ഇളയദളപതിയുടെ പിറന്നാള്‍ സമ്മാനം

By Aswathi

ആരാധനയുടെ കാര്യത്തില്‍ തമിഴകത്തെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ല. ജൂണ്‍ 22, ഇന്ന് തമിഴര്‍ക്ക് വിശേഷപ്പെട്ട ഒരു ദിവസമാണ്. ഇളയദളപതി വിജയ് യുടെ പിറന്നാള്‍. ദിവസങ്ങളായി ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്‍. ജൂണ്‍ 22 ന് നാല്‍പതാം പിറന്നാല്‍ ആഘോഷിക്കുന്ന തങ്ങളുടെ ഇളയ ദളപതിയ്ക്ക് വേണ്ടി സിനിമാ ലോകവും ഒരുങ്ങിയിരുന്നു.

വിജയ് യുടെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ 'കത്തി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ശനയാഴ്ച അര്‍ദ്ധരാത്രി ആരാധകര്‍ക്ക് നല്‍കിയ പിറന്നാല്‍ സമ്മാനമായിരുന്നു ഫസ്റ്റ് ലുക്ക്. ഇതിനകം ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വയറലായി. ഈ അവസരത്തില്‍ വിജയ് യുടെ ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങള്‍ നോക്കൂ.

നാലായി തീര്‍പ്പ്

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

നായകനെന്ന നിലയില്‍ വിജയ് യുടെ തുടക്കമായിരുന്നു ഈ ചിത്രത്തിലൂടെ. അതുവരെ ബാലതാരമായി അഭിനയം തുടങ്ങിയ വിജയ് നാലായി തീര്‍പ്പിലൂടെ നായക നിരയിലേക്കുയര്‍ന്നു. മകച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരവും നേടി.

കാതലിക്ക് മര്യാദെ

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'നിറ'ത്തിന്റെ തമിഴ് പതിപ്പായിരുന്നു കാതലിക്ക് മര്യാദെ. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ മികച്ചതാക്കിയത് വിജയ് ആണ്. ഈ ചിത്രത്തിലൂെട വിജയ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുകയായിരുന്നു.

ഗില്ലി

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

മനോഹരമായ ഒരു പ്രണയത്തെ നാട്ടുമ്പറങ്ങിളിലെ കബടിക്കളിയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ കഥയാണ് ഗില്ലി. തൃഷ നായികയായെത്തിയ ചിത്രത്തില്‍ പ്രകാശ് രാജാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്. വിജയ് യുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.

തിരുപ്പാച്ചി

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

വിജയ് സിനിമകളില്‍ എന്നും സഹോദര ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ട്. ഒരു പക്ഷെ കുടുംബ പ്രേക്ഷകര്‍ക്ക് വിജയ് യെ അത്രയങ്ങ് ഇഷ്ടപ്പെടാന്‍ കാരണവും അത് തന്നെയാവും. അത്തരത്തില്‍ ഒരു ചിത്രമാണ് തിരുപ്പാച്ചിയും

പോക്കിരി

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

വിജയ് യുടെ സ്‌റ്റൈര്‍ വല്ലാതെ ആരാധകരിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു പോക്കിരിയിലൂടെ. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷര്‍ട്ടിന്റെ മുകളില്‍ ഷര്‍ട്ടിട്ടുള്ള വിജയ് യുടെ സ്റ്റൈല്‍ തമിഴരങ്ങ് സ്വീകരിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങള്‍ വിജയ്ക്ക് ലഭിച്ചു.

അഴകിയ തമിഴ് മകന്‍

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

വിജയ് ഡബ്ള്‍ റോളിലെത്തിയ ചിത്രമാണ് അഴകിയ തമിഴ് മകന്‍. വില്ലനായും നായകനായും വിജയ് തകര്‍ത്തഭിനയിച്ചു. ആ വര്‍ഷത്തെ മികച്ച നടനുള്ള മികച്ച വിജയ് പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ലഭിച്ചു.

കുരുവി

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

കള്ളന്റെ വേഷത്തിലായിരുന്നു ഈ ചിത്രത്തില്‍ വിജയ് യെ പരിചയപ്പെടുത്തിയത്. സ്ഥിരം സ്റ്റൈല്‍ ഈ ചിത്രത്തിലെയും ഹൈലൈറ്റ് തന്നെ. തൃഷയായിരുന്നു നായിക.

കാവലന്‍

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

സിദ്ധിഖ് സംവിധാനം ചെയ്ത ബോര്‍ഡി ഗാര്‍ഡ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു കാവലന്‍. മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച ജയകൃഷ്ണനെ ഭൂമി നാഥനായി വിജയ് തമിഴിലെത്തിച്ചു.

വേലായുധം

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

കൂടപിറപ്പുമായുള്ള ബന്ധത്തിന്റെ മറ്റൊരു കഥപറഞ്ഞ ത്രില്ലര്‍ മൂവിയായിരുന്നു വേലായുധം. ജനീലിയ ഡിസൂസയും ഹന്‍സികയുമായിരുന്നു നായികമാര്‍. മലയാളി തരാം ശരണ്യ മോഹന്‍ ചിത്രത്തില്‍ വിജയ് യുടെ സഹോദരിയായി അഭിനയിച്ചു.

നന്‍പന്‍

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

സൗഹൃദങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ് നന്‍പന്‍. ജീവ, ശ്രീകാന്ത്, ഇല്യാന ഡിസൂസ, സത്യരാജ് തുടങ്ങിയവായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കോളേജ് പയ്യന്റെ ഗെറ്റപ്പില്‍ വിജയ് യുടെ സ്‌റ്റൈലും ശ്രദ്ധിച്ചു

തുപ്പാക്കി

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

ഒമ്പത് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിലെ അഭിനയത്തിന് വിജയ് യ്ക്ക് ലഭിച്ചത്. ഫേവറേറ്റ് ഹീറോ, എന്റര്‍ടൈനര്‍ ഓഫ് ദ ഇയര്‍, സിമ, അവാര്‍ഡ്, എഡിസണ്‍ അവാര്‍ഡ്, തുടങ്ങി നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചു.

കത്തി

ഇളയധളപതിയുടെ പിറന്നാള്‍ സമ്മാനം

തുപ്പാക്കി എന്ന ഹിറ്റിന് ശേഷം മുരുകദോസും വിജയ് യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കത്തി. പിറന്നാള്‍ സമ്മാനമായി അര്‍ദ്ധരാത്രിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X