For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനും അമ്മയും കുഞ്ഞുവാവയെ എടുക്കുന്നത് അവള്‍ക്ക് പ്രശ്‌നമില്ല; പത്മയെയും കമലയെയും കുറിച്ച് അശ്വതി ശ്രീകാന്ത്

  |

  നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുത്തത്. മൂത്തമകള്‍ പത്മ ജനിച്ചതിന് ശേഷം അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞാണ് പലപ്പോഴും നടി രംഗത്ത് വന്നിട്ടുണ്ട്. ആദ്യ പ്രസവത്തില്‍ നേരിട്ട വെല്ലുവിളികളൊന്നും രണ്ടാം തവണ ഉണ്ടായിട്ടില്ലെന്നാണ് അശ്വതി പറയുന്നത്. മാത്രമല്ല മക്കളെ നോക്കുന്ന കാര്യത്തില്‍ മാതൃകാപരമായ രീതികളാണ് അശ്വതി ചെയ്യാറുള്ളത്.

  പേരന്റിങ് വളരെ ഉത്തരവാദിത്തമുള്ള കാര്യം തന്നെയാണെന്ന് നടി വീണ്ടും വ്യക്തമായി പറയുകയാണ്. പത്മയും കമലയും തമ്മിലുള്ള സ്‌നേഹത്തെ കുറിച്ചാണ് മനോരമയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ അശ്വതി പറയുന്നത്. സാധാരണ വീടുകളില്‍ കുട്ടികളുടെ മുന്നില്‍ ചെയ്യുന്ന തെറ്റുകളും അതാവര്‍ത്തിക്കാതെ നോക്കണമെന്നുമൊക്കെ നടി വ്യക്തമാക്കുന്നു. വിശദമായി വായിക്കാം...

  ''മൂത്തമകള്‍ പത്മയും ഇളയവള്‍ കമലയും തമ്മില്‍ എട്ടു വയസ്സിന്റെ വ്യത്യാസമാണുള്ളത്. പത്മ എല്ലാം കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ മിടുക്കിയാണ്. പഠനത്തിന്റെ കാര്യത്തില്‍ മാത്രമാണ് പത്മയെ സഹായിക്കാനുള്ളത്. കമലയുടെ കാര്യം വന്നപ്പോള്‍ എല്ലാം ഇനി ഒന്നേയെന്നു തുടങ്ങണമല്ലോ എന്നു മാത്രമായിരുന്നു ആശങ്ക. കുട്ടികള്‍ തമ്മില്‍ ഇത്രയും പ്രായവ്യത്യാസമുള്ളത് നന്നായെന്നാണ് എനിക്കു തോന്നുന്നത്. കാരണം ഈ വ്യത്യാസമുള്ളതു കൊണ്ടുതന്നെ പൊതുവേ കണ്ടു വരുന്ന സിബ്ലിങ് റൈവല്‍റി ഇവര്‍ക്കിടയില്‍ തീരെയില്ല.

  ഒരു കാര്യത്തിലും കമല അവളുടെ കോംപറ്റീറ്റര്‍ അല്ലെന്ന് പത്മയ്ക്ക് നന്നായറിയാം. അമ്മയോ അച്ഛനോ കുഞ്ഞാവയെ എടുക്കുന്നതും കൊഞ്ചിക്കുന്നതുമൊന്നും പത്മയ്‌ക്കൊരു പ്രശ്‌നമേയില്ലെന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്. കുഞ്ഞുവാവയെ കാണാന്‍ വരുന്നവര്‍ പത്മയ്ക്ക് കൂടി സമ്മാനങ്ങളുമായി വരാറുണ്ട്. അവിടെ പത്മയുടെ വേര്‍ഷനാണ് രസകരം. അമ്മേ എനിക്ക് ഫീല്‍ ചെയ്യുമെന്നാണ് അവരുടെ വിചാരം. കുഞ്ഞാവ ഉണ്ടായതില്‍ ഏറ്റവും സന്തോഷം പത്മയ്ക്കാണ്. ഒരു കുഞ്ഞാവയെ തനിക്ക് കിട്ടിയെന്ന് വിശ്വാസിക്കാന്‍ പറ്റുന്നില്ലെന്നാണ് അവള്‍ പറയുന്നത്.

  ആ നടൻ ഇന്ന് കത്രീനയുടെ ഭര്‍ത്താവായി; അഞ്ചാറ് വര്‍ഷം മുന്‍പ് വിക്കിയെ സിനിമയില്‍ നിന്ന് പുറത്താക്കിയത് ദീപികയോ?

  അവളെ സംബന്ധിച്ച് അതൊന്നും ഒരു വിഷയമല്ല. അതേ സമയം ഇതുപോലെ കുഞ്ഞുങ്ങളെ കാണാന്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി അശ്വതി പറഞ്ഞിരുന്നു. പല വീടുകളിലും മുതിര്‍ന്ന കുട്ടികള്‍ കൂടി ഉണ്ടാവും. അങ്ങനെ വരുമ്പോള്‍ സമ്മാനങ്ങള്‍ മാതാപിതാക്കളെയാണ് ഏല്‍പ്പിക്കേണ്ടത്. കുട്ടികളുടെ മുന്നില്‍ വെച്ച് സമ്മാനങ്ങള്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരാള്‍ക്ക് മാത്രം സമ്മാനം കൊടുക്കുമ്പോള്‍ മറ്റേ കുഞ്ഞിന് സങ്കടമായിരിക്കും വരിക എന്നും നടി പറയുന്നു.

  ഭർത്താവ് വന്നാലും മോഹൻലാലിന്റെ നായിക വേഷം ഉപേക്ഷിക്കില്ല', കാരണം പറഞ്ഞ് നടി ഇന്ദ്രജ

  പേരന്റിങ് ഉത്തരവാദിത്തമാണോന്ന് ചോദിച്ചാല്‍ അശ്വതി ശ്രീകാന്തിന് പറയാനുള്ളതിങ്ങനെയാണ്. പത്മ ജനിച്ചതിന് ശേഷം തനിക്ക് ദേഷ്യം കൂടുതലായിരുന്നു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, ഉറക്കക്കുറവ്, ജോലി, ഇതെല്ലാം ചേര്‍ന്നതാവാം. പെട്ടെന്ന് ഉച്ചത്തില്‍ സംസാരിക്കുകയോക്കെ ചെയ്യുമായിരുന്നു. പക്ഷേ കുഞ്ഞിനോട് ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ല. പേരന്റിങ് വളരെ ഉത്തരവാദിത്തമുള്ള കാര്യമാണ്. കുട്ടികള്‍ കുറുമ്പ് കാണിക്കുമ്പോള്‍ പല മാതാപിതാക്കളും പെട്ടെന്നുള്ള ദേഷ്യത്തിന് അടിക്കാറുണ്ട്. പിന്നീട് കുറ്റബോധം തോന്നുമെന്നും'' അശ്വതി വ്യക്തമാക്കുന്നു.

  എത്ര പടത്തിന്റെ സെക്കന്‍ഡ് പാര്‍ട്ടാണ് എടുക്കാനുള്ളത്? ബോസിൽ സംവിധാനം ചെയ്താൽ മതിയെന്ന് ടൊവിനോ

  English summary
  Chakkappazham Fame Aswathy Sreekanth Opens Up About Parenting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X