ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
ദുല്‍ഖര്‍ സല്‍മാന് ഇത് ആഘോഷങ്ങളുടെ മാസമാണ്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തുടര്‍ച്ചയുമായെത്തിയത് വ്രതശുദ്ധിയുടെ റംസാന്‍ മാസത്തിലേക്ക്. റംസാന്‍ വ്രതം മൂപ്പതും തികച്ച് ഈദുല്‍ഫിത്തറിന് തയ്യാറെടുക്കുമ്പോഴാണ് വിക്രമാദിത്യന്‍ തിയേറ്ററിലെത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന് നല്ല അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ബാപ്പയുടെ മംഗ്ലീഷിനും നല്ല അഭിപ്രായങ്ങള്‍ വരുന്നു. മത്സര കണ്ണുകൊണ്ടല്ലാതെ രണ്ട് ചിത്രങ്ങളും സിനിമാ ആസ്വാദകര്‍ സ്വീകരിച്ചു.
ചൊവ്വാഴ്ച്ച ഈദ്, മമ്മൂട്ടി കുടുംബത്തിൽ ആഘോഷം തന്നെ. അതിനിടയില്‍ മറ്റൊന്നു കൂടെയുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍. ജൂണ്‍ 28, അതായത് ഇന്ന് ദുല്‍ഖറിന് 27 വയസ്സ് തികയുകയാണ്. സെക്കന്റ് ഷോയിലൂടെ വെള്ളിത്തിരയിലെത്തിയ ദുല്‍ഖര്‍ ഇപ്പോള്‍ വിക്രമാദിത്യന്റെ വിജയം ആഘോഷിക്കുകയാണ്. ഈ രണ്ട് ചിത്രങ്ങള്‍ക്കിടയില്‍ കടന്നു പോയ ദുല്‍ഖറിന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച്.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
മമ്മൂട്ടിയുടെ മകന്‍ എന്ന് പറഞ്ഞു കൊണ്ട് മാത്രമാണ് ദുല്‍ഖറിന്റെ വിശേഷം തുടങ്ങുന്നത്. അച്ഛന്റെ മകന്‍ തന്നെ എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സിനിമകളിലൂടെ

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
സെക്കന്റ് ഷോയ്ക്ക് മുന്നേ പല സംവിധായകരും ദുല്‍ഖറിനെ സിനിമയിലേക്ക് വിളിച്ചിരുന്നു. ഋതു എന്ന ചിത്രത്തിന് വേണ്ടി ശ്യാമ പ്രസാദും ഒരു തമിഴ് സിനിമയ്ക്ക വേണ്ടി ലിങ്കുസ്വാമിയും വിളിച്ചു. എന്നാല്‍ പഠനം കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിക്കുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
ഒടുവില്‍ സെക്കന്റ് ഷോയിലൂടെ വെള്ളിത്തിരയിലെത്തി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയില്‍ ഒരു ഗ്യാങ്‌സ്റ്ററായാണ് അഭിനയിച്ചത്. സണ്ണി വെയിന്‍, ഗൗതമി മേനോന്‍, തുടങ്ങിയ പുതുമുഖങ്ങളായിരുന്നു താരങ്ങള്‍. സിനിമ 100 ദിവസം തിയേറ്ററില്‍ ഓടി

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 2012 ലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ്.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
സിനിമയിലേക്ക് വന്നത് 2012 ലാണ്. ആ വര്‍ഷം മൂന്ന് സിനിമകളില്‍ അഭിനയിച്ചു. തീവ്രമാണ് മൂന്നാമത്തെ സിനിമ. ഇതിലൂടെ ദുല്‍ഖറിന്റെ ഗെറ്റപ്പ് ആകെ മാറി.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ഡേസി എന്ന എബിസിഡിയിലൂടെ ദുല്‍ഖര്‍ കേരളത്തിന്റെ യൂത്ത് ഐക്കണായി മാറുകയായിരുന്നു. ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ പിന്നണി ഗാനരംഗത്തേയ്ക്ക് മാറുകയും ചെയ്തു.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
അഞ്ച് സുന്ദരികള്‍ക്ക് ശേഷം അഭിനയിച്ച, സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നിരുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
പട്ടം പോലെ, സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയമായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
അതിനിടിയല്‍ ദുല്‍ഖര്‍ തമിഴിലേക്ക് അരങ്ങേറ്റവും നടത്തി. മലയാളത്തിലും തമിഴിലു ഒരുമിച്ച് ചിത്രീകരിച്ച ചിത്രത്തിന് തമിഴില്‍ 'വായ്മൂടി പേസുവോം' എന്നായിരുന്നു സിനിമയുടെ പേര്.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ ദുല്‍ഖറിന്റെ തിരിച്ചുവരവാണ് കണ്ടത്. ചിത്രത്തിന്റെ വിജയാഘോഷം ഇപ്പോഴും നിലച്ചിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
ഇപ്പോള്‍ വിക്രമാദിത്യനില്‍ വന്നുനില്‍ക്കുകയാണ് ദുല്‍ഖര്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
ദുല്‍ഖറിന്റെ അടുത്ത ചിത്രമാണ് ഞാന്‍. രഞ്ജിത്താണ് സംവിധായകന്‍. ന്യൂ ജനറേഷന്‍ എന്ന ടാഗില്‍ നിന്ന് മാറി ലാല്‍ ജോസ്, രഞ്ജിത്ത് ചിത്രങ്ങളിലൂടെയാണ് പതിയ ഗെറ്റപ്പ് കൊടുക്കുകയാണ് അഭിനയത്തിന്

ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആഘോഷത്തില്‍
അമല്‍ സൂഫിയയാണ് ദുല്‍ഖറിന്റെ ഭാര്യ. 2011 ലാണ് വിവാഹം കഴിഞ്ഞത്.


Click it and Unblock the Notifications