For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും തെളിച്ചു തന്ന വഴിയിലൂടെ അല്ല ഞാന്‍ സഞ്ചരിച്ചത്; പിറന്നാൾ ആഘോഷത്തെ കുറിച്ച് രഞ്ജു രഞ്ജിമര്‍

  |

  സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി മലയാളികളുടെ ഇഷ്ടം നേടി എടുത്ത താരമാണ് രഞ്ജു രഞ്ജിമര്‍. പേളി മാണി മുതലിങ്ങോട്ട് നടിമാരും അവതാരകരുമടക്കം നിരവധി പേരാണ് രഞ്ജുവിന്റെ മേക്കപ്പ് ഏറെ ഇഷ്ടമുള്ളവര്‍. സിനിമയുടെ പിന്നണിയിലും സീരിയലുകളിലുമെല്ലാം രഞ്ജുവിന്റെ സാന്നിധ്യമുണ്ട്. ഇന്നിതാ തന്റെ ജന്മദിനമാണെന്നുള്ള സന്തോഷമാണ് രഞ്ജു പ്രിയപ്പെട്ടവരുമായി പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ ആഘോഷങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാത്തൊരു പിറന്നാളാണെന്ന് കൂടി താരം സൂചിപ്പിച്ചു.

  ജീവിതത്തിലെ പല ഘട്ടങ്ങളിലൂടെയും കടന്ന് പോയ അനുഭവങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ രഞ്ജു സൂചിപ്പിച്ചിരിക്കുകയാണ്. സന്തോഷവും ദുഃഖവും ആരോപണങ്ങളും അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കുത്തുവാക്കുകള്‍ക്കുമൊക്കെ ഇടയിലൂടെയാണ് താന്‍ സ്വയം അധ്വാനിച്ച് ഇവിടെ വരെ എത്തിയിരിക്കുന്നതെന്ന് രഞ്ജു പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

  'ഇന്നെന്റെ ജന്മദിനമാണ് ആഘോഷങ്ങളില്ല ആര്‍ഭാടങ്ങള്‍ ഇല്ല, എന്റെ ജീവിതത്തില്‍ ഒരു കേക്ക് കട്ടിംഗ്, പുതിയ വസ്ത്രങ്ങള്‍ ഇടുക ഇവയൊന്നും ഉണ്ടായിരുന്നില്ല. 15 വയസ്സു മുതല്‍ ജീവിത സാഹചര്യങ്ങള്‍ സ്വയം ഏറ്റെടുത്ത് ആഘോഷങ്ങള്‍ എല്ലാം തന്നെ ഞാന്‍ മറന്നു പോയിരുന്നു ഓരോ ജന്മദിനവും അങ്ങനെ കടന്നു പോയി കൊണ്ടിരുന്നു ജീവിതത്തിലെ പല ഘട്ടങ്ങളും മാറി മാറി വന്നു സന്തോഷവും ദുഃഖവും ആരോപണങ്ങളും അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കുത്തുവാക്കുകളും ഇതിനെല്ലാം ഇടയില്‍ നിന്നുകൊണ്ട് ജീവിക്കാന്‍ ഞാന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട് ആരും തെളിച്ചു തന്ന വഴിയിലൂടെ അല്ല ഞാന്‍ സഞ്ചരിച്ചത്.

  ഞാന്‍ സ്വയം തെളിച്ച വഴിയിലൂടെ ആയിരുന്നു അതുകൊണ്ടു തന്നെ യാത്ര ക്ലേശകരമായിരുന്നു. ആരുടെയൊക്കെ സഹായം പ്രോത്സാഹനങ്ങള്‍ മുന്നോട്ടു ജീവിക്കാന്‍ ഉപകാരമായി കമ്മ്യൂണിറ്റിക്കിടയിലേക്ക് വരുമ്പോള്‍ ഒരാളെയെങ്കിലും രക്ഷപ്പെടുത്തണം എന്ന് ഒരു ആഗ്രഹം ആയിരുന്നു. പലരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ചിലര്‍ രക്ഷപ്പെട്ടു, ചിലര്‍ പാതിവഴിയില്‍, എന്നാലും മനസ്സിന് ഒരു സമാധാനവും സന്തോഷവും ഉണ്ട്. കുറച്ചു പേരെങ്കിലും എന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു എന്നുള്ളത്.

