For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍ 47: ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍...

  By Aswathi
  |

  ബോളിവുഡിന്റെ എവര്‍ഗ്രീന്‍ ബാച്ചിലര്‍ സല്‍മാന്‍ ഖാന് ഇന്ന് (27-12-2013) വയസ്സ് 48. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വെള്ളിത്തിരയിലേക്കെത്തിയ സല്‍മാന്‍ ഇന്നും ബോളിവുഡ് ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ തന്നെ.

  1965ല്‍ പ്രശസ്ത ബോളിവുഡ് എഴുത്തുകാരന്‍ സലീം ഖാന്റെയും സുഷീല ഛാരക്കിന്റെയും മൂത്ത മകനായി ജനിച്ചു. 1988ല്‍ ഇറങ്ങിയ ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് മേനെ പ്യാര്‍ കിയയിലൂടെയാണ്. ഈ സിനിമയിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും സല്ലുവിന് ലഭിച്ചു. സല്‍മാന്‍ ഖാന്റെ അഭിനയ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിക്കുമ്പോള്‍...

  സല്‍മാന്‍ ഖാന്‍

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  1965ല്‍ പ്രശസ്ത ബോളിവുഡ് എഴുത്തുകാരന്‍ സലീം ഖാന്റെയും സുഷീല ഛാരക്കിന്റെയും മൂത്ത മകനായി ജനിച്ചു. അബ്ദുള്‍ റാഷിദ് സലീം സല്‍മാന്‍ ഖാന്‍ എന്നാണ് പൂര്‍ണമായ പേര്. സല്‍മാന് അഞ്ച് വയസ്സുണ്ടായിരുന്നപ്പോള്‍ പിതാവ് മറ്റൊരു വിവാഹം കഴിക്കുകയുണ്ടായി. പിതാവിന്റെ രണ്ടാം വിവാഹം വേദനിപ്പിച്ചെന്ന് സല്‍മാന്‍ പില്‍ക്കാലത്ത് പറഞ്ഞിരുന്നു.

  സിനിമയിലേക്ക്

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  1988ല്‍ ഇറങ്ങിയ ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് മേനെ പ്യാര്‍ കിയയിലൂടെയാണ്. ഈ സിനിമയിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമൂഖ നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും സല്ലുവിന് ലഭിച്ചു.

  സല്‍മാന്‍ എന്ന നടന്റെ വളര്‍ച്ച

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  സാജന്‍ (1991), ഹം ആപ്‌കെ ഹെ കോന്‍ (1994), ബീവി നമ്പര്‍ 1 (1999) എന്നിവയാണ് സല്‍മാന്‍ ആദ്യകാല ഹിറ്റുകള്‍. ഈ ചിത്രങ്ങള്‍ ഒക്കെതന്നെയും ബോളിവുഡിലെ പണം വാരി ചിത്രങ്ങളായിരുന്നു.

  കുച്ച് കുച്ച് ഹോതാ ഹെ

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  കുച്ച് കുച്ച് ഹോതാ ഹെ എന്ന ചിത്രത്തിന് 1999 ലെ മികച്ച സഹ നടനുള്ള ഫിലിംഫെര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതിന് ശേഷം പുറത്തിറങ്ങിയ ഹം ദില്‍ ദെ ചുകെ സനം, തേരെ നാം, നോ എന്‍ട്രി, പാര്‍ട്‌നര്‍. എന്നീ ചിത്രങ്ങള്‍ സല്‍മാന്റെ ബോളിവുഡിലെ പ്രകടനം ശ്രദ്ധേയമാക്കി.

  ഹം ആപ്‌കെ ഹൈന്‍ കോന്‍

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  1992-93 സല്‍മാന് തകര്‍ച്ചയുടെ കാലമായിരുന്നു. പ്രഭാവം മങ്ങിത്തുടങ്ങിയ സല്‍മാന്റെ രക്ഷക്കെത്തിയത് പഴയകൂട്ടുകാരനായ സൂരജ് ബര്‍ജാത്യയുടെ ഹം ആപ്‌കെ ഹൈന്‍ കോന്‍! എന്ന ചിത്രമായിരുന്നു. ബോളിവുഡിലെ സകല റെക്കോര്‍ഡുകളും തകര്‍ത്ത ഈ ചിത്രം, ഇന്ത്യയിലെ ആദ്യ ആഴ്ചയിലെ വമ്പിച്ച കളക്ഷന്‍ നേടി. 14 ഗാനങ്ങളുടെ അകമ്പടിയോടെ വന്ന ചിത്രം പ്രേക്ഷകരുടെ എക്കാലത്തേയും ഇഷ്ടചിത്രമായിമാറി. മാധുരി ദീക്ഷിത് സല്‍മാന്‍ ജോഡി രാജ്യത്തിലെ പ്രിയ ജോഡികളായി മാറി.

  സല്‍മാന്‍ എന്ന കാമുകന്‍

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  സിനിമയില്‍ ഓരോ കാലത്തും സല്‍മാന്‍ ഖാന് കാമുകിമാരുമുണ്ടായിരുന്നു. സംഗീത ബിജ്‌ലാനിയില്‍ തുടങ്ങിയ പ്രണയം ഇപ്പോള്‍ റുമാനിയന്‍ മോഡല്‍ ലൂലിയ വാന്റൂറില്‍ എത്തിനില്‍ക്കുന്നു. ഇതിനിടെ ഐശ്വര്യ റായിയും കത്രീന കൈഫും സറീന്‍ ഖാനുമെല്ലാം വന്നുപോയി. സിനിമയിലെത്തിയതിന് ശേഷം പതിനൊന്ന് കാമുകിമാരാണ് സല്‍മാന്റെ ജീവിതത്തിലെത്തിയത്.

  അവതാരകനായി

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  2008ല്‍ ടിവി അവതാരകനായി എത്തിയ സല്‍മാന്‍ തന്റെ ദസ് ക ദം എന്ന പരിപാടിയിലൂടെ ഇന്ത്യയിലെ ശ്രദ്ധേയനായ അവതാരകനായി മാറി. ആദ്യ സെഷന്‍ പൂര്‍ത്തിയായ ദസ് ക ദം സോണി ടിവിയുടെ വിജയിച്ച പരിപാടികളില്‍ ഒന്നായിരുന്നു.

  ബിഗ് ബോസ്

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  കളേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന ഷോയാണ് സല്ലുവിന്റെ മറ്റൊരു റിയാലിറ്റി ഷോ. എന്നും വിവാദങ്ങള്‍ക്ക് വേദിയായിട്ടുള്ള ഷോയാണ് ബിഗ് ബോസ്.

  സല്‍മാനും വിവാദവും

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  ബോളിവുഡിലെ മസില്‍മാനായ സല്‍മാന്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പ്രണയനൈരാശ്യങ്ങളും, മദ്യപാനവും സല്‍മാന് ചീത്ത പേരുകള്‍ സമ്പാദിച്ചുകൊടുത്തിട്ടുണ്ട്. വംശനാശഭീഷണിയെ നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയതിനും മദ്യപിച്ച് വണ്ടിയോടിച്ച് മറ്റുള്ളവരുടെ മരണത്തിനിടയാക്കിയതിനും സല്‍മാന്‍ ജയില്‍ ശിക്ഷയും ഏറ്റ് വാങ്ങിയിട്ടുണ്ട്.

  ഹാപ്പി ബേര്‍ത്ത് ഡേ സല്ലു

  ഹാപ്പി ബേര്‍ത്ത് ഡേ സല്‍മാന്‍

  നാല്‍പ്പത്തേഴ് വയസ്സിലേക്ക് കടക്കുമ്പോഴും ബാച്ചിലറായി പെണ്‍ഹൃദയങ്ങള്‍ കീഴടക്കുന്ന മസില്‍ മാന്‍ സല്‍മാന്‍ ഖാന് വണ്‍ ഇന്ത്യയുടെ പിറന്നാള്‍ ആശംസകള്‍

  English summary
  Superstar Salman Khan who turns 48 today, brought in his birthday celebrations earlier this time.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X