പ്രണയത്തിന് വേണ്ടി എത്ര ദൂരം വരെ പോകണം; ബോളിവുഡിലെ മുന്‍നിര നടിയെ പോലെ വേഷം മാറി അമല പോള്‍

ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും ഗ്ലാമറസ് നടിയായി കണക്കാക്കപ്പെട്ടിരുന്ന നടിയായിരുന്നു പര്‍വീണ്‍ ബാബി. അക്കാലത്ത് പ്രമുഖ താരങ്ങള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളും പര്‍വീണ്‍ ആയിരുന്നു. പതിനഞ്ച് വര്‍ഷത്തോളം മാത്രമേ അഭിനയ ജീവിതത്തില്‍ ഉണ്ടായിരുന്നുള്ളു എങ്കിലും ഇന്നും നടിയുടെ ഓര്‍മ്മകള്‍ സിനിമാപ്രേമികളുടെ മനസിലുണ്ട്. ഇപ്പോഴിതാ പര്‍വീണ്‍ ബാബിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി അമല പോള്‍.

രഞ്ജിഷ് ഹി സഹി എന്ന വെബ് സീരിസിലൂടെ ഹിന്ദിയിലേക്ക് ചുവടുവെക്കുന്നതിന്റെ സന്തോഷം കൂടി പങ്കുവെച്ചാണ് അമല പോള്‍ എത്തിയത്. അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിശദീകരണം നല്‍കുന്നതിനൊപ്പം പര്‍വീണ്‍ ബാബിയെ പോലെ മേക്കോവര്‍ നടത്തിയ ചിത്രങ്ങളും അമല പങ്കുവെച്ചു. എഴുപതുകളില്‍ ഇന്ത്യന്‍ സിനിമാപ്രേമികളെ ആവേശം കൊള്ളിച്ച പര്‍വീണ്‍ ബാബിയായിട്ടാണ് അമല അഭിനയിക്കുന്നത്. പ്രണയത്തിന് വേണ്ടി ജീവിതവും കരിയറും നല്‍കേണ്ടി വന്ന പര്‍വീണിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ അമല പറയുന്നത്.

amala-paul

ഓണ്‍സ്‌ക്രീനില്‍ അവള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ ജീവിതം സിനിമയിലെ ജീവിതത്തില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. അവള്‍ ആഗ്രഹിച്ച പ്രണയത്തിന് സ്വന്തമാക്കുന്നതിന് വേണ്ടി എത്ര ദൂരെ വരെ അവള്‍ പോവണം' എന്നുമാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം അമല പോള്‍ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. ചില സമയങ്ങളില്‍, വിലക്കപ്പെട്ടതിനെക്കുറിച്ചുള്ള ഒരു ആകര്‍ഷണം അത് അഭികാമ്യമാക്കുന്നു എന്ന് പറഞ്ഞ് പ്രൊമോ വീഡിയോയും നടി പോസ്റ്റ് ചെയ്തിരുന്നു.

വൂട് സെലക്ടിലൂടെ ജനുവരി പതിമൂന്ന് മുതലാണ് വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മഹേഷ് ഭട്ട് ആണ് വെബ് സീരിസ് ക്രിയേറ്റര്‍. പുഷ്പദീപ് ഭരത്വാജ് സംവിധാനം ചെയ്യുന്ന വെബ്സീരീസിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എഴുപതുകളിലെ സിനിമയെയും ജീവിതത്തെയുമാണ് ട്രെയിലറിലൂടെ കാണിച്ചിരിക്കുന്നത്. ശക്തമായൊരു സ്ത്രീ കഥാപാത്രമായിരിക്കും അമല പോളിന് ഇതിലുണ്ടാവുക എന്നാണ് അറിയുന്നത്. ഒപ്പം ബോളിവുഡിലേക്കുള്ള എന്‍ട്രി കൂടി ആയതിനാല്‍ പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

നിലവില്‍ തമിഴിലും മലയാളത്തിലുമായിട്ടാണ് അമല അഭിനയിക്കുന്നത്. പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആട് ജീവിതം എന്ന ചിത്രത്തിലും അമല അഭിനയിക്കുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമല മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴില്‍ കാഡവര്‍ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഈ സിനിമയുടെ നിര്‍മാതാവ് കൂടിയാണ് അമല. അത് കൂടാതെ അതോ അന്ത പറവേ പോല്‍ എന്ന സിനിമയിലും അമല പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X