മാറി നിന്നത് ചീത്തപ്പേര് കൂട്ടാതിരിക്കാന്‍

എന്നാല്‍ സിനിമാരംഗത്ത് നിന്ന് മാറി നില്‍ക്കുമ്പോഴും തന്റെ സിനിമകള്‍ ചാനലുകളില്‍ വരുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ തന്റെ പിന്‍മാറ്റം അറിഞ്ഞില്ലെന്നും നടന്‍.
മുന്‍പ് ചാക്കോച്ചന് ഹ്യൂമര്‍ ചെയ്യാനറിയില്ല, നാടന്‍ വേഷം ചേരില്ല എന്നൊക്കെ പറഞ്ഞവരുണ്ട്. എന്നാല്‍ രണ്ടാം വരവില്‍ ഇതൊക്കെ തെറ്റാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞു. വികെ പ്രകാശിന്റെ ഗുലുമാല്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഹ്യൂമര്‍ ചെയ്യുന്നത്.
പിന്നീട് ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ഹ്യൂമര്‍ വേഷം കിട്ടി. അതോടെ നിലവിലുള്ള ഇമേജിന് ഒരു മാറ്റം വന്നു. ഇതിന് നടന്‍ നന്ദി പറയുന്നത് അതിന്റെ സംവിധായകരോടാണ്. അവര്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന്.
പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ അഭിനേതാവെന്ന നിലയില്‍ തനിക്ക് ഏറെ മുന്നേറാനായിട്ടുണ്ടെന്ന് ചാക്കോച്ചന്‍ പറയുന്നു. നടനെന്ന നിലയില്‍ പലകാര്യങ്ങളും പഠിക്കാന്‍ സാധിച്ചു. പലതും മനസ്സിലാക്കാന്‍ പതിനഞ്ചു വര്‍ഷം വേണ്ടി വന്നുവെന്നും നടന്‍.
ആദ്യ പേജില്‍
ചാക്കോച്ചന് സിനിമയില്‍ ശത്രുക്കളോ?


Click it and Unblock the Notifications