പിറന്നാള്‍ സമ്മാനമായി നസ്‌റിയയ്ക്ക് ഫഹദ് എന്ത് നല്‍കും?
ഡിസംബര്‍ 20, ഇന്ന് നസ്‌റിയ നസീമിന്റെ, അല്ല നസ്‌റിയ ഫഹദ് ഫാസിലിന്റെ ജന്മദിനമാണ്. ഇതുവരെയുള്ള പിറന്നാളുകളില്‍ നിന്ന് മാറി ഈ വര്‍ഷത്തെ ജന്മദിനം എന്തുകൊണ്ടും പ്രത്യേകതകളുള്ളതാണ്. വിവാഹം കഴിഞ്ഞ് ആദ്യത്തെ ജന്മദിനാഘോഷം. വിവാഹമേ പൂര്‍ണ സ്വകാര്യതയാക്കിയ ഫഹദിനും നസ്‌റിയയ്ക്കും പിറന്നാളാഘാഷവും അങ്ങനെയായിരിക്കുമല്ലോ. പക്ഷെ നസ്‌റിയയ്ക്ക് ഫഹദ് എന്ത് പിറന്നാള്‍ സമ്മാനം നല്‍കുമെന്നത് ചോദ്യമാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
വിവാഹ ദിനത്തില്‍ ഫഹദ് നസ്‌റിയയ്ക്ക് നല്‍കിയ ഡയമണ്ട് നെക്ലേസ് വാര്‍ത്തകള്‍ ഇടം പിടിച്ചിരുന്നു. വിവാഹത്തിന് മുമ്പ് നസ്‌റിയയ്ക്ക് വേണ്ടി ഫഹദ് മിനി കൂപ്പര്‍ കാറുവാങ്ങിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയൊക്കെ നോക്കുമ്പോള്‍ കാര്യമായ ഒരു സമ്മാനം എന്തായാലും ഈ റൊമാന്റിക് ഹീറോ തന്റെ ഭാര്യയ്ക്ക് നല്‍കാതിരിക്കില്ല. അതെന്തോ ആവട്ടെ, ഇപ്പോള്‍ നമുക്കൊന്ന് നസ്‌റിയയുടെ പിന്നിട്ട വഴികള്‍ നോക്കാം.

പിറന്നാള്‍ സമ്മാനമായി നസ്‌റിയയ്ക്ക് ഫഹദ് എന്ത് നല്‍കും?
നസീമിന്റെയും ബീനയുടെയും മകളായി ജനിച്ച നസ്‌റിയ അഭിനയരംഗത്തെത്തിയത് ആങ്കറിങ്ങിലൂടെയാണ്. ഏഷ്യനെറ്റില്‍ സ്ംപ്രേക്ഷണം ചെയ്തിരുന്ന മഞ്ച്സ്റ്റാര്‍ സിംഗറാണ് നസ്‌റിയയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്.

പിറന്നാള്‍ സമ്മാനമായി നസ്‌റിയയ്ക്ക് ഫഹദ് എന്ത് നല്‍കും?
പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് പ്രമാണി, ഒരുനാള്‍ വരും എന്നീ ചിത്രങ്ങളിലും ബാലതാരമായി പ്രത്യക്ഷപ്പെട്ടു.

പിറന്നാള്‍ സമ്മാനമായി നസ്‌റിയയ്ക്ക് ഫഹദ് എന്ത് നല്‍കും?
മാഡ് ഡാഡി എന്ന ചിത്രത്തിലൂടെയാണ് നായികയായിള്ള നസ്‌റിയയുടെ തുടക്കം. മാഡ് ഡാഡ് എന്ന ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നെങ്കിലും നസ്‌റിയ എന്ന നായികയുടെ കഴിവ് അംഗീകരിച്ച സിനിമാ ലോകം പിന്നെയും നല്ല വേഷങ്ങള്‍ നല്‍കി നസ്‌റിയയെ വിളിച്ചു

പിറന്നാള്‍ സമ്മാനമായി നസ്‌റിയയ്ക്ക് ഫഹദ് എന്ത് നല്‍കും?
നേരത്തിലൂടെ നസ്‌റിയയുടെ നേരവും തെളിഞ്ഞു. തമിഴിലും മലയാളത്തിലും ഒരുമിച്ചിറങ്ങിയ ചിത്രം രണ്ട് ഇന്റസ്ട്രിയിലും നസ്‌റിയ നസീമിന് പേര് നല്‍കിക്കൊടുത്തു

പിറന്നാള്‍ സമ്മാനമായി നസ്‌റിയയ്ക്ക് ഫഹദ് എന്ത് നല്‍കും?
പെട്ടന്നായിരുന്നു നസ്‌റിയയുടെ വളര്‍ച്ച. തമിഴില്‍ നിന്നും ഒത്തിരി ചിത്രങ്ങള്‍ വന്നു. പക്ഷെ തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂ. ധനുഷിനൊപ്പമുള്ള നയ്യാണ്ടി പരാജയമായിരുന്നെങ്കിലും രാജാറാണി ഹിറ്റായി. തിരുമണം എന്നു നിക്കാഹാണ് മറ്റൊരു തമിഴ് ചിത്രം. വായിമൂടി പേസുവോം എന്ന ദ്വിഭാഷ ചിത്രവും ഇക്കൂട്ടതിലുണ്ട്

പിറന്നാള്‍ സമ്മാനമായി നസ്‌റിയയ്ക്ക് ഫഹദ് എന്ത് നല്‍കും?
വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ നസ്‌റിയ അഭിനയിച്ചുള്ളൂ. പക്ഷെ എല്ലാം ഹിറ്റും അതിന് മുകളിലും കൈവരിച്ചു. സലാല മൊബൈല്‍സ്, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം എന്നീ ചിത്രങ്ങളിലാണ് നസ്‌റിയ ഇതുവരെ അഭിനയിച്ചത്.

പിറന്നാള്‍ സമ്മാനമായി നസ്‌റിയയ്ക്ക് ഫഹദ് എന്ത് നല്‍കും?
പത്തൊമ്പതാം വയസ്സില്‍ നസ്‌റിയ നസീം വിവാഹിതയായി. മലയാളത്തില്‍ മിന്നി നില്‍ക്കുന്ന ഫഹദ് ഫാസിലുമായി വിവാഹം ഉറപ്പിച്ചതും ഇത് നടന്നതുമൊക്കെ പെട്ടന്നായിരുന്നു. പ്രണയവിവാഹമല്ലെന്ന് പ്രത്യേകം പറയാം. ഇപ്പോള്‍ തീര്‍ത്തുമൊരു കുടുംബിനിയായി കഴിയുന്ന നസ്‌റിയ വിവാഹ ശേഷം അഭിനയത്തിനും ഇടവേള നല്‍കി.


Click it and Unblock the Notifications