സിനിമയില്‍ നിന്ന് ഒരുപാട് ആലോചന വന്നു; കൂടെ അഭിനയിച്ചവരില്‍ സുരേഷ് ഗോപിയാണ് ഏറ്റവും കംഫര്‍ട്ടെന്ന് നടി മാതു
മലയാള സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായിരുന്നു മാതു. മമ്മൂട്ടിയുടെ മകളായി അമരത്തില്‍ അഭിനയിച്ചതോടെയാണ് മാതുവിന് ഏറ്റവും കൂടുതല്‍ ആരാധകരെ ലഭിച്ചത്. കന്നഡ സിനിമയില്‍ അഭിനയിച്ച് അവിടുന്ന് തമിഴിലെത്തി, തെലുങ്കിലൂടെ അഭിനയിച്ചിട്ടാണ് മലയാളത്തിലേക്ക് നടി എത്തുന്നത്. പിന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിച്ചത് മലയാളത്തില്‍ ആയിരുന്നതിനാല്‍ ഇവിടെ സജീവമായി. സാധാരണ നടിമാരെ പോലെ തന്നെ വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു മാതു.
കാറിനുള്ളിലും ഫോട്ടോഷൂട്ടാവാം, നടി ലാവണ്യ ത്രിപാഠിയുടെ കിടിലൻ ഫോട്ടോസ്
2000 ത്തില്‍ അഭിനയം നിര്‍ത്തിയ നടി പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉപ്പുകണ്ടം ബ്രദേഴ്‌സ്; ബാക്ക് ഇന്‍ ആക്ഷന്‍ എന്ന സിനിമയില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ലാണ് അനിയന്‍ കുഞ്ഞും തന്നാലായത് എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. അന്ന് സിനിമയെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും മാതു പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിരിച്ച് വരവിനെ കുറിച്ചും ഇനി അഭിനയിക്കാന്‍ ആഗ്രഹമുള്ള കാര്യത്തെ കുറിച്ചും മാതു സംസാരിച്ചത്.

''ഭര്‍ത്താവ് വലിയ പിന്തുണയുമായി കൂടെയുണ്ട്. ടിക് ടോകില്‍ വീഡിയോസ് ചെയ്യാമെന്ന് അദ്ദേഹം പറയാറുണ്ട്. മക്കള്‍ തന്റെ സിനിമകള്‍ കാണാറുണ്ട്. വീണ്ടും അഭിനയിക്കാന്‍ പറയുന്നത് അവരാണ്. മമ്മീ നിങ്ങള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ച് പോവുന്നുണ്ടോന്ന് അവര്‍ ചോദിക്കും. ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കണമെന്നാണ് അവരുടെ ആഗ്രഹം. അടുത്തിടെ കാലിഫോര്‍ണയില്‍ പോയപ്പോള്‍ എന്നോട് ഹോളിവുഡില്‍ അഭിനയിക്കാനാണ് അവര്‍ പറഞ്ഞത്.

ഒരുപാട് താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കംഫര്‍ട്ടബിള്‍ ആയി കൂടെ അഭിനയിച്ചത് ആരാണെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നായിരുന്നു മാതു പറഞ്ഞത്. താന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അമരമാണ്. തന്റെ സിനിമ കണ്ട് ഏറ്റവും കൂടുതല്‍ അഭിപ്രായം പറയുന്നത് അമ്മയാണ്. നീ അങ്ങനെ ചെയ്യണമായിരുന്നു. ആ ചെയ്തത് ശരിയായില്ല, എന്നൊക്കെ ചൂണ്ടി കാണിക്കുന്ന ആളാണ് തന്റെ അമ്മ. ഇപ്പോള്‍ വന്നിട്ടും നീ അങ്ങനെ, ചെയ്യ് ഇങ്ങനെ ചെയ്യൂ എന്നൊക്കെ പറയും. ഇനി കൂടെ അഭിനയിക്കാന്‍ ആഗ്രഹമുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരുവിധം എല്ലാവരെയും കൂടെ മുന്‍പ് അഭിനയിച്ചിട്ടുണ്ട്.

പുതിയ ആള്‍ക്കാരില്‍ ആണെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്റെയും നിവിന്‍ പോളി എന്നിവരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം. തെന്നിന്ത്യയിലെ പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഈസിയായി തോന്നിയത് തമിഴാണ്. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. തമിഴ് ഭാഷ ഈസിയായിരുന്നു. പക്ഷേ പെര്‍ഫോമന്‍സും അഭിനയവും റിയലായി കാണിക്കുന്നത് മലയാള സിനിമയിലാണ്. എങ്കിലും ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇനി അഭിനയിക്കാനാണ് താല്‍പര്യം. ബോളിവുഡിലേക്ക് മുന്‍പ് അവസരം വന്നിരുന്നു. അമരം സിനിമയുടെ റീമേക്ക് ആണ്. അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നതെന്നും പറഞ്ഞു. പക്ഷേ ആ പ്രൊജക്ടിന് പിന്നെ എന്ത് സംഭവിച്ചെന്ന് എനിക്ക് അറിയില്ല. അതിന്റെ ഫോളോവപ്പ് ചെയ്തിട്ടില്ലെന്ന് തോന്നുന്നു.

സിനിമാ മേഖലയില്‍ നിന്നും ഒത്തിരി വിവാഹാലോചനകള്‍ തനിക്ക് വന്നിരുന്നു. അത് താന്‍ വേണ്ടെന്ന് വെച്ചതായിട്ടും അഭിമുഖത്തില്‍ മാതു സൂചിപ്പിച്ചിരുന്നു. അതേ സമയം പഴയ നടിമാരില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടി മാതുവായിരുന്നു എന്ന് പറഞ്ഞ് ആരാധകരും എത്തിയിരിക്കുകയാണ്. അഭിമുഖത്തിന്റെ താഴെ നിരവധി കമന്റുകളാണ് ഇത്തരത്തില്‍ നിറയുന്നത്.


Click it and Unblock the Notifications











