രഹസ്യമായി പോലും ഞാന്‍ അപേക്ഷിച്ചിട്ടുണ്ട്; ജീവിതത്തിലെ ഏറ്റവും വലിയ കാര്യം നടന്ന സന്തോഷം പങ്കുവെച്ച് ആര്യ

മണ്ടത്തരം മാത്രം പറയുന്ന ബഡായ് ബംഗ്ലാവിലെ ആര്യ. പിഷാരടിയുടെ ഭാര്യയായിട്ടെത്തിയ ആ കഥാപാത്രമാണ് നടിയും അവതാരകയുമായ ആര്യയ്ക്ക് പ്രശസ്തി നേടി കൊടുക്കുന്നത്. എന്നാല്‍ ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതിന് ശേഷം നെഗറ്റീവ് ഇമേജാണ് നടിയ്ക്ക് ലഭിച്ചത്. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ ആര്യ നടത്തിയിരുന്നു. ഇതിന് പിന്നാലെ സൈബര്‍ അക്രമണങ്ങള്‍ നടക്കുകയും അതിപ്പോഴും തുടര്‍ന്ന് പോരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ താനൊരു സ്വപ്‌ന നേട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് നടിയിപ്പോള്‍.

ബിക്കിനിയിൽ ഹോട്ട് ആയി നടി വാനേസ ഹഡ്ജൻ, ചിത്രങ്ങൾ കാണാം

ചെറിയ പ്രായം മുതല്‍ ആഗ്രഹിച്ചിരുന്നൊരു കാര്യം സഫലമായെന്ന് പറഞ്ഞാണ് പുതിയ ചിത്രങ്ങളുമായി ആര്യ എത്തിയത്. മകള്‍ റോയയ്‌ക്കൊപ്പം തന്റെ സ്വപ്‌നം നേടാന്‍ സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുകയാണെന്നും നടി പറയുന്നു. വനിത മാഗസിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതിന്റെ സന്തോഷവും അതിലേക്ക് രഹസ്യമായി ഫോട്ടോ അയച്ചിരുന്നതിനെ കുറിച്ചുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ ആര്യ വ്യക്തമാക്കുന്നത്. കാണുന്നവര്‍ക്ക് നിസാരമെന്ന് തോന്നുമെങ്കിലും തനിക്കങ്ങനെയല്ലെന്നും നടി സൂചിപ്പിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

 സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ആഗ്രഹിച്ചതാണ്

'വനിത മാസികയുടെ കവര്‍ഗേള്‍ ആവുക എന്നത് എന്റെ ചെറുപ്പം മുതലേ ഉള്ളൊരു വലിയ സ്വപ്നമായിരുന്നു. ഈ ചെറുപുസ്തകം എനിക്ക് എന്നും ഒരു കൗതുകമായിരുന്നു. ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ ഇതിന്റെ കോപ്പി മുടങ്ങാതെ ഞാന്‍ വാങ്ങിക്കുമായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലുണ്ട്. എന്നിട്ടും അവരുടെ കവര്‍ഗേള്‍ മത്സരത്തിന് ഞാന്‍ പല തവണ രഹസ്യമായി അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ വിധി എനിക്ക് വേണ്ടിയും അങ്ങനൊരു അവസരം ഒരുക്കിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നില്ല.

 ജീവിതത്തിലെ നാഴികക്കല്ലാണെന്ന് പറയാവുന്ന നിമിഷം

എന്നെ അവരുടെ കവര്‍ പേജില്‍ അവതരിപ്പിക്കണമെന്നും കേക്കിന് ഐസിങ് എന്നത് പോലെ എന്റെ കൂടെ മകളും ഉണ്ടാവണമെന്ന് പറഞ്ഞ് വന്ന ഫോണ്‍ വിളി കേട്ടപ്പോള്‍ തന്നെ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി. അതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും എനിക്ക് ചോദിക്കാനില്ലായിരുന്നു. ഒരു മാസികയുടെ കവര്‍ പേജില്‍ വന്നെന്ന് പറയുന്നതാണോ ഇത്ര വലിയ കാര്യമെന്ന് നിങ്ങളില്‍ പലര്‍ക്കും നിസാരമായി ഇതിനെ കാണാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലുതാണ്. ഇതൊരു നാഴികക്കല്ലാണ്.

  മകളുടെ കൂടെ അവസരം കിട്ടിയതാണ് അഭിമാനം

എന്റെ തൊപ്പിയിലെ പൊന്‍തൂവലായി കരുതുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ ഫീച്ചര് മാഗസിനാണ് വനിത. ഇത്തവണത്തെ ദീപാവലി സ്‌പെഷ്യല്‍ എഡിഷനില്‍ തന്നെ കവര്‍ ഫോട്ടോയായി ഞാനും എന്റെ മകളും വന്നത് വലിയ സന്തോഷവും അഭിമാനവുമാണ് നേടി തന്നത്. നിങ്ങളുടെ സ്വപ്‌നങ്ങളെ ഒരിക്കലും കൈവിടരുത്. അത് പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുകയും ആവേശത്തോടെ അതിനെ പിന്തുടരുകയും ചെയ്തുക. എന്നെങ്കിലും അത് നടക്കുന്നത് നിങ്ങള്‍ കാണുക തന്നെ ചെയ്യുമെന്നും ആര്യ പറയുന്നു. ഇത്തരമൊരു അവസരം ഒരുങ്ങി തന്നതിന് വനിതയുടെ ടീം അംഗങ്ങള്‍ക്കുള്ള നന്ദിയും തന്റെയൊരു സ്വപ്‌നമാണ് ഇവിടെ പൂവണിഞ്ഞതെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിക്കുന്നു.

Recommended Video

Bigg boss Arya got cheated on her birthday | FilmiBeat Malayalam
 രണ്ടാം വിവാഹത്തെ കുറിച്ചും ആര്യ

കവര്‍ പേജില്‍ ഫോട്ടോ വന്നതിനൊപ്പം തന്റെ വ്യക്തി ജീവിതതത്തെ പറ്റിയും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങളും ആര്യ പറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അടുത്തിടെ പരാജയപ്പെട്ട പ്രണയത്തെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍. ബിഗ് ബോസില്‍ പങ്കെടുക്കുമ്പോള്‍ പ്രണയത്തിലാണെന്ന് പറഞ്ഞ ജാന്‍ തന്നെ ഒഴിവാക്കി പോയതിനെ കുറിച്ചുള്ള നടിയുടെ വാക്കുകള്‍ വൈറലാവുകയാണ്. ഇനി മകളുടെ ഇഷ്ടം കൂടി നോക്കി മാത്രമേ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയുള്ളു എന്നും ആര്യ പറയുന്നു.

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X