പുതുവര്‍ഷത്തില്‍ വിദ്യാബാലന് പിറന്നാള്‍
മുംബൈ: സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേര്‍ട്ടി ഗേളില്‍ വിദ്യാ ബാലന്‍ നായികയാകുന്നു എന്ന് കേട്ടപ്പോള്‍ നെറ്റി ചുളിച്ചവര്‍ അനവധിയാണ്. എന്നാല്‍ വിദ്യയ്ക്കുണ്ടായില്ല ഒരു കുലുക്കവും. കഥയെന്തുമാകട്ടെ, തന്റെ കഥാപാത്രത്തിന്റെ കരുത്താണ് കാര്യം എന്ന് അടിവരയിട്ട പ്രകടനത്തിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു ബോളിവുഡിലെ മലയാളി സാന്നിധ്യമായ ഈ സുന്ദരി.
പുതുവര്‍ഷ ദിനത്തില്‍ പിറന്നാളാഘോഷിക്കുകയാണ് വിദ്യാ ബാലന്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് വിദ്യ ജനിച്ചത്. ബംഗാളിയില്‍ തുടങ്ങി ബോളിവുഡിന്റെ മുന്‍നിരയിലേക്കുള്ള വിദ്യയുടെ പത്ത് വര്‍ഷങ്ങളിലെ പ്രയാണം ഒരത്ഭുതം പോലെയായിരുന്നു.
പുതിയ വര്‍ഷത്തില്‍ വിദ്യാ ബാലന്റെ പിറന്നാള്‍ വിശേഷങ്ങളിലേക്ക്.

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
പാലക്കാട് ഒറ്റപ്പാലത്ത് 1978 ലെ പുതുവര്‍ഷ ദിനത്തിലാണ് വിദ്യാ ബാലന്‍ ജനിച്ചത്. അച്ഛന്‍ പി ആര്‍ ബാലന്‍, അമ്മ സരസ്വതി

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
ഷബാന ആസ്മിയും മാധുരി ദീക്ഷിതുമായിരുന്നു വിദ്യയുടെ പ്രിയപ്പെട്ട സിനിമാക്കാര്‍

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
പതിനാറാം വയസ്സില്‍ത്തന്നെ വിദ്യാ ബാലന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ വിദ്യയെ ഉള്‍ക്കൊള്ളാന്‍ അധികകാലം ചെറിയ സ്‌ക്രീനിന് കഴിഞ്ഞില്ല

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
പ്രദീപ് സര്‍ക്കാരിന്റെ പരിണിതയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. ചിത്രവും വിദ്യയുടെ വേഷവും ശ്രദ്ധയാകര്‍ഷിച്ചു.

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
രാജ്കുമാര്‍ ഹിരാനിയുടെ സഞ്ജയ് ദത്ത് ചിത്രമായ ലഗേ രഹോ മുന്നാഭായിയാരുന്നു വിദ്യയുടെ പിന്നത്തെ പ്രധാന വേഷം

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
പാ, ഏകലവ്യ, ഹലാ ബോല്‍, ഇഷ്‌കിയ, നോ വണ്‍ കില്‍ഡ് ജെസീക എന്നിങ്ങനെ പോകുന്നു പിന്നീട് വിദ്യയുടെ ചിത്രങ്ങള്‍

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
സുജോയ് ഘോഷ് ചിത്രമായ കഹാനിയാണ് വിദ്യ ബാലന്റെ കരിയറിലെ മനോഹരമായ ഒരു ചിത്രം.

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേര്‍ട്ടി ഗേളിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തി

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
ഇടയ്ക്ക് ഉറുമിയിലെ അതിഥി വേഷത്തിലൂടെ മലയാളത്തിലും വിദ്യയെത്തി.

വിദ്യാ ബാലന്‍; ഡേര്‍ട്ടി ഗേളിന് 36
2012 ലാണ് നിര്‍മാതാവായ സിദ്ധാര്‍ഥ് റോയ് കപൂറിനെ വിദ്യ വിവാഹം ചെയ്തത്.


Click it and Unblock the Notifications