twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീയുടെ ശബ്ദത്തിന് വേണ്ടിയാണ് ദിലീപ് ബുദ്ധിമുട്ടിയത്; മായമോഹിനിയിലെ വെല്ലുവിളിയെ കുറിച്ച് താരം

    |

    ഏറെ കാലത്തിന് ശേഷം ദിലീപ് നായകനായി അഭിനയിച്ച സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ദിലീപിന്റെ ആത്മാര്‍ഥ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയാണ് ന്യൂയറിന് റിലീസ് ചെയ്തത്. കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ച് എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സിനിമയില്‍ പ്രായം കൂടിയ മനുഷ്യനെ അവതരിപ്പിച്ച് വ്യത്യസ്തനാവാന്‍ ദിലീപിന് സാധിച്ചു.

    കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും മുടി മൊട്ടയടിക്കുകയുമൊക്കെ ചെയ്തിരുന്നു. പല അഭിമുഖങ്ങളിലായി തന്റെ മേക്കോവറിനെ കുറിച്ച് ദിലീപ് സംസാരിച്ച് കഴിഞ്ഞു. അതേ സമയം കേശു എന്ന കഥാപാത്രത്തിന് ശബ്ദം കൊടുത്തതിനെ പറ്റിയാണ് നടനിപ്പോള്‍ വെളിപ്പെടുത്തിയത്. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് കേശുവിന് നല്‍കിയ ശബ്ദവും ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ വെല്ലുവിളി നിറഞ്ഞത് ഏതായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയത്.

    കഥാപാത്രങ്ങളുടെ ശബ്ദം മാറ്റുന്നതിനെ കുറിച്ച് ദിലീപ്

    'കേശുവിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് പൊങ്ങി നില്‍ക്കുന്ന പല്ലൊക്കെ വെച്ചിട്ടാണ്. കേശുവിന്റെ മാനറിസങ്ങളും മറ്റുമൊക്കെ മുന്‍നിര്‍ത്തിയാണ് ശബ്ദം നല്‍കിയത്. ചാന്ത്‌പൊട്ട് ചെയ്തപ്പോള്‍ വേറെ ടൈപ്പ് ആയിരുന്നു. കുഞ്ഞിക്കൂനന്‍ ചെയ്തപ്പോഴും വേറെ ശബ്ദമായിരുന്നു. മായമാഹിനിയിലെ പെണ്ണ് വേഷം വന്നപ്പോഴും വേറെ വോയിസ് ആയിരുന്നു. ശബ്ദം കിട്ടാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ഡബ്ബിങ് തിയറ്ററില്‍ കയറാതെ ഇരുന്നതും എങ്ങനെ ഡബ്ബ് ചെയ്യും എന്ന് വിഷമിച്ചിരുന്ന സിനിമ മായമോഹിനി ആയിരുന്നു എന്നാണ് ദിലീപ് പറയുന്നത്.

    സ്വന്തം സഹോദരന്‍ കാമുകനാണെന്ന് പറഞ്ഞവരുണ്ട്; തന്റെ കഥകള്‍ കേട്ട് കരഞ്ഞുറങ്ങിയ നാളുകളെ കുറിച്ച് നടി രവീണ ടണ്ടൻസ്വന്തം സഹോദരന്‍ കാമുകനാണെന്ന് പറഞ്ഞവരുണ്ട്; തന്റെ കഥകള്‍ കേട്ട് കരഞ്ഞുറങ്ങിയ നാളുകളെ കുറിച്ച് നടി രവീണ ടണ്ടൻ

    സ്ത്രീ ശബ്ദത്തിന് വേണ്ടി ടെൻഷനടിച്ചെന്ന് ദിലീപ്

    അവസാനമാണ് ആ ഫീമെയില്‍ വോയിസിന്റെ ട്യൂണ്‍ കിട്ടിയത്. അഭിനയിക്കുന്ന സമയത്ത് ആണ്‍ ശബ്ദത്തില്‍ തന്നെയായിരുന്നില്ല സംസാരിച്ചത്. എക്‌സ്പ്രഷനും ലിപും മാത്രമാണ് അന്നേരം ശ്രദ്ധിച്ചിട്ടുള്ളത്. വോയിസിന് പ്രധാന്യം കൊടുത്തിരുന്നില്ല. ഇതിന് മാച്ച് ആവുന്ന ശബ്ദം പിന്നീട് ഡബ്ബിംഗിന് വരുമ്പോഴാണ് നോക്കിയത്. സാധാരണ ഒരു പെണ്‍കുട്ടിയെ കൊണ്ട് വേണമെങ്കില്‍ ഡബ്ബ് ചെയ്യിപ്പിക്കാമായിരുന്നു. പക്ഷേ അതല്ല, ഇയാള് തന്നെയാണല്ലോ ആ ബാക്കി സിനിമയിലെ കഥാപാത്രവും ചെയ്യുന്നത്. അതുകൊണ്ടാണ് ശബ്ദം മാറ്റാത്തത് എന്നാണ് ദിലീപ് പറയുന്നത്.

    നടി ചാന്ദ്‌നിയുമായി ഒളിച്ചോടിയത് വിദേശത്തേക്ക്; പ്രണയിക്കുമ്പോള്‍ 5 ലവ് ലെറ്റര്‍ എങ്കിലും തന്നിട്ടുണ്ടാവുമെന്ന് നടിനടി ചാന്ദ്‌നിയുമായി ഒളിച്ചോടിയത് വിദേശത്തേക്ക്; പ്രണയിക്കുമ്പോള്‍ 5 ലവ് ലെറ്റര്‍ എങ്കിലും തന്നിട്ടുണ്ടാവുമെന്ന് നടി

    Recommended Video

    Nadirshah talks about Keshu Ee Veedinte Nathan
    വേറിട്ട കഥാപാത്രങ്ങളിലൂടെ ദിലീപ് ഞെട്ടിക്കുന്നു

    വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ച് പറ്റാന്‍ ദിലീപിന് സാധിച്ചിരുന്നു. മായമോഹിനി എന്ന ചിത്രത്തില്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് താരം അഭിനയിച്ചത്. അതില്‍ പ്രധാനം മോഹിനി എന്ന സ്ത്രീ വേഷമായിരുന്നു. ശരിക്കും പെണ്ണുങ്ങളെ പോലെയാവാന്‍ ശരീരത്തിലെ രോമങ്ങള്‍ വടിച്ച് കളയുകയും നഖം നീട്ടുകയും തുടങ്ങി ഒത്തിരി കഠിനാധ്വാനം ദിലീപിന് നടത്തേണ്ടതായി വന്നിരുന്നു. അതിനെക്കാളേറെ വെല്ലുവിളി ശബ്ദം നല്‍കുന്നതാണെന്നാണ് പുതിയൊരു അഭിമുഖത്തില്‍ ജനപ്രിയനായകന്‍ വ്യക്തമാക്കുന്നത്.

    ബാബു ആന്റണി മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിന് മുന്‍പ്; ഇന്നും പവര്‍സ്റ്റാര്‍ അദ്ദേഹം തന്നെയാണെന്ന് ആരാധകരുംബാബു ആന്റണി മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിന് മുന്‍പ്; ഇന്നും പവര്‍സ്റ്റാര്‍ അദ്ദേഹം തന്നെയാണെന്ന് ആരാധകരും

    Read more about: dileep ദിലീപ്
    English summary
    Dileep Opens Up How Mayamohini Movie Character Troubled Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X