46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
ബോളിവുഡിന്റെ താരമാണെങ്കിലും ഇന്ത്യ മുഴുവന്‍ സ്‌നേഹിക്കുന്ന അഭിനേത്രിയാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് ബോളിവുഡില്‍ നമ്പര്‍ വണ്‍ താരമായി തിളങ്ങിനിന്ന മാധുരിയുടെ ചാര്‍ട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന മാധുരി ഇപ്പോള്‍ വീണ്ടും ബോളിവുഡില്‍ സജീവമാണ്.
ബോളിവുഡിലെ മികച്ച നര്‍ത്തകിമാരില്‍ ഒരാള്‍കൂടിയാണ് മാധുരി. മാധുരിയ്ക്ക് 2014ല്‍ 46വയസ്സ് തികയുകയാണ്. മാധുരിയുടെ ജീവിതത്തിലൂടെ

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
1967 മെയ് 15ന് മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് മാധുരി ജനിച്ചത്. ശങ്കര്‍ ദീക്ഷിതാണ് മാധുരിയുടെ പിതാവ്, സ്‌നേഹലത ദീക്ഷിത് അമ്മയും.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
കുട്ടിക്കാലം മുതല്‍ തന്നെ മാധുരിയുടെ ഇഷ്ടഇനമായിരുന്നു നൃത്തം. കഥകിലായിരുന്നു മാധുരി ശ്രദ്ധകേന്ദ്രീകരിച്ചത്. മൂന്നാം വയസു മുതല്‍ തന്നെ മാധുരി നൃത്താഭ്യാസം തുടങ്ങിയിരുന്നു.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
പതിനേഴാമത്തെ വയസിലാണ് മാധുരി ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അബോധാണ് മാധുരിയുടെ ആദ്യ ചിത്രം.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
അഭിനയശേഷിയും നൃത്തചാരുതയും സൗന്ദര്യവും ഒത്തിണങ്ങിയ മാധുരിയെ വളരെ പെട്ടെന്നാണ് ബോളിവുഡ് ഇഷ്ടപ്പെട്ടുതുടങ്ങിയത്.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
ഏക് ദോ തീന്‍....എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ മാധുരിയല്ലാതെ മറ്റൊന്നും മനസിലേയ്ക്കുവരില്ല. തേസാബ് എന്ന ചിത്രത്തിലൂടെ മാധുരി ബോളിവുഡിന്റെ താരറാണിപദവിയിലേയ്ക്ക് യാത്രതുടങ്ങുകയായിരുന്നു.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
അമീര്‍ ഖാന്റെ ജോഡിയായി മാധുരി അഭിനയിച്ച ദില്‍ എന്ന ചിത്രവും ഹിറ്റായി. ഈ ചിത്രത്തിലൂടെ മികച്ച അഭിനേത്രിയ്ക്കുള്ള ഫിലിം ഫേര്‍ പുരസ്‌കാരം മാധുരി സ്വന്തമാക്കി.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
ധക് ധക് കര്‌നേ ലഗാ എന്ന സുന്ദരമായ ഗാനവുമായി എത്തിയ ബേട്ടാ എന്ന ചിത്രത്തിലൂടെ മാധുരി വീണ്ടും ആരാധകരെ വിസ്മയിപ്പിച്ചു.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
1993ലാണ് വിവാദമായ ഖല്‍നായക് എന്ന മാധുരിച്ചിത്രം എത്തിയത്. സഞ്ജയ് ദത്തായിരുന്നു ഇതില്‍ നായകന്‍.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
തൊണ്ണൂറുകള്‍ ബോളിവുഡില്‍ മാധുരിയുടെ സ്വന്തമായിരുന്നു. അമ്പത് ലക്ഷമായിരുന്നു അന്ന് മാധുരിയുടെ പ്രതിഫലം. അക്കാലത്ത് നായകനടന്മാര്‍ക്ക് ലഭിയ്ക്കുന്ന അതേ പ്രതിഫലമാണ് മാധുരിയ്ക്ക് ലഭിച്ചിരുന്നത്.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
ബോളിവുഡില്‍ എക്കാലത്തെയും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു മാധുരി നായികയായ ഈ ചിത്രം. ലോകത്തെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്നായി 135കോടിയാണ് ഈ ചിത്രം നേടിയത്.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
1999ല്‍ കരിയറില്‍ മിന്നി നില്‍ക്കുന്ന കാലത്താണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോക്ടര്‍ ശ്രീരാം മാധവ് നെനെയുമായി മാധുരിയുടെ വിവാഹം നടക്കുന്നത്. ഇതോടെ മാധുരി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും നെനെയ്‌ക്കൊപ്പം അമേരിക്കയില്‍ താമസമാക്കുകയും ചെയ്തു.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
ആര്യന്‍ , റിയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് മാധുരി

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
2002ല്‍ ഇറങ്ങിയ ഷാരൂഖ് ഖാന്‍ നായകനായ ദേവദാസ് എന്ന ചിത്രത്തിലൂടെ മാധുരി വീണ്ടും വെള്ളിത്തിരയിലെത്തി. ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരമുള്‍പ്പെടെയുള്ളവ ലഭിച്ചു.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
ദേവദാസിന് ശേഷം വീണ്ടും മാധുരി നായികയായി അഭിനയിച്ച ചിത്രമാണ് ആജാ നാച്‌ലേ. ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് ഈ ചിത്രത്തില്‍ മാധുരി അഭിനയിച്ചത്. പക്ഷേ ഇതിന് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

46ലും മാധുരിയ്ക്ക് 17ന്റെ തിളക്കം
ഇപ്പോള്‍ ബോളിവുഡില്‍ റിയാലിറ്റി ഷോകളും അഭിനയവും ഐറ്റം നമ്പറുമെല്ലാമായി മാധുരി തിരക്കിലാണ്. ബോംബെ ടാക്കീസ്, യെ ജവാനി ഹെ ദിവാനി, ദേദ് ഇഷ്‌കിയ, ഗുലാബ് ഗാങ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാധുരി അഭിനയിച്ചു.


Click it and Unblock the Notifications











