twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബന്‍: കാമ്പസുകളുടെ രാജകുമാരന്‍

    By Staff
    |

    കുഞ്ചാക്കോ ബോബന്‍: കാമ്പസുകളുടെ രാജകുമാരന്‍

    കേരളത്തിലെ കോളേജ് കാമ്പസുകളിലും യുവാക്കള്‍ക്കിടയിലും ഏറ്റവും പ്രിയപ്പെട്ട താരമാണ് ഇന്ന് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമക്ക് ഏറെ സംഭാവനകള്‍ നല്‍കിയ ബോബന്‍ കുഞ്ചാക്കോയുടെ ഈ മകനെ വെള്ളിത്തിരയിലെത്തിച്ചത് ഫാസിലാണ്. അനിയത്തിപ്രാവില്‍ ശാലിനിയുടെ മിനിക്ക് കാമുകനായ സുധിയായി...

    പാറിപ്പറക്കുന്ന മുടിയുമായി മനം കുളിര്‍ക്കെ പുഞ്ചിരിക്കുന്ന കുഞ്ചാക്കോയുടെ മുഖത്ത് എപ്പോഴും നിഷ്കളങ്കതയാണ്. അതുകൊണ്ടുതന്നെയാകാം അദ്ദേഹത്തിന് കിട്ടിയ മിക്ക കാഥാപാത്രങ്ങളുടെയും അടിസ്ഥാനസ്വഭാവവും നിഷ്കളങ്കത തന്നെയായത്. പുഞ്ചിരിച്ചുകൊണ്ട് ബുദ്ധിമുട്ടുകളെ നേരിടുന്ന കഥാപാത്രങ്ങള്‍ക്കാണ് കുഞ്ചാക്കോ ഏറെയും ജീവന്‍ നല്‍കിയത്.

    മോളിയാണ് അമ്മ. അനു, മിനു എന്നീ രണ്ടു സഹോദരങ്ങളുണ്ട്. കുടുംബം കഴിഞ്ഞാല്‍ കുഞ്ചാക്കോ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന ബന്ധം സുഹൃത്തുക്കളുമായുള്ളതാണ്.

    കുട്ടിക്കാലത്തും കുഞ്ചാക്കോക്ക് അഭിനയം അന്യമായിരുന്നില്ല. നാടകങ്ങളില്‍ സ്ഥിരകഥാപാത്രമായിരുന്ന കൊച്ചുകുഞ്ചാക്കോക്ക് പക്ഷെ ഏറെയും ലഭിച്ചത് സ്ത്രീ കഥാപാത്രങ്ങളായിരുന്നു. ഒരിക്കല്‍ സ്കൂള്‍ തലത്തില്‍ ഏറ്റവും മികച്ച നടിക്കുള്ള സമ്മാനം പോലും കുഞ്ചാക്കോക്ക് ലഭിച്ചിട്ടുണ്ട്. സ്കൂള്‍ പഠനകാലത്തുതന്നെ ഏതാനും സിനിമകളില്‍ മുഖം കാണിച്ചിരുന്നു. എന്നാല്‍ ഒരിക്കലും അറിയപ്പെടുന്ന താരമായി വളരുമെന്ന് കുഞ്ചാക്കോ പോലും പ്രതീക്ഷിച്ചിരുന്നില്ല.

    അനിയത്തിപ്രാവില്‍ (1997) തുടങ്ങിയ ആ അഭിനയജീവിതം ഇപ്പോള്‍ നിറ (2000) ത്തിലൂടെയും പ്രിയ (2000) ത്തിലൂടെയും കടന്ന് സഹയാത്രിക്കയ്ക്ക് സ്നേഹപൂര്‍വ (2000) ത്തിലെത്തി നില്‍ക്കുന്നു. ഫാസില്‍, ഹരിഹരന്‍, അനില്‍ ബാബു, കമല്‍, ശങ്കര്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍... ശാലിനി, ജോമോള്‍, പ്രീതി, അശ്വതി, ദീപ, മാനസി, കാവ്യ തുടങ്ങി ഒട്ടേറെ യുവനായികമാര്‍... സുധി ഇപ്പോള്‍ സഹയാത്രികയിലെ സജിനില്‍ എത്തി നില്‍ക്കുന്നു.

    ചിത്രങ്ങള്‍

    അനിയത്തിപ്രാവ് - 1997
    നക്ഷത്രത്താരാട്ട് - 1998
    മഴവില്ല് - 1999
    ചന്ദാമാമ - 1999
    പ്രേംപൂജാരി - 1999
    മയില്‍പ്പീലിക്കാവ് - 1999
    നിറം - 1999
    സത്യം ശിവം സുന്ദരം - 1999
    പ്രിയം - 2000
    ഇങ്ങനെ ഒരു നിലാപ്പക്ഷി - 2000
    സഹയാത്രികയ്ക്ക് സ്നേഹപൂര്‍വം - 2000

    ഹിറ്റുകള്‍

    അനിയത്തിപ്രാവ്
    നക്ഷത്രത്താരാട്ട്
    മയില്‍പ്പീലിക്കാവ്
    നിറം
    പ്രിയം

    ഏറ്റവും പുതിയ ചിത്രം

    സഹയാത്രികയ്ക്ക്ക്ക് സ്നേഹപൂര്‍വം

    കുഞ്ചാക്കോ ബോബന്റെ ഹോം പേജ്

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X