സൂസെയ്ന്‍ ഇല്ലാതെ ഹൃത്വിക്കിന് പിറന്നാള്‍

ബോളിവുഡിലെ സുന്ദരനായകന്‍ ഹൃത്വിക് റോഷന് നാല്‍പതാം പിറന്നാള്‍. അച്ഛന്‍ രാകേഷ് റോഷനൊപ്പം ആറാം വയസ്സുമുതല്‍ ഹൃത്വിക്കും സിനിമാ ലോകത്തുണ്ട്. എന്നാലും 2000ല്‍ പുറത്തിറങ്ങിയ കഹോ നാ പ്യാര്‍ ഹേയാണ് ഹൃത്വിക്കിനെ ഇന്നത്തെ ഹൃത്വിക്കാക്കിയത്.

ബോളിവുഡിന് അത്ര പരിചയമില്ലാത്ത ശരീരപ്രകൃതിയും അഭിനയരീതിയുമാണ് ഹൃത്വികിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയത്. എന്നാല്‍ ചോക്ലേറ്റ് നായകന്‍ എന്ന ഇട്ടാവട്ടത്തിലൊന്നും ഒതുങ്ങിനില്‍ക്കുന്നതല്ല ആറടി ഉയരക്കാരന്റെ ഇമേജ്. കാമ്പുള്ള കഥാപാത്രങ്ങലെ ഭദ്രമാക്കാനും കഴിവുള്ളതാണ് തന്റെ ക്രാഫ്‌റ്റെന്ന് എത്രയോ തവണ തെളിയിച്ചിട്ടുണ്ട് ഹൃത്വിക്.

ഭാര്യ സൂസെയ്‌നുമായി പിരിഞ്ഞ ശേഷമുള്ള ആദ്യത്തെ ജന്മദിനമാണ് ഹൃത്വിക്കിനിത്. ഹൃത്വിക്കിന്റെ പിറന്നാള്‍ വിശേഷങ്ങളിലേക്ക്

ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

സിക്‌സ് പാക്കും വ്യത്യസ്തമായ ലുക്കുമായി ബോളിവുഡിന് പുതിയ അനുഭവമായ ഹൃത്വിക് റോഷന് നാല്‍പത് തികയുകയാണ് ജനുവരി 10ന്.

കഹോ നാ പ്യാര്‍ ഹേ

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

ഹൃത്വിക് റോഷന്‍ എന്ന് കേട്ടാല്‍ കഹോ നാ പ്യാര്‍ ഹേ ഓര്‍മവരും. അല്ലെങ്കില്‍ വരണം. അത്രയ്ക്കും ഇടിവെട്ട് എന്‍ട്രിയായിരുന്നു ഹൃത്വിക്കിന് കഹോ നാ പ്യാര്‍ ഹേയിലൂടെ ലഭിച്ചത്. പടവും പാട്ടുകളും സൂപ്പര്‍ ഹിറ്റായി. 2000ല്‍ പുറത്തിറങ്ങിയ കഹോ നാ പ്യാര്‍ ഹേയില്‍ അമീഷ പട്ടേലായിരുന്നു നായിക.

ഷാരൂഖ് കൈവിട്ട പടം

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

ഷാരൂഖ് ഖാനോടായിരുന്നത്രെ ആദ്യം കഹോ നാ പ്യാര്‍ ഹേയുടെ കഥ പറഞ്ഞത്. എന്നാല്‍ കിംഗ് ഖാന് അതിഷ്ടമായില്ല, അങ്ങനെ ബോളിവുഡിന് ഹൃത്വിക് റോഷന്‍ എന്ന പുതിയ നായകെന കിട്ടി.

ചോക്ലേറ്റ് നായകന്‍

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

പ്രണയരംഗങ്ങളിലെ സ്വാഭാവികതയും ഇളംപ്രായവും സിക്‌സ് പാക്കും ഹൃത്വിക്കിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി. തീയറ്ററുകളില്‍ ആരാധികമാര്‍ ഇളകിമറിഞ്ഞു. 2000ലെ വാലന്റൈന്‍ ദിനത്തില്‍ ഹൃത്വിക്കിനെ പ്രൊപ്പോസ് ചെയ്തത് മുപ്പതിനായിരം ആരാധികമാരാണ്.

മെതേഡ് ആക്ടറിലേക്ക്

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

എന്നാല്‍ ചോക്ലേറ്റ് ഹീറോ എന്ന ഇമേജില്‍ നിന്നും പുറത്തുകടന്ന ഹൃത്വിക് മെതെഡ് ആക്ടറായി രൂപാന്തരപ്പെട്ടു. ശ്രദ്ധയോടെ വേഷങ്ങള്‍ തിരഞ്ഞെടുത്തും ഒരു സമയത്ത് ഒരു പടം മാത്രം ചെയ്തും ഹൃത്വിക് വ്യത്യസ്തനായി. ഉദാഹരണം കൃഷ്.

ധൂം 2

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

ബോക്‌സ് ഓഫീസ് ഹിറ്റായ ധൂം ഒന്നിലെ ജോണിന് പകരക്കാരന്‍ നായകനായി ഹൃത്വിക് എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ അവയൊന്നും തെറ്റിയില്ല. എന്തിന് ധൂം മൂന്നിലെ സാക്ഷാല്‍ ആമിര്‍ ഖാനെക്കാളും മെച്ചമായിരുന്നു ഹൃത്വിക് എന്ന് ആരാധകര്‍ പറയും.

ആറാം വയസ്സില്‍

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

1980 ല്‍ ആറാമത്തെ വയസ്സിലാണ് ഹൃത്വിക് റോഷന്‍ സിനിമാ ലോകത്തെത്തുന്നത്. ചിത്രം ആശ.

പഠനം

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

ബോംബെ സ്‌കോട്ടിഷ് സ്‌കൂളിലായിരുന്നു ഹൃത്വികിന്റെ വിദ്യാഭ്യാസം. ഉച്ചാരണ വൈകല്യമുണ്ടായിരുന്നതിനാല്‍ ഓറല്‍ പരീക്ഷകള്‍ക്ക് പോകാതെ മുങ്ങിനടക്കാറുണ്ടായിരുന്നത്രെ കൊച്ചുഹൃത്വിക്.

നോ സ്‌മോക്കിംഗ്

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

അറിയപ്പെടുന്ന ചെയിന്‍ സ്‌മോക്കറായിരുന്നു ഹൃത്വിക്. എന്നാല്‍ എങ്ങനെ വലി നിര്‍ത്താം എന്ന പുസ്തകം വായിച്ച് താരം ആ ദുശ്ശീലം ഉപേക്ഷിച്ചു.

അവാര്‍ഡുകള്‍

ഹൃത്വിക് റോഷനും ഫോര്‍ട്ടി പ്ലസ്!

അഭിഷേക് ബച്ചനും കരീന കപൂറും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച സമയത്തായിരുന്നു ഹൃത്വികും ബോളിവുഡിലേക്ക് വന്നത്. പുതുമുഖത്തിനുള്ള അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഹൃത്വികിനെ തേടിയെത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X