മോനേ കുട്ടാ, ചില മുഖങ്ങള്‍ കാഴ്ച്ചയില്‍ സൗന്ദര്യമുള്ളത് ആവണമെന്നില്ല; ഷൈന്‍ ടോമിനെ കുറിച്ച് ഭദ്രന്‍

കുറുപ്പ് സിനിമയിലെ ഭാസിപ്പിള്ളയ്ക്ക് ശേഷം ശക്തമായൊരു കഥാപാത്രവുമായി എത്തുകയാണ് ഷൈന്‍ ടോം ചാക്കോ. ഭീഷ്മ എന്ന സിനിമയില്‍ നിന്നുമുള്ള ഷൈന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിഗറ്റ് വലിച്ച് കലിപ്പ് നോട്ടവുമായിട്ടുള്ള ഷൈന്റെ പീറ്റര്‍ എന്ന കഥാപാത്രത്തെയാണ് അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തിലെ അഭിനേതാവിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു

'മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി ഇരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു.

ചില മുഖങ്ങള്‍ കാഴ്ച്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല

താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, a genuine actor will form. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്. ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്. മോനേ കുട്ടാ, നൈസര്‍ഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങള്‍ കാഴ്ച്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല.

ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത റോ മെറ്റീരിയൽ ആണ്

പക്ഷേ, ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത raw material ആണെന്ന് ഓര്‍ക്കുക'. എന്നുമാണ് ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഭദ്രന്‍ പറയുന്നത്. ഒത്തിരി നന്ദിയുണ്ട് സാര്‍, അതില്‍ എല്ലാ അര്‍ഥവും ഉണ്ട് എന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറുപടി. അതേ സമയം ഭദ്രന്റെ നിരീക്ഷണം നൂറ് ശതമാനം ശരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകന്റെ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്.

Recommended Video

ബീസ്റ്റിൽ ഞാനൊരു തമാശക്കാരൻ..ഷൈൻ ടോം ചാക്കോ പറയുന്നു
നല്ല അഭിനയം ആണ് ഷൈന്റേത്

നല്ല അഭിനയം ആണ് ഷൈന്റേത്. ഇനിയും ഇതുപോലത്തെ നല്ല കഥാപാത്രങ്ങള്‍ കിട്ടട്ടെ. ഷൈന്‍ എന്ന നടനെ വേണ്ട പോലെ ഉപയോഗിച്ച പടം ഇഷ്‌ക് ആണ്. ആ കഥാപാത്രം ഭാസി പിള്ളയുടെ മേലെ നില്‍ക്കും. സ്‌ക്രീന്‍ പ്രസന്‍സ് അപാരമാണ്. വല്ലാത്തൊരു ഇഷ്ട്ടമാണ് സ്‌ക്രീനില്‍ 'ഷൈന്‍' ചെയ്യുന്നത് കാണാന്‍. അനായാസ അഭിനയം. സാധാരണക്കാരിലെ അസാധാരണത്വം കണ്ടെത്തി അവര്‍ പോലും അറിയാതെ അവരില്‍ ഉറങ്ങുന്ന പ്രതിഭയെ ഉണര്‍ത്തുന്ന മജീഷ്യനാണ് ശ്രീ ഭദ്രന്‍ സര്‍ എന്ന മലയാള സിനിമയിലെ മാസ്റ്റര്‍ ടെക്‌നീഷ്യന്‍. ഒരിക്കല്‍ സിബി മലയില്‍ സാറും പറഞ്ഞിരുന്നു. ഈ ആക്ടറെ കുറിച്ച്. ഇപ്പോള്‍ സംസ്ഥാന ജൂറിയില്‍ അംഗമായിരുന്ന ഒരു പ്രശസ്ത സംവിധായകനും പറയുന്നു.. ഇതില്‍ പരം എന്താണ് ഒരു നടന് വേണ്ടത്. എനിക്ക് പലപ്പോഴും മണ്‍മറഞ്ഞുപോയ മഹാനടന്‍ മുരളിയോട് ഷൈനിനെ ഉപമിക്കാന്‍ തോന്നിയിട്ടുണ്ട്... എന്ന് തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്. ആരും നെഗറ്റീവ് കമന്റുകള്‍ പങ്കുവെച്ചില്ലെന്നുള്ളതാണ് ശ്രദ്ധേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X