»   » ചാക്കോച്ചന് സിനിമയില്‍ ശത്രുക്കളോ?

ചാക്കോച്ചന് സിനിമയില്‍ ശത്രുക്കളോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/kunchacko-boban-about-enemies-2-102393.html">Next »</a></li></ul>
Kunchacko Boban
അനിയത്തി പ്രാവിലെ ചോക്ലേറ്റ് നായകന്‍ ഇന്ന് ഏറെ മാറിക്കഴിഞ്ഞു. തന്റെ മേല്‍പ്പതിഞ്ഞിട്ടുള്ള ഇമേജുകളെ പൊളിച്ചു നീക്കി രണ്ടാം വരവ് നടന്‍ ഗംഭീരമാക്കി. ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണി പ്രേക്ഷകര്‍ അതുവരെ കണ്ട ചാക്കോച്ചനായിരുന്നില്ല.

സിനിമയെ സ്‌നേഹിച്ചു കൊണ്ട് ഈ രംഗത്തേയ്ക്ക് കടന്നുവന്ന ഒരാളല്ല താനെന്ന് ചാക്കോച്ചന്‍ പറയുന്നു. എന്നാല്‍ സിനിമയെ സ്‌നേഹിച്ചു തുടങ്ങിയാല്‍ ശത്രുക്കളുടെ എണ്ണം കൂടും.

മല്ലുസിങ്ങിന്റെ പ്രമോഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ താന്‍ പറഞ്ഞ കാര്യത്തെ ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചു. വൈശാഖ് എന്ന സുഹൃത്തിന് വേണ്ടി താന്‍ ചെയ്തു കൊടുത്ത പടമാണെന്നും തിരിച്ച് അതില്‍ നിന്ന് തനിക്കൊന്നും കിട്ടിയില്ലെന്നും പറഞ്ഞുവെന്നായിരുന്നു പ്രചാരണം. ഇതു കേട്ട് താന്‍ അമ്പരന്നു.

ടേപ്പ് വീണ്ടും കേട്ടു നോക്കി. അങ്ങനെ പറഞ്ഞിട്ടേയില്ല. തന്നെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒട്ടേറെ പേര്‍ സിനിമയിലുണ്ട്. ഇന്നു വരെ ആരോടും മോശമായി പെരുമാറിയിട്ടില്ല. പിന്നെങ്ങനെയാണ് ശത്രുക്കള്‍ ഉണ്ടാവുന്നതെന്ന് അറിയില്ല.

ശത്രുക്കളെന്നതിനേക്കാള്‍ ചെറിയ ചെറിയ അസൂയകളാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്. സിനിമയെ സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ ശത്രുക്കളുടെ എണ്ണം കൂടുമെന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളതെന്നും ചാക്കോച്ചന്‍ ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

രണ്ടര വര്‍ഷം സിനിമാരംഗത്ത് നിന്ന് മാറിനിന്നതിന് ശേഷമാണ് ചാക്കോച്ചന്‍ തിരികെയെത്തിയത്. സിനിമയില്‍ നിന്ന് മാറിനില്‍ക്കാനുള്ളതിന്റെ കാരണവും നടന്‍ വ്യക്തമാക്കി.

അടുത്ത പേജില്‍
ചാക്കോച്ചന്‍ മാറിനിന്നതെന്തിന്?

<ul id="pagination-digg"><li class="next"><a href="/starpage/kunchacko-boban-about-enemies-2-102393.html">Next »</a></li></ul>
English summary
Not many know that Kunchacko Boban's first Mollywood outing was in Fazil's Dhanya in 1981 as a five-year-old, alongside Mohanlal, then a relative newcomer in the industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam