പപ്പയെ എൻ്റെ ചുമലിൽ താങ്ങുന്നത് വരെ അദ്ദേഹം മരിച്ചുവെന്ന് വിശ്വസിച്ചില്ല; ബിഗ് ബോസ് അനുഭവം പറഞ്ഞ് ഡിംപല്‍
ബിഗ് ബോസ് ഷോയുടെ തുടക്കത്തില്‍ വലിയ ജനപ്രീതി ലഭിച്ച താരമാണ് ഡിംപല്‍ ഭാല്‍. പിന്നീട് ഡിംപല്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് ബാല്യകാല സുഹൃത്തായ ജൂലിയറ്റിന്റെ മരണത്തെ കുറിച്ച് താരം പറഞ്ഞതോടെ ആയിരുന്നു. ബിഗ് ബോസ് ഷോയില്‍ കൂട്ടുകാരിയുടെ വേര്‍പാടിനെ പറ്റിയുള്ള കഥ പറയാനായി ടാറ്റൂ ചെയ്തുവെന്നും സുഹൃത്തിന്റെ അമ്മയെ കാണാന്‍ പോയതൊക്കെ ഡിംപല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്‌തെന്നുമെക്കെ ആയിരുന്നു ആരോപണങ്ങള്‍. എന്നാല്‍ അങ്ങനെ സിംപതി കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നാണ് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ മറുപടിയായി ഡിംപല്‍ നല്‍കിയിരിക്കുന്നത്. ഒപ്പം അപ്രതീക്ഷിതമായിട്ടുള്ള പപ്പയുടെ വേര്‍പാടിനെ കുറിച്ചും ബിഗ് ബോസിനുള്ളിൽ നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളിയെ കുറിച്ചും താരം പറയുന്നു.
'എന്റെ കൂട്ടുകാരിയുടെ മരണത്തെ കുറിച്ചു അവിടെ പറഞ്ഞതിനെയാണ് എന്റെ സ്ട്രാറ്റര്‍ജി എന്ന് വിളിച്ചത്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇരുപതു വര്‍ഷമായി എന്റെ മനസ്സില്‍ കിടക്കുന്ന ഒരു മുറിവ് എങ്ങനെയാണ് സ്ട്രാറ്റര്‍ജി ആകുന്നതെന്ന് ഡിംപല്‍ ചോദിക്കുന്നു. അതെ ഷോയില്‍ ഒരുപാട് പേര് അവരുടെ സുഹൃത്തിന്റെ മരണത്തെ പറ്റിയും, സ്വന്തം അപകടത്തെ പറ്റിയും ഒക്കെ പറഞ്ഞിരുന്നു. അതെല്ലാം അവരുടെ കഠിനമായ ജീവിത കഥയാണ്. പക്ഷേ ഞാന്‍ പറഞ്ഞപ്പോള്‍ അത് ഗെയിം പ്ലാന്‍ ആയെന്നും താരം പറയുന്നു.

ബിഗ് ബോസ് ഷോ നടക്കുന്നതിനിടയിലാണ് ഡിംപലിന്റെ പിതാവ് മരിക്കുന്നത്. അന്ന് പ്രേക്ഷകരെയും സഹമത്സരാര്‍ഥികളെയുമൊക്കെ ഈ വാര്‍ത്ത വലിയതായി വേദനിപ്പിച്ചിരുന്നു. പപ്പയുടെ വേര്‍പാടിനെ കുറിച്ച് ഡിംപല്‍ സംസാരിച്ചിരുന്നു. 'എന്റെ പപ്പ മരിച്ചു എന്ന് വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. പപ്പയെ എന്റെ ചുമലില്‍ താങ്ങുന്നത് വരെ ഞാന്‍ അത് വിശ്വസിച്ചില്ല. എന്റെ ലോകം ഇടിഞ്ഞു പോയത് പോലെ തോന്നി. ഡിംപല്‍ എന്ന വ്യക്തി അവസാനിച്ചു എന്നാണ് അന്നേരം തോന്നിയത്. പപ്പ ആയിരുന്നു എന്റെ എല്ലാം. എന്റെ അസുഖത്തെ കുറിച്ചുള്ള എപ്പിസോഡുകള്‍ അദ്ദേഹം കണ്ടിട്ടുണ്ടാവും എന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം. എനിക്ക് ഒന്നുമില്ല പപ്പ. ഞാന്‍ ഓക്കേ ആണെന്ന് എനിക്ക് അദ്ദേഹത്തോട് പറയാന്‍ കഴിഞ്ഞില്ലെന്നും ഡിംപല്‍ പറയുന്നു.

ക്യാന്‍സര്‍ സര്‍വൈവര്‍ എന്ന ലേബല്‍ കൂടി മുന്‍നിര്‍ത്തിയാണ് ഡിംപല്‍ ബിഗ് ബോസിലേക്ക് വരുന്നത്. എന്നാല്‍ അസുഖം ഒരു ഗെയിം പ്ലാന്‍ ആക്കിയെന്ന ആരോപണം വീടിനുള്ളിലും ഉണ്ടായിരുന്നു എന്നാണ് താരമിപ്പോള്‍ വെളിപ്പെടുത്തുന്നത്. 'എന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ വെച്ച് ഞാന്‍ എന്തിനാണ് വീടിനുള്ളില്‍ സിംപതി ഉണ്ടാക്കാന്‍ നോക്കണം? അത് എന്റെ വേദന കുറയ്ക്കുമോന്ന് ഡിംപല്‍ ചോദിക്കുന്നു. മാത്രമല്ല ബിഗ് ബോസിനുള്ളില്‍ തന്നെ ഏറ്റവും കൂടുതല്‍ അലട്ടിയത് അസുഖത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ കമന്റുകള്‍ ആയിരുന്നു.
മറ്റുള്ളവര്‍ക്ക് എന്റെ ശരീരത്തിലുള്ള പാടുകള്‍ ആളുകളെ കാണിക്കാന്‍ വേണ്ടിയുള്ള പഴയൊരു പാട് മാത്രം ആയിരിക്കും. എന്നാല്‍ എനിക്കത് ഞാന്‍ കടന്നു പോയ കഷ്ടതകളാണെന്ന് എന്നും എന്നെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്. ഇതിനെക്കുറിച്ച് ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചയുണ്ടായപ്പോള്‍ ദൈവമേ ഇത് എന്റെ വീട്ടിലുള്ളവര്‍ കാണുമല്ലോ എന്നതായിരുന്നു എന്റെ ആദ്യത്തെ പേടി. ജീവിതത്തിലെ എന്ത് കാര്യവും സ്‌ട്രോങ്ങ് ആയി നേരിടാറുള്ള പപ്പ കരഞ്ഞത് ഒരു തവണ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. അത് എന്റെ രോഗ വിവരം അറിഞ്ഞപ്പോഴാണെന്നും ഡിംപല്‍ വ്യക്തമാക്കുന്നു.


Click it and Unblock the Notifications











