ലാല്‍ ജോസിന്റെ ഇഷ്ടനായിക ഇന്നും മുക്ത തന്നെ

By Ravi Nath

മലയാള സിനിമയിലെ ഏറ്റവും ഗ്യാരണ്ടിയുള്ള സംവിധായകനാണിന്ന്‌ ലാല്‍ജോസ്‌. അതാത്‌ കാലത്തെ മാറ്റങ്ങളെ കൃത്യമായി ഉള്‍ക്കൊണ്ട്‌ കൊണ്ട്‌ തന്റെ സിനിമയിലും പുതുമ നടപ്പിലാക്കുന്ന ലാല്‍ജോസ്‌ കഴിഞ്ഞ ദിവസം മഴവില്‍ മനോരമയിലെ
കഥ ഇതുവരെയിലെ നായകനായിരുന്നു.

പ്രശസ്‌തരുടെ ജീവിതത്തിലെ പിന്നിട്ട വഴികളില്‍ വ്യത്യസ്‌തമായ രീതിയില്‍ കടന്നുചെന്ന്‌ അവരെ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ഭൂതകാലത്തിലെ വ്യക്തികളെയും സംഭവങ്ങളെയും പ്രേക്ഷകരില്‍ കൂടി പുതുമ ജനിപ്പിക്കുന്ന വിധം അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ അവതാരിക ഒരു മുന്‍ ലാല്‍ജോസ്‌ നായികകൂടിയായ പൂര്‍ണ്ണിമ ഇന്ദ്രജിത്താണ്‌.

ലാല്‍ജോസ്‌ പരിചയപ്പെടുത്തിയ നായികമാരെല്ലാം ഒന്നൊന്നായി കഥയിതുവരെയിലെ നായകന്റെ മുമ്പിലെത്തി. സംവൃതാസുനില്‍, ആന്‍ അഗസ്‌റിന്‍, മുക്ത എന്നിവരൊക്കെ അരങ്ങിലെത്തിയും കാവ്യ മാധവന്‍ വീഡിയോ ക്ലിപ്പിലൂടെയും തങ്ങളുടെ സിനിമാനുഭവങ്ങള്‍ പങ്കുവെച്ചു. വളരെ സെന്‍സിറ്റീവായ ലാല്‍ജോസും നായികമാരെ കണ്ടെത്തിയതിന്റേയും ചിത്രീകരണ വേളയിലെ കാര്യങ്ങളും പ്രേക്ഷകരോട്‌ പങ്കുവെയ്‌ക്കുകയുണ്ടായി.

മുക്ത വന്നതോടുകൂടിയാണ്‌ രംഗം സെന്റിമെന്റലായത്‌. മുക്തയെക്കുറിച്ച്‌ ലാല്‍ജോസ്‌ പറയാന്‍ തുടങ്ങിയതും മുക്തയുടെ കണ്ണു നിറയാന്‍ തുടങ്ങി. കേരളത്തിലെ ഏററവും വിവാദമായ ഒരു സ്‌ത്രീ പീഡനമായിരുന്നു ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ രൂപം കൊണ്ട അച്ഛനുറങ്ങാത്ത വീട്‌. ഒരു പത്താംക്‌ളാസ്സുകാരി പെണ്‍കുട്ടിയാണ്‌ കേന്ദ്രകഥാപാത്രം.

തന്റെ മുമ്പിലിരിക്കുന്ന മുക്തയില്‍ ലാല്‍ജോസ്‌ നായികയെ കണ്ടെങ്കിലും അവളുടെ പ്രായത്തെക്കുറിച്ച്‌ ചെറിയ ആശങ്കയുണ്ടായിരുന്നു. ഒപ്പം നാല്‌പതോളം പേര്‍ പല ദിവസങ്ങളിലായി ശാരീരികമായി ഉപയോഗിച്ച ഒരു പെണ്‍കുട്ടിയുടെ കഥാപാത്രത്തെ കുറിച്ച്‌ എങ്ങനെ മുക്തയോട്‌ പറയും എന്ന വിഷമ സന്ധിയും.

അഭിനയം സ്വപ്‌നം കണ്ട്‌ എത്തിയ മുക്ത വളരെ ഗംഭീരമായി തന്റെ അരങ്ങേറ്റം കാഴ്‌ച വെച്ചു. ചിത്രീകരണം പൂര്‍ത്തിയായതിന്‌ ശേഷമാണ്‌ മുക്ത യഥാര്‍ത്ഥത്തില്‍ എട്ടാം ക്ലാസ്സുകാരിയാണെന്ന്‌ ലാല്‍ ജോസ്‌ തിരിച്ചറിഞ്ഞത്‌. സത്യം പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന പേടിയായിരുന്നു മുക്തയെകൊണ്ട്‌ താന്‍ പത്താം ക്ലാസ്സുകാരിയാണ്‌ എന്ന്‌ ലാല്‍ ജോസിനോട്‌ കള്ളം പറയിച്ചത്‌.

ഓരോ കുടുംബത്തെയും സ്‌പര്‍ശിക്കുന്ന ഈ ചിത്രവും ഇതിലെ മുക്തയുടെ കഥാപാത്രവും എന്നും ലാല്‍ജോസിന്‌ ഏറെ പ്രിയപ്പെട്ടതാണ്‌. തന്റെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും ഇഷ്ടപ്പെട്ട നായികയും അതുകൊണ്ട്‌ മുക്ത തന്നെ. ഏറ്റവും കൂടുതല്‍ അവസരം കൊടുത്തത്‌ ഒരുപക്ഷേ സംവൃതയ്‌ക്കാണെങ്കിലും മുക്തയുടെ കഥാപാത്രം തന്നെയാണ്‌ ലാല്‍ ജോസിനെ ഇന്നും പിന്‍തുടരുന്നത്‌.

തന്റെ ആദ്യ കഥാപാത്രത്തെ ആഴത്തില്‍ തൊട്ടറിഞ്ഞ്‌ അവതരിപ്പിച്ച മുക്തയ്‌ക്ക്‌ ലാല്‍ജോസിനൊപ്പമുള്ള എല്ലാ കണ്ടുമുട്ടലുകളിലും അടക്കാനാവാത്ത കണ്ണീര്‍ പ്രവാഹം സ്ഥിരം പരിപാടിയാണെന്ന്‌ മുക്ത തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഈപ്പന്‍ പാപ്പച്ചിയിലൂടെ ഇന്ദ്രജിത്തിന്റെ ജാതകം മാറ്റി എഴുതിയ ലാല്‍ജോസ്‌ തന്നെയാണ്‌ ക്ലാസ്സ്‌ മേറ്റ്‌സിലെ സുകുമാരനിലൂടെ പൃഥ്വിരാജിന്റെ വഴിത്തിരിവിന്‌ കളമൊരുക്കിയതും, കുഞ്ചാക്കോബോബനെ ചോക്ലേറ്റ്‌ നായക പദവിയില്‍ നിന്ന്‌ പാല്‍ക്കാരനാക്കിയതും. അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം ഇതേ വേദിയില്‍ ഇവരും ഓര്‍മ്മകള്‍ പുതുക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X