വിവാഹം കഴിഞ്ഞ് കുട്ടിയുടെ അമ്മയായി; ഇനി അവസരം കിട്ടുന്നതിനെ കുറിച്ച് തനിക്ക് അറിയാമെന്ന് നടി ഭാമ

മകള്‍ ഗൗരിയുടെ ജന്മദിനം ആഘോഷിച്ച് കൊണ്ടുള്ള ഭാമയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 2020 ജനുവരിയില്‍ വിവാഹിതയായ നടിയ്ക്ക് ആ വര്‍ഷം ഡിസംബറില്‍ തന്നെ ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. തന്റെ ഗര്‍ഭകാലത്തെ കുറിച്ചോ മകള്‍ ജനിച്ചതിനെ കുറിച്ചെല്ലാം വളരെ വൈകിയാണ് നടി ആരാധകരുമായി പങ്കുവെക്കുന്നത്. മകളുടെ ജന്മദിനത്തിലാണ് അവളുടെ ചിത്രങ്ങള്‍ പോലും പുറംലോകത്തിന് കാണിച്ച് കൊടുക്കുന്നത്.

ഭര്‍ത്താവ് അരുണിനും മകള്‍ ഗൗരിയ്ക്കുമൊപ്പം ജീവിതത്തിലേ പുതിയ മാറ്റങ്ങള്‍ അനുഭവിച്ച് അറിയുകയാണ് നടി. ഇതിനിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ ഭാമ വെളിപ്പെടുത്തിയിരുന്നു. ഗര്‍ഭകാലം ആസ്വദിക്കാനൊന്നും പറ്റുന്നത് പോലെ അത്ര സുഖകരമായിരുന്നില്ലെന്നാണ് നടി പറയുന്നത്. ഒപ്പം സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുള്ള ആരാധകരുടെ സംശയത്തിനും ഭാമ മറുപടി പറയുന്നു.

ഭർത്താവ് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ഭാമ

ഭര്‍ത്താവായ അരുണ്‍ തന്നോട് അഭിനയിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. കല്യാണത്തിന് മുന്‍പ് മൂന്ന് വര്‍ഷത്തോളം താന്‍ അഭിനയിച്ചിരുന്നില്ല. നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ട് മാറി നിന്നതാണ്. ഇപ്പോഴും അത് തന്നെയാണ് തനിക്ക് പറയാനുള്ളതെന്നാണ് ഭാമ വ്യക്തമാക്കുന്നത്. ഇനിയും നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയില്‍ ആണെങ്കില്‍ തീര്‍ച്ചയായും താന്‍ മടങ്ങി വരും. മടങ്ങി വരവിനെ കുറിച്ച് ആലോചിക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്ക് ആവും അവസരം കൂടുതലെന്ന് അറിയാം. പിന്നെ, വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായി കഴിഞ്ഞാല്‍ എത്രത്തോളം അവസരം കിട്ടും എന്നുള്ള തിരിച്ചറിവ് തനിക്കുണ്ട്.

കുട്ടി ജനിച്ചതിന് ശേഷമുള്ള നടിമാരുടെ ജീവിതമിങ്ങനെ

അതുകൊണ്ട് നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. അഭിനയിച്ചേ പറ്റൂ എന്നുള്ള വാശി ഒന്നുമില്ല. അഭിനയിക്കണമെന്നാണ് ആഗ്രഹം. അതെന്നും മായതെ മനസിലുണ്ടാവുമെന്നും ഭാമ പറയുന്നു. അതേ സമയം ഭാമ ഗര്‍ഭിണിയാണെന്ന വിവരം അധികമാരും അറിഞ്ഞിരുന്നില്ല. ലോക്ഡൗണ്‍ കാലമായിരുന്നത് കൊണ്ട് പുറത്തേക്ക് പോലും ഇറങ്ങാതെ ഇരിക്കുമ്പോഴാണ് ഗര്‍ഭിണിയാവുന്നതെന്നാണ് നടി പറയുന്നത്. 'വീട്ടില്‍ വെറുതെ ഇരിക്കാന്‍ ഇഷ്ടമില്ലാത്ത ആളായിരുന്നു ഞാന്‍. അതുകൊണ്ട് ഗര്‍ഭകാലം എന്നെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു എന്നാണ് ഭാമ പറയുന്നത്.

നാല് ചുവരിനുള്ളിൽ കുടുങ്ങിയ ഗർഭകാലത്തെ കുറിച്ച് ഭാമ

വിവാഹം കഴിഞ്ഞ് ഞങ്ങളുടേത് മാത്രമായ യാത്രകള്‍ക്ക് ഒരുങ്ങുമ്പോഴെക്കുമാണ് ലോക്ഡൗണ്‍ വരുന്നത്. ഈ സമയത്ത് ഞാന്‍ ഗര്‍ഭിണിയുമായി. ലോകം മുഴുവന്‍ നിശ്ചലമായ സമയമാണ്. മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ വരച്ച് വച്ചത് പോലെ അനക്കമില്ലാതെ കായലും റോഡുമൊക്കെ കാണാമായിരുന്നു. നാല് ചുവരുകള്‍ക്കുള്ളില്‍ പെട്ട് പോയത് പോലെ തോന്നി. ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങാന്‍ പോലും പേടി ആയിരുന്നു. ഗര്‍ഭകാലം അത്ര സുഖകരമായിരുന്നില്ലെന്നാണ് നടി പറയുന്നത്.

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam
അമ്മയായ ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് നടി

ഗര്‍ഭകാലവും അമ്മയാകുന്നതുമൊക്കെ ആസ്വദിക്കണമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ ആ പറയുന്നതില്‍ എത്രത്തോളം സത്യസന്ധത ഉണ്ടെന്ന് എനിക്ക് അറിയില്ല. ആ കാലത്ത് ഏതൊക്കെ അവസ്ഥകളിലൂടെയാണ് ഒരു സ്ത്രീ കടന്ന് പോവുന്നത്. കുഞ്ഞ് ജനിച്ച് ആദ്യത്തെ നാല് മാസം തീരെ ഉറക്കമില്ലാത്ത അവസ്ഥയായിരുന്നു തനിക്ക്. പകല്‍ കുഞ്ഞ് ഉറങ്ങുമ്പോള്‍ എനിക്ക് ഉറങ്ങാന്‍ ആകില്ല. രാത്രിയില്‍ അവളും ഉറങ്ങില്ല. ഉറക്കമില്ലാതെ വന്നതോടെ ആകെ പ്രശ്‌നമായി. പെട്ടെന്ന് കരച്ചില്‍ വരികയും പൊട്ടിത്തെറിക്കുകയും ചെയ്യാന്‍ തുടങ്ങി.

More from Filmibeat

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X