സ്‌നേഹം കാണിച്ച് ഗുഡ് ബൈ പറഞ്ഞ് പോയ എക്‌സ്; നമ്മള്‍ പ്രാര്‍ഥിക്കേണ്ടത് അവര്‍ക്ക് വേണ്ടിയെന്ന് സൂരജ് സണ്‍
പാടാത്ത പൈങ്കിളിയിലെ ദേവേട്ടന്‍ ആയിരുന്നു നടന്‍ സൂരജ് സണ്‍. സീരിയല് തുടങ്ങിയത് മുതല്‍ സൂരജ് ആയിരുന്നു ആ കഥാപാത്രത്തെ ചെയ്തതെങ്കിലും പിന്നീട് മറ്റൊരാള്‍ ആ വേഷത്തിലേക്ക് എത്തി. സൂരജിന്റെ തിരിച്ച് വരവിന് വേണ്ട്ി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് താന്‍ പുതിയതായി അഭിനയിച്ച ആല്‍ബത്തെ കുറിച്ച് നടന്‍ പറഞ്ഞത്. അയ്യപ്പ ഭക്തി ഗാനത്തിന് വേണ്ടിയാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.
പുതുവര്‍ഷത്തില്‍ താന്‍ പുതിയ ചില സന്തോഷങ്ങളിലേക്ക് എത്തുമെന്നുള്ള കാര്യം സൂരജ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നമ്മള്‍ പ്രാര്‍ഥിക്കേണ്ടത് പ്രണയിച്ചിരുന്നവര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പെട്ടെന്നൊരു ദിവസം പ്രണയം അവസാനിപ്പിച്ച് പോയവരോട് എങ്ങനെ പെരുമാറണമെന്ന് സൂരജ് പറയുന്നത്. വിശദമായി വായിക്കാം...

ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നമ്മളേറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ടത് ആര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞിരുന്നു. അത് നമ്മുടെ എക്സിന് വേണ്ടിയാണ്. എക്‌സ് എന്ന് പറഞ്ഞാല്‍ ആരാണ്? നമ്മളൊരുപാട് സ്നേഹിച്ച്, ഒരുപാട് സ്വപ്നം കാണിച്ച്, ഒരു ദിവസം നമ്മുടെ സ്നേഹത്തെ തിരിച്ചറിയാതെ പലപല കാരണങ്ങള്‍ പറഞ്ഞ് ഗുഡ് ബൈ പറഞ്ഞു പോവുന്ന എക്സുകള്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. നമ്മൂടെ ജീവിതത്തില്‍ ചെറിയ മാറ്റമല്ല വലിയ മാറ്റമുണ്ടാക്കുന്നത് പല എക്സുകളാണ്.

പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കിലും, അമ്പത് ശതമാനം പോരുടേയും ജീവിതത്തില്‍ നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എക്സുകളാണ്. ഞാന്‍ വേണ്ടെന്ന് പറഞ്ഞ് പോയാല്‍ അവന്റെ അല്ലെങ്കില്‍ അവളുടെ അവസ്ഥ ഡിപ്രഷന്‍ ആയിരിക്കും. വിഷാദ രോഗത്തില്‍ പെട്ട് ഈ ലോകത്ത് നിന്നും വിട്ട് പോയിരിക്കാം. ചില ആളുകള്‍ ഇപ്പോളും ടാബ്‌ലെറ്റുകള്‍ കഴിച്ച് ജീവിക്കുന്നുണ്ടാവും. ചിലര്‍ക്ക് ആരെയും സ്‌നേഹിക്കാന്‍ പറ്റില്ല. പഠിക്കാനോ ജോലി ചെയ്യാനോ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നവരും കാണും, ചിലരാവട്ടെ ആ വ്യക്തി പോയത് താങ്ങാന്‍ പറ്റാതെ പല കാര്യങ്ങളും ചെയ്യാറുണ്ട്.

നമ്മള്‍ സത്യസന്ധതയോടെ ആത്മാര്‍ത്ഥമായി സ്നേഹിച്ചതാണ്, അത് അവന് അല്ലെങ്കില്‍ അവള്‍ക്ക് തിരിച്ചറിയാന്‍ പറ്റിയില്ല, അത് അവരുടെ തെറ്റാണ്. ഇങ്ങനെയല്ല നമ്മള്‍ ഇതേക്കുറിച്ച് മറിച്ച് ചിന്തിക്കുകയാണ്. നമ്മള്‍ സന്തോഷിക്കാന്‍ പോവുകയാണ്. കാരണം നമ്മള്‍ സ്‌നേഹിച്ചത് സത്യസന്ധമായിട്ടാണ്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. വലിയൊരു ഘട്ടം ഞാന്‍ താരണം ചെയ്യുകയാണ്. എല്ലാവരില്‍ നിന്നും മാറി ചിന്തിക്കാന്‍ പോവുകയാണ്. എനിക്കൊന്നും സംഭവിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ നല്ല മാറ്റങ്ങള്‍ അവര്‍ക്ക് കാണിച്ചു കൊടുക്കണം. നാളെ അവര്‍ക്കത് മനസിലാവണം.

തിരിച്ചു വന്നാല്‍ സ്വീകരിക്കുകയൊന്നുമില്ല. കാരണം മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ച് വന്നതാണ്. ഡിപ്രഷന്‍ സ്റ്റേജില്‍ നിന്ന് തിരിച്ചു കയറുമ്പോള്‍ നമുക്ക് എത്തിച്ചേരാന്‍ പറ്റാവുന്നത്ര ഉയരത്തില്‍ പോവാനുള്ള മെന്റല്‍ പവര്‍ ലഭിക്കും, ഡിപ്രഷനെ അതിജീവിച്ചവര്‍ കയറുന്നൊരു കയറ്റമുണ്ട്. അടുത്ത ആള്‍ അകലുമ്പോഴും അകലുന്ന ആള്‍ അടുക്കുമ്പോഴും ശ്രദ്ധിക്കണം. അവര്‍ പിന്നീട് തിരിച്ച് വരുമ്പോള്‍ അത് സ്വീകരിക്കേണ്ടതില്ല. നമ്മുടെ ആ മാറ്റത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് അവര്‍ തിരിച്ച് വരുന്നത്. ഒരു അമ്പത് ശതമാനം ആളുകള്‍ അങ്ങനെ പോവുന്നവരാണ്. അതില്‍ നിന്നും മാറി ചിന്തിക്കുകയാണ് വേണ്ടതെന്നും സൂരജ് പറയുന്നു.


Click it and Unblock the Notifications