  നായകന്റെ മുഖത്ത് ഒന്നും വരില്ല; സിജു വിത്സനെ കളിയാക്കിയുള്ള കമന്റിന് ചുട്ടമറുപടി നല്‍കി സംവിധായകന്‍ വിനയന്‍

  സ്വന്തമായി അധ്വാനിച്ച് ആ പണം നമ്മുടെ കയ്യില്‍ കിട്ടുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകുന്ന സന്തോഷവും നമ്മുടെ മുഖത്ത് കാണുന്ന പ്രകാശവും അതൊരിക്കലും മറ്റുള്ള സ്ഥലങ്ങളില്‍ കിട്ടില്ല. എന്നിട്ടും വിമര്‍ശനങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും സമ്മാനം. ചില ജന്മദിനങ്ങള്‍ എന്റെ മക്കള്‍ സര്‍പ്രൈസ് ആയിട്ട് തരുന്ന ആഘോഷങ്ങള്‍ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിട്ടുണ്ട്. ഇന്നു ഞാന്‍ അത് അനുഭവിക്കുന്നു. എന്നെ സ്‌നേഹിക്കുന്നവരോടൊപ്പം ഇന്ന് എന്റെ ജന്മദിനം ആഘോഷിക്കാന്‍ കഴിയാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ.

  ആര്യയ്ക്ക് വിവാഹം ആലോചിച്ച് ഫിറോസ്; പുര നിറഞ്ഞ് നില്‍ക്കുന്ന പയ്യനെ പരിചയപ്പെടുത്തി ബിഗ് ബോസ് താരത്തിന്റെ വരവ്

  ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

  അതില്‍ എന്റെ മക്കളും വിഷമിക്കുന്നുണ്ട്. പുതിയ വസ്ത്രങ്ങള്‍ ഇടുകയോ കേക്ക് കട്ട് ചെയ്യുകയോ അതെല്ലാം സെലിബ്രേറ്റ് ചെയ്യുകയോ ഇതൊന്നുമല്ല. എന്റെ ജീവിതത്തിന്റെ കാഴ്ചപ്പാട് നമ്മുടെ താങ്ങി നിര്‍ത്താന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഒരു മുള്ളു കൊണ്ടാലും നമ്മള്‍ സങ്കടപ്പെട്ടു ഇരിക്കുകയുള്ളൂ. എന്നാല്‍ നമ്മളെ താങ്ങാന്‍ നമ്മള്‍ മാത്രമേ ഉള്ളൂ എന്ന ചിന്ത നമുക്കുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും തരണം ചെയ്യാം എന്ന് ഞാന്‍ പഠിച്ചു.. എന്നെ ബെര്‍ത്ത് ഡേ വിഷസ് അറിയിച്ചവരില്‍ ഒരു ശബ്ദം എനിക്ക് നഷ്ടമായി? പക്ഷേ നിന്റെ ശബ്ദം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ട്'.. എന്നുമാണ് രഞ്ജു പറയുന്നത്.

  കുഞ്ഞിന് അച്ഛനെ കാണാന്‍ സാധിച്ചില്ല; ദൈവങ്ങളോട് ഞാന്‍ പിണക്കമാണ്, ഇനിയുള്ള ജീവിതം മകനൊപ്പമെന്നും മേഘ്‌ന രാജ്

  Read more about: നടി actress
  English summary
  Celebrity Makeup Artist Renju Renjimar Opens Up About Her Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion