താരങ്ങളുടെ കാല് പിടിച്ച് മടുത്തു; പൈസ ലാഭിക്കാനാണ് താൻ അഭിനയിച്ച് തുടങ്ങിയതെന്ന് സാന്ദ്ര തോമസ്

നിര്‍മാതാവില്‍ നിന്നും അഭിനയത്തിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാന്ദ്ര തോമസ്. ഇപ്പോള്‍ മക്കളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിതങ്കയുടെയും കൂടെ അടിച്ചുപൊളിച്ച് ജീവിക്കുകയാണ്. ഇതിനിടയില്‍ മണിയന്‍പിള്ള രാജുവിനൊപ്പം ഒരു ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിച്ച സാന്ദ്രയുടെ വീഡിയോ ആണ് വൈറലാവുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിലൂടെ പുറത്ത് വന്ന വീഡിയോയില്‍ സിനിമാ നിര്‍മാണത്തെ കുറിച്ച് സാന്ദ്ര പറയുകയാണ്.

അഭിനയിക്കാൻ വരാനുള്ള കാരണത്തെ കുറിച്ച് സാന്ദ്ര തോമസ്

'അഭിനയത്തിലേക്ക് വരാനുള്ള കാരണത്തെ കുറിച്ചാണ് സാന്ദ്ര പറയുന്നത്. പൈസ ലാഭിക്കാന്‍ വേണ്ടിയായിരുന്നു താന്‍ അഭിനയിച്ച് തുടങ്ങിയത്. സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചാഴി തുടങ്ങി താന്‍ നിര്‍മ്മിച്ച സിനിമകളില്‍ അഭിനയിച്ചിരുന്നു. അതൊക്കെ പൈസ ലാഭിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് സാന്ദ്ര പറയുന്നത്. എങ്കിലും ഉള്ളിന്റെയുള്ളില്‍ ഒരു ആര്‍ട്ടിസ്റ്റ് ഇല്ലേ എന്ന മണിയന്‍പിള്ള രാജുവിന്റെ ചോദ്യത്തിന് സാന്ദ്ര വിശദമായൊരു മറുപടി നല്‍കുകയും ചെയ്തു.

താരങ്ങളുടെ കാല് പിടിച്ച് മടുത്തിട്ടാണ് വരുന്നത്

ആദ്യത്തെ ഒന്ന് രണ്ട് സിനിമകള്‍ ചെയ്തതിന് ശേഷം പ്രൊമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകളെ വിളിച്ചാല്‍ വരാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒന്ന് വന്ന് ചെയ്ത് തരാമോന്ന് അവസാനം കാല് പിടിക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. അങ്ങനെ ഞാനിത് മടുത്തു. ഇതിലും ഭേദം ഞാന്‍ തന്നെ പോയി പ്രൊമോഷന്‍ ചെയ്യുന്നതാണെന്ന് തോന്നി. എന്നെ നാല് പേര്‍ അറിയുമെങ്കില്‍ ഇത്രയും ചോദിച്ച് ബുദ്ധിമുട്ടേണ്ടതായി വരില്ലായിരുന്നു എന്ന് തോന്നി. ചെറിയ ചെറിയ സ്ഥലങ്ങളില്‍ എനിക്ക് പോകാമല്ലോന്ന് വിചാരിച്ചു. താരങ്ങളായിട്ടുള്ള നിര്‍മാതാക്കള്‍ക്ക് മാത്രമേ ഒരു സ്‌പേസ് എല്ലായിടത്തും ലഭിക്കുകയുള്ളു. എത്ര വലിയ നിര്‍മാതാവ് ആണെങ്കിലും അവര്‍ക്കൊന്നും മൈക്ക് കിട്ടണമെന്നില്ല.

നിര്‍മാതാവിന്റെ പേര് പോലും എഴുതില്ല

ചിലയിടത്ത് നിര്‍മാതാവിന്റെ പേര് പോലും എഴുതില്ല. ചാനലുകാര്‍ക്ക് പോലും ആര്‍ട്ടിസ്റ്റുകളെയാണ് വേണ്ടത്. നിര്‍മാതാവ് ഇല്ലാതെ ഒന്നും നടക്കുകയുമില്ല. പക്ഷേ പ്രൊഡ്യൂസര്‍മാരെ ആര്‍ക്കും വേണ്ട. നിര്‍മാതാക്കള്‍ക്ക് വേണ്ടി സംസാരിക്കാനോ അവരുടെ പ്രശ്‌നങ്ങള്‍ പറയാനോ ഒരു പ്ലാറ്റ്‌ഫോം പോലും കിട്ടിയിട്ടില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളും എടുത്ത് നോക്കിയാല്‍ സ്ഥിതി ഇതാണ്. ഒരുപാട് പൈസ ഉള്ള ചില ആള്‍ക്കാര്‍ അത് സിനിമയില്‍ കൊണ്ട് വന്ന് കളയുന്നതായിട്ടാണ് സാധാരണക്കാര്‍ നിര്‍മാതാക്കളെ കുറിച്ച് വിചാരിക്കുന്നത്. സത്യം എന്താണെന്ന് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അറിയുകയുള്ളു.

ഭർത്താവിന് അങ്ങനെ നിർബന്ധങ്ങളൊന്നുമില്ലെന്ന് സാന്ദ്ര

താന്‍ അഭിനയിക്കാന്‍ പോവുന്നതില്‍ ഭര്‍ത്താവിന് എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സാന്ദ്രയുടെ മറുപടി. ഈ റോള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളു, നായകനെ കെട്ടിപ്പിടിക്കാന്‍ പാടില്ല, അങ്ങനെ ഒരു നിയന്ത്രണങ്ങളും വെക്കാത്ത ഭര്‍ത്തവാണ് എന്റേത്. വളരെ ഓപ്പണ്‍ ആണ്. ഞാന്‍ സിനിമ വേണ്ടെന്ന് പറഞ്ഞ് പോയതായിരുന്നു. നീ ചെയ്യണം, നിന്നെ പോലെ എത്ര സ്ത്രീകള്‍ക്ക് ഇത് ലഭിക്കും എന്നൊക്കെ പറഞ്ഞ് വിട്ടത് ഭര്‍ത്താവാണ്.

മക്കളുടെ പേരിനെ കുറിച്ച്

പാതിരാത്രി ഒക്കെ കഥ പറയാന്‍ ഉണ്ടെന്ന് പറഞ്ഞ് ആളുകള്‍ വിളിക്കുമായിരുന്നു. അതുണ്ട്, ഇതുണ്ട് എന്നൊക്കെ പറഞ്ഞ് രാത്രി പത്തൊര പതിനൊന്നരയ്ക്ക് ഒക്കെ ആയിരിക്കും ആളുകള്‍ വിളിക്കുന്നത്. നേരത്തെ കിടന്ന് ഉറങ്ങുന്ന ആളായത് കൊണ്ട് എനിക്കത് പാതിരാത്രിയാണെന്നും സാന്ദ്ര പറയുന്നു. അതുപോലെ മക്കള്‍ക്ക് പേരിട്ടതിനെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. ഇനി മൂന്നാത് ഒരു കുട്ടി കൂടി ഉണ്ടായിരുന്നെങ്കില്‍ ഉമയമ്മ റാണി എന്നായിരിക്കും പേര് നല്‍കുക എന്നാണ് സാന്ദ്ര പറയുന്നത്.

Recommended Video

Actress Sandra Thomas about her terrible experience with dengue fever | FilmiBeat Malayalam

അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X