»   » മികച്ച വേഷത്തിനായി മീന കാത്തിരിക്കുകയാണ്

മികച്ച വേഷത്തിനായി മീന കാത്തിരിക്കുകയാണ്

Posted By: Super
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ് പോകുന്ന നടിമാരെല്ലാം കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി കുറച്ചുകാലം സിനിമയില്‍ നിന്നും മാറിനില്‍ക്കുക പതിവാണ്. ഇക്കൂട്ടത്തില്‍ പലരും കുട്ടികള്‍ മുതിരുമ്പോള്‍ തിരിച്ചെത്തുന്നതും പതിവാണ്. അടുത്തിടെയായി ഇങ്ങനെ തിരിച്ചെത്തിയ നായകി നടിമാര്‍ ഏറെയാണ്. ഇക്കൂട്ടത്തിലേയ്‌ക്കെത്തുന്ന പുതിയ താരമാണ് നടി മീന. വിവാഹത്തെത്തുടര്‍ന്ന് കുറച്ചുകാലം സിനിമയില്‍ നിന്നും മാറി നിന്ന മീന ശക്തമായ ഒരു രണ്ടാം വരവിന് ഒരുങ്ങുകയാണ്. ഇതിനകം ചില ചിത്രങ്ങളിലെല്ലാം അഭിനയിച്ചെങ്കില്‍ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താനാഗ്രഹിക്കുന്ന താരം മികച്ചൊരു റോളിന് വേണ്ടി കാത്തിരിക്കുകയാണ്.

അടുത്തിടെ മുല്ലവള്ളിയും മുന്തിരിച്ചാറുമെന്ന ചിത്രത്തിന്റെ സംവിധായകന്‍ അനീഷ് അന്‍വര്‍ തന്റെ പുതിയ ചിത്രമായ സക്കറിയയുടെ ഗര്‍ഭിണികളില്‍ അഭിനയിക്കാനായി മീനയെ ക്ഷണിച്ചിരുന്നു, ആദ്യം മീന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മീന പറയുന്നത് ആ റോള്‍ താന്‍ സ്വീകരിച്ചിട്ടില്ലെന്നാണ്. ചിത്രം വളരെ വ്യത്യസ്തമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ എനിയ്ക്കാ ചിത്രത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അതുകൊണ്ട് ആ ചിത്രം സ്വീകരിച്ചിട്ടില്ല- മീന പറയുന്നു.

കുറേ കഥാപാത്രങ്ങളില്‍ ഒന്നായി അഭിനയിക്കുന്നതിനേക്കാളേറെ ഞാനിഷ്ടപ്പെടുന്നത് ശക്തമായ കഥയുള്ള ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകാനാണ്. അത്തരം കഥാപാത്രങ്ങള്‍ തേടിയെത്തുന്നതുവരെ കാത്തിരിക്കാനാണ് തീരുമാനം- മീന വ്യക്തമാക്കുന്നു.

കുറച്ചുനാള്‍ മുമ്പ് പ്രസവം കഴിഞ്ഞ മീന കര്‍ശനമായ ഡയറ്റിലമാണെന്നും പൂര്‍വ്വാധികം സുന്ദരിയായി തിരിച്ചെത്താനുള്ള ശ്രമത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയില്‍ ജഡ്ജാണ് മീന.

തെലുങ്ക് ചിത്രത്തില്‍ ബാലതാരമായി അഭിനയരംഗത്തെത്തിയ മീന തമിഴ്, തെലുങ്ക് മലയാളം തുടങ്ങിയ ഭാഷകളിലായി ഒട്ടേറെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനമെന്ന ചിത്രത്തിലൂടെയായിരുന്നു മീനയുടെ മലയാളത്തിലെ അരങ്ങേറ്റം.

English summary
While several stars are looking forward to getting back to Mollywood, actress Meena says she's still waiting for the right offer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam