കൂട്ടുകാരികളുടെ നടുക്ക് ഇരിക്കുന്ന ദിലീപ്; ഗോപാലകൃഷ്ണന്‍ എന്ന പേര് അന്വര്‍ഥമായത് അപ്പോഴാണെന്ന് താരം
ദിലീപും നാദിര്‍ഷയും തമ്മിലുള്ള സൗഹൃദം എല്ലാ കാലത്തും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് മിമിക്രിയിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ ഒരുമിക്കുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ മൂന്നാല് സിനിമകള്‍ പിറന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ദിലീപ് നായകനായി എത്തുന്നത്. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ദിലീപ് നിരവധി അഭിമുഖങ്ങളിലാണ് പങ്കെടുക്കുന്നത്.
സിനിമയ്ക്ക് വേണ്ടി എടുത്ത കഷ്ടപ്പാടുകളെ കുറിച്ചാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കിയത്. ഒപ്പം കോളേജില്‍ പഠിക്കുന്ന കാലത്ത് തല്ലുകൊള്ളിയായി നടന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നു. മാത്രമല്ല ഇന്നും ആ സൗഹൃദമൊക്കെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ദിലീപ് പറയുന്നത്.

നാദിര്‍ഷയും ദിലീപും ഒരുമിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയാണ്. 'ഒരാള്‍ സംവിധായകന്‍ ആവുന്നു, ഒരാള്‍ നടനാവുന്നു. സിനിമയെ സ്‌നേഹിച്ച് നടന്ന, സിനിമയില്‍ എന്തെങ്കിലും ആവണമെന്ന് കരുതിയ പഴയ രണ്ട് പേര്‍ ഒരു ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒന്നിച്ചു. മുപ്പത്തിനാല് വര്‍ഷം എടുത്തു ഒരുമിക്കാന്‍. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നവര്‍ ആയത് കൊണ്ട് ഇത്രയും വര്‍ഷത്തെ ഗ്യാപ് ഫീല്‍ ചെയ്യില്ല. നല്ല സിനിമ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അത് പ്രേക്ഷകരെ ചിരിപ്പിക്കുന്നത് ആയിരിക്കണം. എല്ലാം ഒത്തുവന്ന കഥാപാത്രം കിട്ടിയപ്പോഴാണ് ഒത്തിരി ആലോചിച്ച് ഇത് ചെയ്തത്.

തന്റെ കോളേജ് കാലഘട്ടത്തെ കുറിച്ചും ദിലീപ് തുറന്ന് സംസാരിച്ചിരുന്നു. 'മഹാരാജാസ് കോജേളിനേക്കാളും തല്ലുകൊള്ളി ആയിരുന്നത് യൂ സി കോളേജില്‍ പഠിക്കുമ്പോഴായിരുന്നു. മഹാരാജാസില്‍ മൂന്നു വര്‍ഷം പഠിച്ചിട്ടുണ്ടെങ്കിലും ആകെ മൂന്നു ദിവസം മാത്രമായിരിക്കും അവിടെ പോയിട്ടുള്ളത്. ഞാന്‍ എന്റെ ക്ലാസില്‍ കയറിയപ്പോള്‍ എന്നെ പുറത്താക്കി. കാരണം മിക്കപ്പോഴും ഞാന്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലാസില്‍ ആയിരുന്നു. അവിടെ കാണാന്‍ കൊള്ളാവുന്ന കുട്ടികള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ആ കൂട്ടുകാരികളുമൊക്കെ ആയി സൗഹൃദമുണ്ട്.

ഒരിക്കല്‍ ഒരു സാറ് വന്നിട്ട് നോക്കുമ്പോള്‍ കൂട്ടുകാരികളുടെ നടക്ക് ഞാന്‍ മാത്രം ഇരുന്നു തമാശകളൊക്കെ പറയുകയാണ്. ഗോപാലകൃഷ്ണന്‍ എന്ന പേര് ഇപ്പോഴാണ് അന്വര്‍ഥമാവുന്നത് എന്നാണ് സാര്‍ പറഞ്ഞത്. ആ സുഹൃത്തുക്കള്‍ ഇപ്പോഴും ജീവിതത്തില്‍ ഉണ്ട്. വിഷമം ഉണ്ടാക്കിയ കാര്യം. അതില്‍ രണ്ടുപേര്‍ ഞങ്ങളെ വിട്ടുപോയി എന്നതാണ്. അതൊക്കെ വളരെയധികം വേദന ഉണ്ടാക്കിയ കാര്യങ്ങളാണെന്നും ദിലീപ് പറയുന്നു. ജീവിതത്തില്‍ അത്രയും പ്രധാന്യമുള്ള ഒരു സുഹൃത്തായിരുന്നു അത്. പെട്ടെന്നൊരു ദിവസം അവരുടെ വേര്‍പാടിനെ കുറിച്ചാണ് അറിയുന്നത്.
Recommended Video

മക്കള്‍ സിനിമ എടുക്കാമെന്ന് പറഞ്ഞാല്‍ അച്ഛനായ ദിലീപ് എടുത്ത് കൊടുക്കുമോ എന്നതായിരുന്നു അവതാരക ചോദിച്ചത്. അങ്ങനെ പെട്ടെന്ന് എടുക്കാന്‍ പറ്റുന്നതല്ലല്ലോ സിനിമ എന്ന് ദിലീപ് തിരിച്ച് ചോദിക്കുന്നു. എവിടെ പോയി ഒളിച്ചാലും സിനിമയില്‍ അഭിനയിക്കേണ്ട ആളാണെങ്കില്‍ അദ്ദേഹത്തെ കൊണ്ട് വരിക തന്നെ ചെയ്യും. അതിനെ പറ്റിയൊന്നും നമുക്ക് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ദിലീപ് പറയുന്നത്. അതേ സമയം കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയ്ക്ക് വേണ്ടി കുടവയറൊക്കെ ഉണ്ടാക്കേണ്ടി വന്നുവെന്നാണ് താരം വ്യക്തമാക്കുന്നത്. വയറ് ചാടുന്നതിന് വേണ്ടി ചോറാണ് കൂടുതല്‍ കഴിച്ചത്. ഫിറ്റ് ആയിരുന്ന വയറൊക്കെ അങ്ങനെ ചാടി തുടങ്ങി. ഇപ്പോള്‍ സിനിമയുടെ പ്രൊമോഷനുമൊക്കെയായി വന്നതോടെ ഫുള്‍ ക്ഷീണമായി പോയെന്നും നടന്‍ പറയുന്നു.


Click it and Unblock the Notifications











