»   » സെയ്ഫിന്റെ കരീനയ്ക്ക് ആദ്യത്തെ ബര്‍ത്ത് ഡേ!

സെയ്ഫിന്റെ കരീനയ്ക്ക് ആദ്യത്തെ ബര്‍ത്ത് ഡേ!

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിന്റെ പ്രിയനായിക കരീന കപൂറിന്റെ ഇത്തവണത്തെ പിറന്നാളിന് ഒരു പ്രത്യേകതയുണ്ട്. രഹസ്യമൊന്നുമല്ല, വിവാഹശേഷം കരീനയുടെ ആദ്യത്തെ പിറന്നാളാണിത് എന്നതാണ് ആ പ്രത്യേകത. കരീന കപൂറില്‍ നിന്നും മിസിസ് സെയ്ഫ് അലി ഖാനായശേഷമുള്ള ആദ്യത്തെ പിറന്നാള്‍.

അടുപ്പക്കാര്‍ ബേബോ എന്ന് വിളിക്കുന്ന കരീന വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ മിടുക്കിയായിട്ടാണ് ബോളിവുഡില്‍ അറിയപ്പെടുന്നത്. താരകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കരീന രണ്ടായിരത്തിലാണ് അഭിനയരംഗത്തെത്തുന്നത്. ആദ്യത്തെ വേഷത്തിന് തന്നെ പുതുമുഖനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്.

അവിടുന്നിങ്ങോട്ട് കരീനയുടെ വിജയകഥകള്‍ ചരിത്രമാണ്. ആ വിശേഷങ്ങളിലേക്ക്.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

1980 സെപ്തംബര്‍ 21 ന് ബോബംബെയിലായിരുന്നു കരീന കപൂറിന്റെ ജനനം.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

രണ്‍ധീര്‍ - ബബിത കപൂര്‍ ദമ്പതികളുടെ മകള്‍. രാജ് കപൂറിന്റെ കൊച്ചുമകള്‍. മൂത്ത ചേച്ചി കരിഷ്മ കപൂറും താരം. താരകുടുംബത്തിലെ കുട്ടി എന്നല്ലാതെ എന്ത് വിളിക്കും കരീനയെ?

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

മുംബൈയിലെ ഒരു കോളേജില്‍ നിന്നും നിയമത്തില്‍ ഡിഗ്രി നേടാന്‍ ഒരു വര്‍ഷം പഠിച്ചു കരീന. പിന്നെന്തുണ്ടായി? നിയമം നിയമത്തിന്റെ വഴിക്ക് പോയി. കരീന സ്വന്തം വഴി തേടി സിനിമയിലും.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

200ത്തില്‍ അഭിഷേക് ബച്ചനൊപ്പം റെഫ്യൂജിയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം. ആദ്യത്തെ ചിത്രത്തിന് തന്നെ പുതുമുഖനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

2001 ലാണ് ബിഗ് ബഡ്ജറ്റ് ചിത്രമായ അശോകയില്‍ കരീന പ്രത്യക്ഷപ്പെട്ടത്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖായിരുന്നു നായകന്‍.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

അതേ വര്‍ഷമിറങ്ങിയ കഭി ഖുശി കഭി ഹം ആണ് കരീനയുടെ കരിയറിലെ മേജര്‍ ഹിറ്റുകളിലൊന്ന്.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

2004 ല്‍ കരീനയെ തേടി സ്‌പെഷ്യല്‍ പെര്‍ഫോമന്‍സിനുള്ള ഫിലിംഫെയര്‍ അവാര്‍ഡെത്തി. ചമേലിയില്‍ ഒരു വേശ്യയുടെ വേഷമായിരുന്നു കരീനയ്ക്ക്.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയത് ദേവിലെ അഭിനയത്തിനാണ്.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് കരീനയെത്തേടിയെത്തി. ചിത്രം ഓംകാര

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

ത്രീ ഇഡിയറ്റ്‌സ്, ഹീറോയിന്‍, വീ ആര്‍ ഫാമിലി, ഗോല്‍മാല്‍ .. ഇങ്ങനെ പോകുന്നു കരീനയിലെ നടിയെ അടയാളപ്പെടുത്തിയ ചിത്രങ്ങള്‍

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

യഥാര്‍ത്ഥ ഹീറോയിന്റെ കഥ പറഞ്ഞ കരീന ചിത്രമാണ് മധു ഭണ്ഡാര്‍ക്കറിന്റെ ഹീറോയിന്‍. ചിത്രം ഇറങ്ങിയത് 2012ല്‍.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

അഞ്ചുവര്‍ഷത്തെ ഡേറ്റിംഗിനൊടുവില്‍ 2012 ലാണ് കരീന കപൂറും സെയ്ഫ് അലി ഖാനുമായുള്ള വിവാഹം നടന്നത്.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

പത്രക്കാര്‍ക്ക് ഏറെ പറയാനുണ്ടായിരുന്നു ഈ ബന്ധത്തെക്കുറിച്ച്. ഈ പ്രണയകഥയ്ക്ക് മാധ്യമങ്ങള്‍ നല്‍കിയ പേരാണ് സെയ്ഫീന

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

ഷാഹിദ് കപൂറുമായുള്ള ബന്ധം പിരിഞ്ഞ ശേഷമാണ് കരീന കപൂര്‍ സെയ്ഫിനരികില്‍ എത്തിയത്.

കരീന കപൂര്‍ മാറിയ ഒരു മാറ്റമേ!

പാചകം, യോഗ, കുതിരസവാരി... ഇവയൊക്കെയാണ് കരീനയുടെ നേരം പോക്കുകള്‍. തിരക്കുള്ള മോഡലും കൂടിയാണ് മലബാര്‍ ഗോള്‍ഡിന്റെ ഈ ബ്രാന്‍ഡ് അംബാസിഡര്‍.

English summary
Bollywood's Hottie Kareena Kapoor turns 33 today, September 21, 2013. This year it is a big thing for Bebo as it's her first birthday post marriage with Saif Ali Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam