോഴും പറയുമായിരുന്നു. എന്നാല്‍ ഇനി ജീവിതത്തില്‍ ഒരിക്കലും റസ്റ്റ് കിട്ടിയില്ല എന്ന പരാതി ഞാന്‍ ഇനി പറയില്ല. കരിയറിലേക്ക് നോക്കിയാല്‍ കൊറോണയ്ക്ക് മുന്‍പും ശേഷവും സംഭവിച്ച വലിയ മാറ്റങ്ങളില്‍ ഒന്നിതാണെന്നാണ് അനുമോള്‍ പറയുന്നത്. അതേ സമയം ലോക്ഡൗണില്‍ സംഭവിച്ച ഗുണമെന്ന് പറഞ്ഞാല്‍ യൂട്യൂബിന് നല്ല പ്രതികരണം ലഭിച്ചു എന്നതാണ്. വീട്ടില്‍ തന്നെയാണ് കൂടുതല്‍ സമയവും ചിലവഴിച്ചത്. നാട്ടിന്‍ പുറത്തെ കാഴ്ചകളും അവിടുത്തെ വിശേഷങ്ങളുമൊക്കെ അറിയാന്‍ ആളുകള്‍ക്ക് ഒത്തിരി താല്‍പര്യമായി. ഞാറ് നടന്നതും അമ്പലങ്ങളിലും കാവുകളിലും പോവുന്നതുമെല്ലാം ചാനലില്‍ ഉള്‍പ്പെടുത്തി. അങ്ങനെയാണ് തന്റെ യൂട്യൂബ് ചാനലിന് കാഴ്ചക്കാര്‍ കൂടിയത്.

ഈ കൊറോണയുടെ ദുരിതങ്ങള്‍ വേഗം അവസാനിച്ചിരുന്നെങ്കില്‍ എന്ന് താനും ആഗ്രഹിക്കുകയാണെന്നും നടി സൂചിപ്പിച്ചു. എല്ലാവരെയും കാണാനും അടുത്തിടപഴകാനും തിരക്കിലേക്ക് ഇറങ്ങി ചെല്ലാനുമെല്ലാം കൊതിയാവുകയാണ്. കൊറോണ കാലത്ത് റിസ്‌ക് എടുത്ത് ട്രിപ്പൊന്നും നടത്തിയില്ല എങ്കിലും വര്‍ക്ക് സംബന്ധമായി കുറച്ച് യാത്രകള്‍ ഒക്കെ ഉണ്ടായിരുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങള്‍ കുറഞ്ഞപ്പോള്‍ തിരക്കായെന്ന് പറയാം. കേവ് ഫിലിംസ് ആന്‍ഡ് ഷോസിന് ഒരു ഒടിടി പ്ലാറ്റ് ഫോം തുടങ്ങി. അതിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു കഴിഞ്ഞൊരു വര്‍ഷം. എല്ലാം പഴയത് പോലെ ആവണമെന്നാണ് തന്റെ ഇപ്പോഴത്തെ ചിന്ത എന്നും അനു പറയുന്നു.
Recommended Video

സ്വന്തം നാട്ടിലെ യാത്രകളെ കുറിച്ച് മാത്രമല്ല മുന്‍പ് മേഘാലയില്‍ പോയിട്ടുള്ള അനുഭവ കഥയും നടി പങ്കുവെച്ചു. അന്ന് അറിയപ്പെടാത്തൊരു ഗ്രാമത്തിലേക്കാണ് താന്‍ പോയത്. അധികമാരും എത്തിപ്പെടാത്ത, കുറച്ച് ആളുകള്‍ മാത്രമുള്ള ഒരു സ്ഥലമായിരുന്നത്. മാളുകളോ കടകലോ ശരിക്കുമൊരു ആശുപത്രി പോലുമില്ലാത്ത സ്ഥലമായിരുന്നുവെന്നും പില്‍ക്കാലത്ത് താനെന്നും ഓര്‍ത്തിരിക്കുന്നൊരു യാത്രാനുഭവം അതാണെന്നും നടി പറഞ്ഞു.


Click it and Unblock the Notifications











