20ലക്ഷം ലൈക്കുമായി യാമി ഗൗതം

By Lakshmi

മിനിസ്‌ക്രീനില്‍ നിന്നുമെത്തുന്ന താരങ്ങള്‍ വലിയജനപ്രീതി നേടുന്നത് ബോളിവുഡിനെ സംബന്ധിച്ച് വലിയ പുതുമയല്ല. മിനിസ്‌ക്രീനില്‍ നിന്നെത്തി പേരെടുത്ത നായികനടിമാരും, നായകന്മാരും സഹനടന്മാരുമെല്ലാം ബോളിവുഡില്‍ ഇഷ്ടംപോലെയുണ്ട്. ഇക്കൂട്ടത്തിലൊരാളാണ് യാമി ഗൗതം. മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമായിരുന്ന യാമി വിക്കി ഡോണര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചയാളാണ്.

ആദ്യ ചിത്രത്തിലെ അഭിനയത്തിന് വലിയ പ്രശംസയാണ് യാമിയ്ക്ക് ലഭിച്ചിരുന്നത്. ബോളിവുഡിലെന്നപോലെ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കും യാമി വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സിനിമയിലെന്നപോലെ പരസ്യചിത്രങ്ങളിലും സജീവമാണ് യാമി. പലപരസ്യങ്ങളിലൂടെയും യാമിയുടെ മുഖം നമുക്ക് പരിചിതമാണ്.

യാമിയുടെ ജനപ്രീതിയെത്രയാണെന്ന് അറിയണമെങ്കില്‍ താരത്തിന്റെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ മതി 20 ലക്ഷം ലൈക്കുകളാണ് ഈ പേജിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. പലപ്രമുഖ താരങ്ങളും ഒരുലക്ഷം കടക്കുന്നത് വലിയ വാര്‍ത്തയാകുമ്പോഴാണ് യാമിയെപ്പോലെയൊരു പുത്തന്‍താരം രണ്ട്‌ലക്ഷം ലൈക്കുകള്‍ നേടിയെടുക്കുന്നത്. ഫേസ്ബുക്കില്‍ സജീവമായി അപ്‌ഡേറ്റുകള്‍ നല്‍കുന്ന യാമി തന്റെ പുതിയ പരസ്യങ്ങളെക്കുറിച്ചും താന്‍ പങ്കെടുക്കുന്ന ചടങ്ങുകളെക്കുറിച്ചുമെല്ലാം പ്രേക്ഷകരെ ഫേസ്ബുക്കിലൂടെ അറിയിക്കാറുണ്ട്.

സുന്ദരിയായ യാമി

സുന്ദരിയായ യാമി ഗൗതം

ആരും ഇഷ്ടപ്പെടുന്ന രൂപഭാവങ്ങളാണ് യാമിയുടേത്. സൂക്ഷിച്ച് നോക്കുമ്പോള്‍ സുന്ദരി പര്‍വ്വതി ഓമനക്കുട്ടനോട് അല്‍പം രൂപസാദൃശ്യം തോന്നിയ്ക്കുന്ന പാര്‍വ്വതിയുടെ സൗന്ദര്യത്തിലെ ഏറ്റവും മികച്ച ഘടകം അവരുടെ മനോഹരമായ പുഞ്ചിരി തന്നെയാണ്.

സിനിമയുമായി ബന്ധമില്ലാത്ത കുടുംബം

സുന്ദരിയായ യാമി ഗൗതം

സിനിമയില്‍ യാമിയ്ക്ക് അവകാശപ്പെടാന്‍ പാരമ്പര്യത്തിന്റെ വേരുകളൊന്നുമില്ല. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് യാമിയുടെ വരവ്.

ജനപ്രിയ ടിവി താരം

സുന്ദരിയായ യാമി ഗൗതം

2008ലാണ് യാമി ടിവി സീരിയലുകളില്‍ സജീവമായത്. ചാന്ദ് കി പാര്‍ ചലോ, രാജ്കുമാര്‍ ആര്യന്‍, യേ പ്യാര്‍ നാ ഹോഗാ കം, മീത്തി ചൂരി നമ്പര്‍ വണ്‍, കിച്ചന്‍ ചാംപിയന്‍ സീസണ്‍ 1 തുടങ്ങിയ ടിവി പരമ്പരകളിലൂടെയാണ് യാമി പോപ്പുലറായത്.

സിനിമാ സ്വപ്‌നങ്ങളുമായി മുംബൈയില്‍

സുന്ദരിയായ യാമി ഗൗതം

സിനിമയില്‍ അഭിനയിക്കുകയെന്ന മോഹവുമായി ഇരുപതാമത്തെ വയസിലാണ് യാമി മുംബൈയിലെത്തുന്നത്.

ആദ്യ ചിത്രം വിക്കി ഡോണര്‍

സുന്ദരിയായ യാമി ഗൗതം

ആയുഷ്മാന്‍ ഖുറാന നായകനായ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് യാമി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ബംഗാളി യുവതിയായ അഷിമ റോയ് എന്ന കഥാപാത്രത്തെയാണ് യാമി അവതരിപ്പിച്ചത്.

മാഗസിനുകളുടെ സ്വന്തം യാമി

സുന്ദരിയായ യാമി ഗൗതം

നല്ല ഫോട്ടോജനിക്കാണ് യാമി ഗൗതം അതുകൊണ്ടുതന്നെ മാഗസിന്‍ ഫോട്ടോഷൂട്ടുകളിലെയും പരസ്യചിത്രങ്ങളിലെയും സ്ഥിരം താരമാണ് യാമി. പ്രമുഖ മാഗസിനുകളായ പ്രിവന്‍ഷന്‍, വെഡ്ഡിങ് അഫയര്‍, ഫെമിന തുടങ്ങിയവയുടെ കവര്‍ മോഡലായി യാമി പോസ് ചെയ്തിട്ടുണ്ട്.

തമിഴില്‍ ഗൗരവം

സുന്ദരിയായ യാമി ഗൗതം

ബോൡവുഡിനൊപ്പം തെന്നിന്ത്യന്‍ ഭാഷകളിലും കരിയര്‍ കെട്ടിപ്പടുക്കാനാഗ്രഹിക്കുന്ന യാമി ആദ്യമായി വേഷമിട്ടത് തമിഴിലാണ്. സംവിധായകന്‍ രാധ മോഹന്‍ ഒരുക്കിയ ഗൗരവം എന്ന ചിത്രത്തിലൂടെയാണ് യാമി തമിഴില്‍ സാന്നിധ്യമറിയിച്ചത്.

തമിഴിലെ രണ്ടാമത്തെ ചിത്രം

സുന്ദരിയായ യാമി ഗൗതം

ജയ് നായകനാകുന്ന തമിഴ്‌സെല്‍വനും തനിയാര്‍ അഞ്ചലും ആണ് യാമിയുടെ രണ്ടാമത്തെ തമിഴ് ചിത്രം. ഇതിന്റെ അണിയറ ജോലികള്‍ പുരോഗമിക്കുകയാണ്. ഒപ്പം ഒരു തെലുങ്ക് ചിത്രത്തിലും യാമി അഭിനയിക്കുന്നുണ്ട്.

ഹിന്ദിയിലെ പുതിയ ചിത്രങ്ങള്‍

സുന്ദരിയായ യാമി ഗൗതം

അലി സഫര്‍ നായകനാകുന്ന അമന്‍ കി ആശ ആണ് യാമിയുടെ പുതിയ ഹിന്ദിച്ചിത്രം. അലി സഫര്‍ അവതരിപ്പിക്കുന്ന പാകിസ്താന്‍ യുവാവിനെ പ്രണയിക്കുന്ന പഞ്ചാബി യുവതിയായിട്ടാണ് യാമി അഭിനയിക്കുന്നത്.

മലയാളത്തില്‍

സുന്ദരിയായ യാമി ഗൗതം

പൃഥ്വിരാജിനൊപ്പം ഹീറോ എന്ന ചിത്രത്തിലൂടെ യാമി മലയാളത്തിലും സാന്നിധ്യമറിയിച്ചു

പ്രഭുദേവ ചിത്രം

സുന്ദരിയായ യാമി ഗൗതം

അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ എന്നിവര്‍ ഒന്നിയ്ക്കുന്ന പ്രഭുദേവ ചിത്രത്തിലും യാമി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഫേര്‍ ആന്റ് ലവ്‌ലി ഗേള്‍

സുന്ദരിയായ യാമി ഗൗതം

ഫേര്‍ ആന്റ് ലവ്‌ലിയുടെ പരസ്യത്തിലൂടെയാണ് യാമി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കോര്‍നെറ്റോ, സാംസങ് മൊബൈല്‍, ഷെവര്‍ലെ തുടങ്ങിയ ബ്രാന്റുകള്‍ക്കുവേണ്ടിയെല്ലാം യാമി മോഡലായിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X