»   » വിശ്വസിച്ചാലും ഇല്ലെങ്കിലും, ശ്രീദേവിക്ക് വയസ്സ്50

വിശ്വസിച്ചാലും ഇല്ലെങ്കിലും, ശ്രീദേവിക്ക് വയസ്സ്50

Posted By:
Subscribe to Filmibeat Malayalam

ശ്രീദേവിക്ക് അമ്പത് വയസ്സോ? അതെ, ദേവരാഗം മൂളി മലയാളികളെ ആനന്ദത്തില്‍ ആറാടിച്ച ഇന്ത്യയിലെ എക്കാലത്തെയും ജനകീയ നായികയായ ശ്രീദേവിക്ക് അമ്പത് വയസ്സ് തികയുകയാണ്. ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന പരസ്യവാചകം അച്ചട്ടാണ് ശ്രീദേവിയുടെ കാര്യത്തില്‍. ആളെ കണ്ടാല്‍ ഇപ്പോളും 30കള്‍ക്കപ്പുറം ആരും പറയില്ല.

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ എണ്ണം പറഞ്ഞ ചിത്രങ്ങളിലൂടെയാണ് ശ്രീദേവി ആരാധകരുടെ പ്രിയതാരമായത്. കോമഡിയും സീരിയസും പ്രണയവും വിരഹവും എന്നുവേണ്ട എല്ലാ ഭാവങ്ങളും അനായാസമായി അഭിയിച്ചു ഫലിപ്പിക്കാന്‍ ശ്രീദേവിക്ക് കഴിഞ്ഞു.

തമിഴ്‌നാട്ടിലെ ശിവകാശിയില്‍ 1960 ആഗസ്ത് 13 നായിരുന്നു ശ്രീദേവിയുടെ ജനനം. നാലാം വയസ്സുമുതല്‍ സിനിമയില്‍. ഇടയ്ക്ക് വിശ്രമം. 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ സ്വപ്‌നസമാനമായ തിരിച്ചുവരവ്. 1996 ല്‍ ബോണി കപൂറുമായി വിവാഹം. ഝാന്‍വി കപൂറും ഖുശി കപൂറും മക്കള്‍.

2013 ല്‍ പരമോന്നതി സിവിലിയന്‍ ബഹുമതികളിലൊന്നായ പദ്മശ്രീ നല്‍കി രാജ്യം ശ്രീദേവിയെ ആദരിച്ചു. ദേശീയ, സംസ്ഥാന അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും വേറെ. 1970 ല്‍ പൂമ്പാറ്റയിലെ ബാലതാരത്തിനുള്ള അവാര്‍ഡ് മുതല്‍ ശ്രീദേവിയെ തേടിയെത്തിയ അംഗീകാരങ്ങള്‍ ഇങ്ങനെ പോകുന്നു.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

ആരാധകരുടെ പ്രിയ ശ്രീദേവിക്ക് ആഗസ്ത് 13 ന് 50 തികയും

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

പ്രായമേറിയാല്‍ വീര്യമേറുന്ന വീഞ്ഞുപോലെയാണ് ശ്രീദേവി. ശ്രീദേവിയുടെ കാര്യത്തില്‍ 50 വെറുമൊരു സംഖ്യ മാത്രമാണ്

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ സ്വപ്‌നം പോലൊരു തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

1960 ആഗസ്ത് 13 നായിരുന്നു ശ്രീദേവിയുടെ ജനനം. ജന്മനാട് തമിഴ്‌നാട്ടിലെ ശിവകാശി.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

നാലാമത്തെ വയസ്സുമുതല്‍ വെള്ളിത്തിരയിലുണ്ട് ശ്രീദേവി, ഏതാണ്ട് 46 വര്‍ഷം.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

സിനിമയിലെത്തി 46 വര്‍ഷമായി എന്ന് ശ്രീദേവിയെക്കണ്ടാല്‍ ആരുപറയും.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

2013 ലാണ് ശ്രീദേവിയെ തേടി പദ്മശ്രീ എത്തിയത്.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

1982 ല്‍ കമലിനൊപ്പം മൂന്നാം പിറയിലെ അഭിനയത്തിന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

അവിടുന്നിങ്ങോട്ട് ശ്രീദേവിയെ തേടിയെത്താത്ത അവാര്‍ഡുകളും പുരസ്‌കാരങ്ങളുമില്ല.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

ശ്രീദേവി എന്നുകേട്ടാല്‍ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തെ ഓര്‍ക്കാതിരിക്കുന്നത് എങ്ങനെ. അനില്‍ കപൂറായിരുന്നു ചിത്രത്തിലെ നായകന്‍.

ശ്രീദേവി @50; കണ്ടാല്‍ വെറും 30!

അരവിന്ദ് സ്വാമിയും ശ്രീദേവിയും ഒരുമിച്ച ദേവരാഗം മനോഹരമായ ഗാനങ്ങള്‍ കൊണ്ട സമ്പുഷ്ടമായിരുന്നു. പക്ഷേ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായില്ല.

English summary
Hard to believe but the ageless heroine of Indian cinema, Sridevi turns 50 today. Happy birthday to Sridevi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam