രണ്ടാം ഭാര്യയുടെ പിറന്നാളിന് കോടികള്‍ മുടക്കി; സഹിക്കുന്നതിനും പരിധിയുണ്ടെന്ന് ബഷീറും ഭാര്യമാരും

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരകുടുംബമാണ് ബഷീര്‍ ബഷിയുടേത്. രണ്ടാമതും വിവാഹം കഴിച്ച് രണ്ട് ഭാര്യമാരുടെയും കൂടെയാണ് താമസം എന്ന് പുറംലോകം അറിഞ്ഞതോടെയാണ് ബഷീറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ബഷി തന്റെ കുടുംബത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്. പിന്നീട് യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ ഓരോ ദിവസവും വന്ന് കൊണ്ടേ ഇരുന്നു. ഏറ്റവുമൊടുവില്‍ രണ്ടാം ഭാര്യയയുടെ പിറന്നാള്‍ വിപുലമായി ആഘോഷിച്ചെന്ന പേരില്‍ വ്യാപകമായ വിമര്‍ശനമാണ് കുടുംബത്തിന് നേരെ വന്നത്. ഇതില്‍ പ്രതികരണം രേഖപ്പെടുത്തി താരങ്ങള്‍ എത്തിയിരിക്കുകയാണ്.

വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

കോടികള്‍ മുടക്കി രണ്ടാം ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയുമായിട്ടാണ് ബഷീര്‍ ബഷിയും ഭാര്യമാരും വന്നിരിക്കുന്നത്. ഞാന്‍ കുറേ സമ്മാനങ്ങള്‍ നല്‍കിയിട്ടും അതൊക്കെ കൂട്ടിയും കുറച്ചും നോക്കിയിട്ടും ഒരു കോടി പോലും ആവുന്നില്ല എന്നതാണ് രസകരമായ കാര്യം. എന്നിട്ടാണ് കോടികള്‍ ആയെന്ന് പറയുന്നത്. ഷോപ്പിന്റെ ഉദ്ഘാടനവും മഷുറയുടെ ബെര്‍ത്ത് ഡേ യും ഒരുമിച്ചായിരുന്നു. ആ ദിവസം ബ്ലോഗര്‍മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചു. ചിലര്‍ നല്ല രീതിയിലും ചിലര്‍ മാറി നിന്ന് മറ്റൊരു രീതിയിലും വീഡിയോ പകര്‍ത്തി. അതിലൊന്നില്‍ കോടികള്‍ മുടക്കിയ ആഘോഷത്തെ കുറിച്ച് പറയുന്നത്. അടുത്ത ബെര്‍ത്ത് ഡേയ്ക്ക് കോടികള്‍ മുടക്കാന്‍ സാധിക്കട്ടേ എന്ന് പ്രാര്‍ഥിക്കുകയാണെന്ന് താരങ്ങള്‍ പറയുന്നു.

വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

മഷൂറയ്ക്ക് സമ്മാനമായി കൊടുത്ത ഐഫോണ്‍ ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഈ ഗിഫ്റ്റ് കൊടുക്കാന്‍ ഞാനും സുഹാനയും തമ്മിലാണ് പ്ലാന്‍ ചെയ്യുന്നത്. ഇതും പറഞ്ഞ് ബഷി വരുമെന്ന് ഒരു കമന്റില്‍ പറഞ്ഞതിനെ കുറിച്ച് സുഹാനയും സൂചിപ്പിച്ചു. മറ്റുള്ളവരുടെ കുടുംബത്തില്‍ പോരും വഴക്കും ഒക്കെ ഉള്ളത് കൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്. ഞങ്ങളുടെ വീട്ടില്‍ അങ്ങനൊന്നും ഇല്ലാത്തത് കാരണമാണ് ഇത്രയും സന്തോഷത്തോടെ ജീവിക്കുന്നത്. ഞങ്ങള്‍ക്ക് പരസ്പരം മത്സരമൊന്നുമില്ല. എല്ലാവര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാം. എന്റെ ഭാര്യമാര്‍ക്ക് എന്താണ് വേണ്ടതെന്നും എന്ത് കൊടുത്താലാണ് അവര്‍ സന്തോഷിക്കുന്നതെന്നും ബഷിയ്ക്ക് അറിയാം.

 വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

ഈ ഫോണിന് നല്‍കിയ പൈസ കൊണ്ട് കുറച്ച് സ്വര്‍ണം വാങ്ങി എനിക്ക് തന്നാല്‍ ആ പറഞ്ഞ സന്തോഷം ഉണ്ടാവില്ല. എന്താണ് കൊടുക്കേണ്ടതെന്ന് ഭര്‍ത്താവിന് അറിയാമെന്ന് മഷൂറ സൂചിപ്പിക്കുന്നു. എന്നെ ജഡ്ജ് ചെയ്യാനുള്ള അവകാശം എന്റെ ഭാര്യമാര്‍ക്ക് മാത്രമേ വിട്ടുകൊടുത്തിട്ടുള്ളു. വേറെ ആര്‍ക്കും ഞാനത് കൊടുക്കില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ എന്റെ ഇടവും വലവും ഇരിക്കുന്നത്. പിറന്നാളിന് മഷൂറക്ക് സമ്മാനം നല്‍കിയത് സോനുവും ആയി ആലോചിച്ചിട്ടാണ്. അവള്‍ക്ക് അതിനു അര്‍ഹതയുണ്ട്. കാരണം ദിവസവും വ്‌ളോഗ് ചെയ്യുന്ന ആളാണ് മഷൂറ. അവള്‍ക്ക് ഒരു ഉപകാരം ആയിക്കോട്ടെ എന്നാണ് ഞങ്ങള്‍ കരുതിയത്.

  വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

സിനിമാറ്റിക് മോഡ് ഒക്കെ ഉള്ളതിനാല്‍ ഈ ഫോണ്‍ വളരെ ഉപകാര പ്രദമായിരിക്കും. എന്നിട്ടും ആ ഫോണ്‍ അവള്‍ എന്നോട് എടുത്തോളാനാണ് പറഞ്ഞത്. അത്യാവശ്യം പ്രൊമോഷന്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് മഷൂറ. അതുകൊണ്ട് ഈ ഫോണ്‍ അവള്‍ക്ക് വളരെ ഉപകാരപ്രദമാവുമെന്ന് തന്നെ ഞങ്ങള്‍ക്ക് അറിയാം. ഈ ഫോണിലൂടെ വീട്ടിലെ എല്ലാവര്‍ക്കും വീഡിയോ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. ഈ പറയുന്ന ആളുകള്‍ എന്ത്കൊണ്ടാണ് അങ്ങനെ മോശം പറയുന്നത്. കോമണ്‍ സെന്‍സ് ഇല്ലാത്ത കാര്യങ്ങള്‍ ആണ് ആളുകള്‍ സംസാരിക്കുന്നത്. ഐ ഫോണിന്റെ ഒരു പുതിയ വേര്‍ഷന്‍ കുടുംബത്തില്‍ ഉണ്ടെങ്കില്‍ എല്ലാവരുടെയും വീഡിയോകള്‍ ഇതില്‍ കൂടിയാകും പബ്ലിക്കിലേക്ക് എത്തുക. അത്ര പോലും ആരും ചിന്തിക്കുന്നില്ല. വീട്ടിലെ എല്ലാവരുടെയും പിറന്നാള്‍ ഞങ്ങള്‍ ആഘോഷിക്കാറുണ്ട്. സോനുവിന്റെ പിറന്നാളിന് ഹൗസ് ബോട്ടില്‍ കൊണ്ട് പോയിട്ടുണ്ട്. ഡയമണ്ട് സാധനങ്ങള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. അതൊന്നും ആരും പറയില്ല.

  വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

ഇന്നോ ഇന്നലെയോ കാണാന്‍ തുടങ്ങിയ ആളുകള്‍ ആണ് സോനുവിന്റെ പിറന്നാള്‍ ആഘോഷികാത്തത് എന്താണ് എന്ന് കമന്റു ഇടുന്നത്. മുന്‍പത്തെ വീഡിയോകള്‍ കണ്ടു നോക്കൂ. എന്നിട്ട് ജഡ്ജ് ചെയ്യൂ. പിന്നെ കോടികള്‍ മുടക്കിയ ഷോപ്പ് ഉദ്ഘാടനം എന്നൊക്കെ പറയുന്നത് കേട്ടു. കുറച്ചൊക്കെ കോമണ്‍ സെന്‍സ് വേണം. ഇയൊരു ഫോണിന് കോടികള്‍ വിലയുണ്ടെന്ന് കേട്ടിട്ട് കമന്റിട്ടവര്‍ മണ്ടന്മാരായിരിക്കും. അത്രയ്ക്ക് ചിന്തിക്കാനുള്ള ബുദ്ധി പോലുമില്ല.

   വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

നമ്മുടെ കുടുംബത്ത് ഇതൊന്നും ഓടുകയില്ല. മൂന്നാല് വര്‍ഷമായി ഞങ്ങള്‍ ഇങ്ങനെ ജീവിക്കാന്‍ തുടങ്ങിയിട്ട്. ഇതല്ല, ഇതിന് അപ്പുറവും കടന്നിട്ടാണ് ഇവിടം വരെ എത്തിയിരിക്കുന്നത്. സോനുവിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറെ കുടുംബം കലക്കികള്‍ മെസേജ് അയക്കാറുണ്ട്. മഷൂറയെ കുറ്റം പറഞ്ഞും താരതമ്യപ്പെടുത്തിയും പറയാറുണ്ട്. ആദ്യമൊക്കെ പോട്ടെ എന്ന് വച്ചു. സോനുവിനോട് സ്‌നേഹം ഉള്ളവര്‍ ആണെങ്കില്‍ ഇങ്ങനെ മെസേജുകള്‍ അയക്കുമോ.

  വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അല്ല, നിങ്ങളുടെ കമന്റുകളില്‍ ആണ് സോനു ഹര്‍ട്ട് ആകുന്നത്. കാരണം നിങ്ങള്‍ കുത്തി നോവിച്ചു കൊണ്ടാണ് വേദനിപ്പിക്കുന്നത്. അത്തരം ബാഡ് കമന്റുകളെ ചപ്പുചവര്‍ കമന്റുകള്‍ ആയിട്ടേ നമ്മള്‍ കാണുകയുള്ളൂ. അതൊക്കെ ഡിലീറ്റ് ചെയ്ത് അവരെ ബ്ലോക്ക് ചെയ്യുകയാണ് ഞങ്ങള്‍ ചെയ്യാറുള്ളത്. ഒരിക്കലും ഞങ്ങളത് തലയിലേക്ക് കയറ്റാറില്ല. ബെര്‍ത്ത് ഡേ അടക്കം ഇത്രയും ലാവിഷ് ആയി ചെയ്യുന്നത് കണ്ടില്ല. ബഷിയ്ക്ക് മഷൂറയോടാണ് സ്‌നേഹം കൂടുതല്‍ എന്ന് പറഞ്ഞാണ് ചിലര്‍ വന്നത്. എല്ലാവരുടെയും വിചാരം ഞാന്‍ കഴുതയുടെ ബുദ്ധി പോലും ഇല്ലാത്ത മനുഷ്യ സ്ത്രീ ആണെന്നാണോ എന്ന് സുഹാന പറയുന്നു.

  വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

ഈ മനുഷ്യന്റെ പൈസയെ തിന്നാന്‍ മാത്രമാണോ ഇങ്ങനെ നില്‍ക്കുന്നത് എന്നൊക്കെ പലരും ചോദിക്കുന്നുണ്ടെന്നും സുഹാന പറയുന്നു. എന്നാല്‍ താന്‍ കപ്പലണ്ടി കച്ചവടം നടത്തുമ്പോളാണ് സുഹാനയെ ജീവിതത്തില്‍ കൂട്ടിയത്. കൈയ്യില്‍ കാര്യമായ കാശൊന്നും ഇല്ലാതെ വാടകവീട്ടില്‍ താമസിക്കുന്ന സമയത്താണ് മഷൂറയെ വിവാഹം കഴിക്കുന്നത്. അന്ന് എന്റെ സ്വഭാവം മനസിലാക്കിയത് കൊണ്ടാണ് മഷുറയുടെ കുടുംബം അവളെ എന്നെ ഏല്‍പ്പിച്ചതെന്ന് ബഷീര്‍ പറയുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ രണ്ട് ഭാര്യമാരെയും മക്കളെയും പൊന്ന് പോലെ ഞാന്‍ നോക്കും. ഞങ്ങള്‍ ജീവിക്കാന്‍ തുടങ്ങിയ സമയത്ത് ഞങ്ങളുടെ കൈയില്‍ ഒന്നും ഇല്ലായിരുന്നു. ഈയൊരു സ്‌നേഹവും കൂട്ടായ്മയും കൊണ്ടാണ് ഞങ്ങള്‍ വിജയിച്ചത്. പണി എടുത്തിട്ടാണ് ഞങ്ങള്‍ കാശ് ഉണ്ടാക്കിയത്.

  വിമർശനങ്ങൾക്ക് മറുപടിയുമായി ബഷീറും ഭാര്യമാരും

യൂട്യൂബില്‍ നിന്നും മാത്രം അല്ല, ഞങ്ങള്‍ പൈസ ഉണ്ടാക്കിയത്. പക്ഷേ കഷ്ടപ്പെട്ടാണ് വിജയിച്ചത് വന്നത്. പലവിധ ബിസിനസുകളില്‍ നിന്നുമാണ് ഈ നിലയില്‍ ആയതെന്ന് ബഷീറും ഭാര്യമാരും പറയുന്നു. ഇത്രയും സ്‌നേഹം ഉണ്ടായിട്ടും ഭര്‍ത്താവ് എന്തിനാണ് മറ്റൊരുത്തിയെ കൂടി ജീവിതത്തിലേക്ക് കൂട്ടിയതെന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും സുഹാന നല്‍കി. ഭാര്യ ഉണ്ടായിട്ടും മറ്റൊരു സ്ത്രീയെ നോക്കത്തവര്‍ ഉണ്ടാവുമോ? അങ്ങനെയുള്ളവര്‍ പറഞ്ഞാല്‍ മതി. ബഷിയുടെ ഭാര്യമാരില്‍ ആരെങ്കിലും ഒരാള്‍ വളയുമെന്ന് കരുതി ഞങ്ങളെ നോക്കുന്നവര്‍ ഉണ്ട്. പക്ഷേ അവരുടെ ഭാര്യമാരെ ഒലിപ്പിക്കുന്നത് കാണണമെന്നും സോനു പറയുന്നു.

Recommended Video

ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X