നിവിന്‍ പോളിയുടെ വിവാഹത്തിന്റെ അന്നും ചാന്‍സ് ചോദിച്ചു; തനിക്കതില്‍ യാതൊരു മടിയുമില്ലെന്ന് അജു വര്‍ഗീസ്

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്‍ മലയാളികള്‍ക്ക് കുറേ പുതുമുഖങ്ങളെയാണ് പരിചയപ്പെടുത്തിയത്. പിന്നീടവര്‍ മലയാളത്തിലെ മുന്‍നിര നായകന്മാരായി വളര്‍ന്നതാണ് കണ്ടത്. പതിനൊന്ന് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് അജു വര്‍ഗീസ് ഇപ്പോള്‍. ഏറ്റവും ഒടുവില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച മിന്നല്‍ മുരളി എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം ചെയ്തത് അജുവായിരുന്നു.

പോലീസുകാരന്റെ റോള്‍ ആയിരുന്നെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ അതിലൂടെ അജുവിന് സാധിച്ചു. സിനിമയില്‍ വേഷം കിട്ടിയാല്‍ മാത്രം പോരാ. അത് ശ്രദ്ധേയമായി മാറുന്നതിലാണ് കാര്യമെന്നാണ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പറയുന്നത്. ഒപ്പം ചാന്‍സ് ചോദിക്കുന്നതില്‍ തനിക്ക് യാതൊരു മോശവും തോന്നിയിട്ടില്ലെന്നും അജു വ്യക്തമാക്കുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ...

aju-varghese

''ചാന്‍സ് ചോദിക്കുക എന്നത് ഒരു മോശം കാര്യമല്ലെന്നാണ് അജു വര്‍ഗീസ് പറയുന്നത്. അതിനെ കുറിച്ച് തുറന്ന് പറയാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നും അഭിമുഖത്തില്‍ നടന്‍ പറയുന്നു. ആദ്യ സിനിമയായ മലര്‍വാടി കഴിഞ്ഞ സമയത്ത് നിവിന്‍ പോളിയുടെ വിവാഹത്തിന്റെ അന്നാണ് താന്‍ ആദ്യമായി ചാന്‍സ് ചോദിക്കുന്നത്. അത് സംവിധായകന്‍ ജോഷി സാറിനോടായിരുന്നു. അന്ന് അദ്ദേഹം ഭാഗ്യത്തിന് ചാന്‍സ് നല്‍കി. മുതിര്‍ന്ന സംവിധായകരെന്നോ പുതുമുഖ സംവിധായകരെന്നോ വ്യത്യാസമില്ല. ഒരു സിനിമ പ്രഖ്യാപിക്കുമ്പോള്‍ നമുക്കതില്‍ പ്രതീക്ഷ തോന്നുന്നു എങ്കില്‍ നമുക്ക് പറ്റിയ കഥാപാത്രമുണ്ടോ എന്ന് തിരക്കുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് അജു തിരിച്ച് ചോദിക്കുന്നത്. അതേ സമയം അവസരങ്ങള്‍ എപ്പോഴും തേടി വരണമെന്നില്ല. അതിനെ തേടിപ്പിടിക്കാനും ശ്രമിക്കമെന്നാണ് താരത്തിന് പറയാനുള്ളത്.

വിമര്‍ശനമാണെഘ്കിലും മറ്റ് എന്തിനെ കുറിച്ചുമുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് താന്‍ അറിയാറുള്ളത്. മലയാള സിനിമ അതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാകുന്നത് എല്ലായിപ്പോഴും അഭിമാനിക്കുന്ന കാര്യവുമാണ്. ദൃശ്യം 2 ഒടിടി റിലീസിനെത്തിയപ്പോഴും വലിയ ചര്‍ച്ചയായിരുന്നു. അതേ സ്‌പേസില്‍ മിന്നല്‍ മുരളിയും എത്തിയതില്‍ ഏറെ സന്തോഷം തോന്നുന്നു. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, സോഫിയ പോള്‍ എന്നിവരുടെ നിശ്ചയദാര്‍ഢ്യവും ക്ഷമയും മറ്റ് എല്ല അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് മിന്നല്‍ മുരളിയ്ക്ക് ഈ വിജയം ലഭിച്ചതിന് പിന്നില്‍. മലയാള സിനിമയിലെ ആഗോളതലത്തില്‍ ചര്‍ച്ചയാക്കാന്‍ കഴിയുന്ന നല്ല സിനിമകള്‍ ഇനിയും വരട്ടെ എന്നാണ് അജു ആശംസിക്കുന്നത്.

aju-

മിന്നല്‍ മുരളി എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്ന് തോന്നിയിരുന്നു. എല്ലാവരുടെയും ആത്മാര്‍ഥമായ പ്രയത്‌നമാണ് ഇത്രയും വലിയ വിജയമാക്കി തീര്‍ത്തത്. സംവിധായകന്‍ എന്ന നിലയില്‍ ബേസിലിനെ വിലയിരുത്താന്‍ ഞാന്‍ ആളൊന്നുമല്ല. അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ആരാധകനാണ് ഞാന്‍. ബേസില്‍ ചെയ്ത മൂന്ന് സിനിമകളും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ മികവ് തെളിയിച്ചത് കൊണ്ടാണിതെന്നും അജു സൂചിപ്പിക്കുന്നു.

ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഏതെങ്കിലും ഒരു സിനിമയെങ്കിലും ചെയ്യുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. പിന്നീട് ഓരോ വര്‍ഷങ്ങളും കടന്ന് പോവുന്നതിന് അനുസരിച്ച് നല്ല ഒരുപാട് സിനിമകള്‍ തേടി എത്തി. എന്നെ സംബന്ധിച്ച് അതില്‍ ഭാഗ്യത്തിന്റെ ഒരു കണികയുണ്ട്. ഒരു സിനിമ നന്നായി ഓടിയാല്‍ മാത്രമല്ല അതില്‍ നമ്മുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടാല്‍ മാത്രമേ അടുത്ത അവസരം വരികയുള്ളു. നല്ല സിനിമകള്‍ ചെയ്യാനും കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് സ്വയം പരിഷ്‌കാരങ്ങള്‍ വരുത്താനും ശ്രമിക്കണമെന്നും നടന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X