India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ ആ തീരുമാനത്തിലേക്ക് എത്തി; ബഷീറിനൊപ്പം വീഡിയോയുമായി സുഹാന, സന്തോഷം പങ്കുവെച്ച് താരങ്ങള്‍

  |

  ബിഗ് ബോസ് താരം ബഷീര്‍ ബഷിയും ആദ്യ ഭാര്യ സുഹാനയും ഡിസംബറിലാണ് വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് സൂചിപ്പിച്ച താരങ്ങള്‍ അതൊരു വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് പറഞ്ഞാണ് സുഹാന എത്തിയിരിക്കുന്നത്. സാധാരണ കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ ബഷീറും സുഹാനയും ഒറ്റയ്ക്ക് വന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

  'യാത്രകളും നല്ല ഭക്ഷണവും, വാര്‍ഷികവും, പിറന്നാളുകളുമെല്ലാം ആഘോഷിച്ച് മികച്ചൊരു വര്‍ഷമായിരുന്നു കടന്നുപോയത്. എല്ലാംകൊണ്ടും തകര്‍ത്തടുക്കിയിരുന്നു. ഇതെല്ലാം ചേര്‍ന്നപ്പോള്‍ തടി മാത്രമാണ് കൂടിയത്. ഈ വര്‍ഷം കഴിയാറായപ്പോഴാണ് വര്‍ക്കൗട്ടിനെ കുറിച്ചും ശരീരഭാരം കുറക്കുന്നതിനെ കുറിച്ചും ചിന്തിച്ചത്. ന്യൂയര്‍ റെസലൂഷനായി 10 കിലോയോളം ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചു എന്നാണ് സുഹാന പറയുന്നത്. രണ്ടുമൂന്ന് മാസം മുന്‍പ് നല്ല രീതിയില്‍ 10 കിലോയോളം കുറച്ചതാണ്. നന്നായി ഫിറ്റ് ആയിരുന്നു. പിന്നെ യാത്രയും ഫുഡ് കഴിക്കലുമൊക്കെയായി പിന്നെയും ഈ കോലത്തില്‍ ആവുകയായിരുന്നു.

  ഈ വര്‍ഷം പൊളിക്കണം. നേരത്തെ വര്‍ക്കൗട്ട് ചെയ്തിരുന്ന അതേ ടീമിനൊപ്പമാണ് ഇനിയും മുന്നോട്ട് പോവുന്നത്. കഴിഞ്ഞ തവണ ഡയറ്റും വര്‍ക്കൗട്ടും ഒരുമിച്ചായിരുന്നു. ഇപ്രാവിശ്യം കുറച്ച് വേറിട്ട കാര്യങ്ങള്‍ കൂടി ചെയ്യുന്നുണ്ട്. ബോഡി ടോണിങ് കൂടി ചെയ്യാന്‍ ഉദ്ദേശിക്കുകയാണ്. ഇനിയുള്ള വീഡിയോസില്‍ സോനുവിന്റെ മാറ്റം അറിയാം. രണ്ടു മൂന്നാഴ്ച കൊണ്ട് ആ മാറ്റം അറിയാനാവും. ഇപ്പോള്‍ സോനുവിന്റെ വെയിറ്റ് 66 കിലോ ആയിരുന്നു. 53 എങ്കിലും എത്തിക്കണമെന്നാണ് വിചാരിക്കുന്നത്. ശരീരഭാരവും അളവുകളും എടുത്തതോടെ എന്തായാലും ഒരു പതിനഞ്ച് കിലോ കുറക്കുന്നത് ആയിരിക്കും നല്ലതെന്ന് കൂടി ബഷീര്‍ പറയുന്നുണ്ട്.

  ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മ്മകളൊന്നും അവസാനിക്കുന്നില്ലേ; സ്വതന്ത്ര്യത്തെ കുറിച്ച് സംസാരിച്ച് നടി സാമന്ത

  തന്റെ ഡയറ്റിനെ കുറിച്ചും ഈ കാലയളവില്‍ കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഭക്ഷണം എന്തൊക്കെ ആണെന്നും സുഹാന സൂചിപ്പിച്ചിരുന്നു. ഡയറ്റീഷ്യന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് ഓരോന്നും ചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ വര്‍ക്കൗട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഒരു ചടങ്ങാണെന്ന് നിങ്ങള്‍ക്ക് തോന്നുമായിരിക്കും. എന്നാല്‍ അങ്ങനെയല്ല, നമ്മുടെ ലൈഫ്് സ്‌റ്റൈല്‍ തന്നെ മാറിയതായിട്ടാണ് കാണേണ്ടത്. ഭാരം നിയന്ത്രിക്കുന്നതിലൂടെ നമുക്ക് ആത്മവിശ്വാസം. എല്ലാത്തിലും അത് പ്രകടമാവുമെന്നും സുഹാന സൂചിപ്പിച്ചു. അതേ സമയം പുറത്തൊക്കെ പോവുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനാണ് ആരാധകര്‍ പറയുന്നത്.

  പ്രണയം സീരിയല്‍ ലൊക്കേഷനില്‍, വിവാഹം സ്വന്തം തീരുമാനത്തിലാണ്; ഓട്ടോഗ്രാഫ് സീരിയല്‍ താരം ശ്രീക്കുട്ടി പറയുന്നു

  ഒപ്പം ഏറെ കാലത്തിന് ശേഷം ഭാര്യയും ഭര്‍ത്താവും ഒറ്റയ്ക്ക് വന്നതിന്റെ സന്തോഷവും വീഡിയോയുടെ താഴെ ആരാധകര്‍ പങ്കുവെച്ചു. സൂപ്പര്‍ സോനു. രണ്ടാളും നല്ല മാച്ചാണ്. ബഷിക്കാന്റെ നല്ല കാലത്തിന് തുടക്കം കുറിച്ച സോനുവിന് അടുത്ത വര്‍ഷങ്ങളും സന്തോഷമുള്ളതാവട്ടെ. രണ്ടാളെയും കൂടെ ഒന്നിച്ച് കണ്ടപ്പോള്‍ സന്തോഷമായി. ഇനിയും ഇങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ഉള്ളൊരു ജീവിതം ആശംസിക്കുന്നു. യൂട്യൂബില്‍ എന്നും വീഡിയോസ് ഇടുകയാണെങ്കില്‍ ഒരു മില്യണ്‍ എത്താന്‍ സോനുവിന് പ്രയാസമില്ലെന്നാണ് ചിലര്‍ പറയുന്നത്.

  സീരിയല്‍ നടി ശ്രീലയ അമ്മയായി, പുതുവര്‍ഷത്തില്‍ കുഞ്ഞതിഥി ജനിച്ച വാര്‍ത്ത പറഞ്ഞ് താരസഹോദരി ശ്രുതി ലക്ഷ്മി

  ബഷീറിനെ പ്രണയിച്ച് മതം മാറിയ അനുഭവം പങ്കുവെച്ച് സുഹാന..12 വർഷത്തെ ജീവിതം

  സുഹാനയുടെ വീഡിയോ കാണാം

  English summary
  Basheer Bashi And Wife Suhana Revealed New Year Resolution
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X