മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

By Lakshmi

മലയാളത്തിന്റെ പ്രിയനായികമാരുടെ പട്ടികയെടുത്താല്‍ അതില്‍ മംമ്ത മോഹന്‍ദാസിന്റെ പേരുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഹരിഹരന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച തുടക്കമായിരുന്നു മംമ്തയ്ക്ക് ലഭിച്ചതെങ്കിലും പിന്നീട് തിരഞ്ഞെടുപ്പിലെ പാളിച്ചമൂലം, സ്വന്തം കഴിവ് തെളിയിക്കാന്‍ മംമ്തയ്ക്ക് കുറച്ചുനാള്‍ കാത്തരിക്കേണ്ടിവന്നിട്ടുണ്ട്.

ചിലചിത്രങ്ങള്‍ സ്വീകരിച്ചത് വലിയ വിഡ്ഢിത്തമായിപ്പോയെന്ന് മംമ്ത പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ കുറച്ചുകാലത്തെ പ്രതിസന്ധിയ്ക്കുശേഷം തിരിച്ചെത്തിയ മംമ്ത പിന്നീട് മലയാളിയുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. അഭിനയത്തിനൊപ്പം സംഗീതവും കൈമുതലായുള്ള മംമ്ത കാന്‍സറിനെ സമചിത്തതയോടെ നേരിട്ട് മനോവീര്യത്തിന്റെ ഉത്തമമാതൃകയുമായി.

ബഹ്‌റിനില്‍ ജനനം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

1985 നവംബര്‍ 14ന് ബഹ്‌റിനിലാണ് മംമ്ത മോഹന്‍ദാസ് ജനിച്ചത്.

വിദേശത്തും ബാംഗ്ലൂരിലുമായി പഠനം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

ബഹ്‌റിനില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മംമ്ത ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളെജില്‍ നിന്നാണ് ബിരുദമെടുത്തത്.

മയൂഖത്തിലൂടെ സിനിമയിലേയ്ക്ക്

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

പഠനകാലത്തുതന്നെ മോഡലിങ്ങില്‍ ശ്രദ്ധിച്ച മംമ്തയുടെ ആദ്യചിത്രം ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖമാണ്. സൈജു കുറുപ്പായിരുന്നു ചിത്രത്തില്‍ നായകന്‍.

തമിഴില്‍ സിവപ്പതികാരം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

ഇപ്പോള്‍ മലയാളത്തിലെന്നപോലെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രശസ്തയാണ് മംമ്ത. തമിഴില്‍ സിവപ്പതികാരമായിരുന്നു മംമ്തയുടെ ആദ്യചിത്രം.

2008ല്‍ തെലുങ്കില്‍ അരങ്ങേറ്റം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

2008ലാണ് ആദ്യമായി മംമ്ത തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചത്. കൃഷ്ണാര്‍ജുനയായിരുന്നു ആദ്യചിത്രം. പിന്നീട് മറ്റു പലചിത്രങ്ങളിലും നായികയായി.

കഥതുടരുന്നുവിലെ പ്രകടനത്തിന് പുരസ്‌കാരം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

മംമ്തയ്ക്ക് ആദ്യത്തെ പുരസ്‌കാരം ലഭിയ്ക്കുന്നത് കഥ തുടരുന്നുവെന്ന ചിത്രത്തിലെ അഭിനയത്തിനാണ്. വിധവയായ കഥാപാത്രമായി മംമ്ത അഭിനയിച്ച ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍.

അന്‍വറിലൂടെ പൃഥ്വിയ്‌ക്കൊപ്പം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

അന്‍വര്‍ എന്ന ചിത്രത്തിലൂടെ മംമ്ത മലയാളികള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ മംമ്ത ഒരു പാട്ട് പാടുകയും ചെയ്തിട്ടുണ്ട്.

സംഗീതത്തെ പ്രണയിക്കുന്ന മംമ്ത

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം


അഭിനയത്തിന്റെകാര്യത്തില്‍ പ്രശംസനേടും മുമ്പ് മംമ്ത ഗായികയെന്ന പേരില്‍ പേരെടുത്തിരുന്നു. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പരിശീലനം ലഭിച്ച ഗായികയാണ് മംമ്ത.

പാട്ടിനും പുരസ്‌കാരം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

തെലുങ്കുചിത്രമായ രാഖിയ്ക്കുവേണ്ടി പാടിയ ഗാനത്തിന് മംമ്തയ്ക്ക് ഫിലിംഫേര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

അരികെയിലെ അനുരാധ

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

ശ്യാമപ്രസാദ് ഒരുക്കിയ അരികെ എന്ന ചിത്രത്തില്‍ അനുരാധയെന്ന പെണ്‍കുട്ടിയായി മംമ്ത നടത്തിയ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിരുന്നു.

 മൈ ബോസിനും പുരസ്‌കാരം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

മൈ ബോസിലെ പ്രകടനത്തിന് ഏഷ്യാനെറ്റിന്റെ മോസ്റ്റ് പോപ്പുലര്‍ ആക്ട്രസ് അവാര്‍ഡ് മംമ്തയ്ക്ക് ലഭിച്ചു.

മികച്ച ചിത്രങ്ങള്‍

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

ദിലീപിനൊപ്പം അഭിനയിച്ച മൈ ബോസ്, പൃഥ്വിനായകനായ സെല്ലുലോയ്ഡ്, അരികെ എന്നിവയെല്ലാം മംമ്തയുടെ മികച്ച ചിത്രങ്ങളാണ്.

2010ല്‍ രോഗബാധ

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

2010ലാണ് മംമ്തയ്ക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് തിരിച്ചറിയുന്നതും ചികിത്സ തുടങ്ങുന്നതും. അന്‍വര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ മംമ്ത പങ്കെടുത്തത് കീമോതെറാപ്പിയ്ക്കുശേഷമായിരുന്നു.

വിവാഹം, വിവാഹമോചനം

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

2011ല്‍ കോഴിക്കോട്ടുവച്ച് നടന്ന ലളിതമായ ചടങ്ങില്‍ ബാല്യകാലസുഹൃത്ത് പ്രജിത്ത് പത്മനാഭനെ വിവാഹം ചെയ്തു. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നും ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഇവര്‍ പിരിയുകയായിരുന്നു. 2013ല്‍ കോടതി വിവാഹമോചനം അനുവദിച്ചു.

വീണ്ടും രോഗബാധ

മംമ്ത മോഹന്‍ദാസിന്റെ ജന്മദിനം

സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മംമ്ത രണ്ടാമതും ചികിത്സ തുടങ്ങി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X