മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മെയ് 6 മമ്മൂട്ടിയെ സംബന്ധിച്ച് വളരെ സവിശേഷതയാര്‍ന്നൊരു തീയതിയാണ്. 1980 മെയ് 6നാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിന്റെ ഭാഗമായത്. 2014 മെയ് 6ന് ഇവര്‍ മുപ്പത്തിനാലാമത്തെ വിവാഹവാര്‍ഷികം ആഘോഷിയ്ക്കുകയാണ്. മമ്മൂട്ടി ചെറുവേഷങ്ങളിലൂടെ വന്ന് സൂപ്പര്‍താരമായത് വിവാഹത്തിന് ശേഷമായിരുന്നു. പിന്നീട് സിനിമകള്‍ പലത് ചെയ്ത് തിരക്കിലായെങ്കിലും കുടുംബത്തിന് നല്‍കേണ്ടുന്ന സമയം കുടുംബത്തിന് നല്‍കാന് മമ്മൂട്ടി എന്നും ശ്രമിക്കുന്നുണ്ട്.
ഇപ്പോള്‍ പിതാവിനൊപ്പം മകനും സിനിമയില്‍ സജീവമാണ്. എല്ലാത്തിനും പിന്തുണ നല്‍കിക്കൊണ്ട് സുല്‍ഫത്ത് മമ്മൂട്ടിയ്‌ക്കൊപ്പം എവിടെയുമുണ്ട്. വിവാഹവാര്‍ഷികനാളില്‍ മമ്മൂട്ടിയ്ക്കും ഭാര്യയ്ക്കും ആശംസകള്‍ നേരാം.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മലയാളചലച്ചിത്രലോകത്തെ കെട്ടുറപ്പുള്ള കുടുംബങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയുടേത്. ഇതേവരെ പ്രണയഗോസിപ്പുകളിലൊന്നില്‍പ്പോലും പെട്ടിട്ടില്ലാത്ത മമ്മൂട്ടി സിനിമയിലെയും കുടുംബത്തിലെയും ജെന്റില്‍മാനാണ്. മമ്മൂട്ടിയുടെ വ്യക്തിത്വത്തിന് കൂടുതല്‍ തിളക്കം നല്‍കിക്കൊണ്ട് എപ്പോഴും സുല്‍ഫത്ത് കൂടെയുണ്ട്.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മക്കളായ സുറുമി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടി പോസ് ചെയ്ത ഈ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയും വളര്‍ന്നു മക്കളും വളര്‍ന്നു.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മമ്മൂട്ടിയും ഉമ്മ ഫാത്തിമയും ഒന്നിച്ചുള്ള മനോഹരമായ ഒരു ചിത്രമാണിത്. മമ്മൂട്ടിയാണ് മാതാപിതാക്കളുടെ ഏറ്റവും മൂത്ത മകന്‍.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കുടുംബങ്ങള്‍ സംവിധായകന്‍ ഫാസിലിനും ഭാര്യയ്ക്കും ഒപ്പം പോസ് ചെയ്തപ്പോള്‍.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മകന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യയ്ക്കുമൊപ്പം മമ്മൂട്ടിയും സുല്‍ഫത്തും അമേരിക്കന്‍ അവധിക്കാലത്ത് എടുത്ത ചിത്രം.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മമ്മൂട്ടിയുടെ മൂത്ത മകള്‍ സുറുമിയുടെ വിവാഹനാളിലുള്ള ചിത്രമാണിത്. ചിത്രത്തില്‍ ദുല്‍ഖറിനെ കണ്ടാല്‍ തിരിച്ചറിയാന്‍ അല്‍പം പ്രയാസം തന്നെ.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മമ്മൂട്ടിയും സുല്‍ഫത്തും സുറുമിയുടെ മക്കള്‍ക്കൊപ്പം.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹവിരുന്നിനിടെ മമ്മൂട്ടിയും സുല്‍ഫത്തും സംവൃത സുനിലും ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍.

മമ്മൂട്ടിയും സുല്‍ഫത്തും ഒന്നിച്ചിട്ട് 34വര്‍ഷം
മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും വിവാഹവാര്‍ഷികദിനത്തില്‍ മംഗളാശംസകള്‍ നേരാം.

Click it and Unblock the Notifications